Saturday, 25 June 2016

എന്ത് കൊണ്ട് ഉദയാസ്തമയ സമയത്ത് ആകാശം ചുവക്കുന്നു?

എന്ത് കൊണ്ടാണ് ഉദയാസ്തമയ സമയത്ത് ആകാശം ചുവന്നു തുടുത്ത നില്കുന്നത്?



പ്രകാശത്തിന്റെ ചിതറാൽ (Scattering ) തന്നെയാണ്,ഇതിനും കാരണം. ആകാശം പൊതുവെ നീല നിറത്തിൽ കാണപ്പെടുന്നതും ഇതു കൊണ്ടാണ്. അതിനെ പറ്റി വായിക്കു :

എന്ത് കൊണ്ടാണ് ആകാശം നീല നിറത്തിൽ കാണപ്പെടുന്നത് ?


ഉദയ സമയത്ത്,സൂര്യൻ വളരെ അകലെയായിരിക്കും.സൂര്യനിൽ നിന്നും വരുന്ന പ്രകാശം,വളരെ ദൂര വച്ച് തന്നെ Scattering ണ് വിധേയം ആയിട്ടുണ്ടാവും. അതിനാൽ,സ്‌കേറ്ററിങ് നടന്നിടത്ത് നീല നിറം അനുഭവപ്പെടും, എന്നാൽ, സ്‌കേറ്ററിങ് ണ് വിധേയം ആകാത്ത പച്ച തൊട്ട് ചുവപ്പ് വരെയുള്ള പ്രകാശ തരംഗങ്ങൾ അവയുടെ പാതയിൽ തുടർന്നു സഞ്ചരിക്കും. പടിപടിയായി,പച്ചയും മഞ്ഞയും മറ്റും ചിതറി പോകാം. എന്നാൽ ചുവപ്പും ഓറഞ്ചും പാത തുടരും.അങ്ങനെ സഞ്ചരിച്ച പ്രകാശം നമ്മുടെ അടുത്ത എത്തുമ്പോഴേക്കും,അതിൽ അവശേഷിക്കുന്ന അവശേഷിക്കുന്ന ചുവപ്പും,അതിനോടനുബന്ധിച്ച നിറങ്ങളും മാത്രം നമുക്ക് കാണാനാകും. അതിനാൽ തന്നെ,ആകാശം ചുവന്നിരിക്കും.
ഇതേ അവസ്ഥ തന്നെയാണ് അസ്തമയ സമയത്തും. അവിടെ സൂര്യൻ അകന്നു പോക്കൊണ്ടിരിക്കുമ്പോൾ ,പ്രകാശത്തിനു നമ്മളിലേക്,നമ്മുടെ കണ്ണുകളിലേക്കു എത്താൻ ഒരുപാട് സഞ്ചരിക്കേണ്ടി വരും. നീലയും,വയലറ്റും,പച്ചയുമെല്ലാം വഴിയിൽ Scattering ണ് വിധേയമായി പോകുകയും,അവശേഷിക്കുന്ന ചുവപ്പിനടുത്തുള്ളവ മാത്രം നമ്മളിലേക്ക് എത്തുകയും ചെയ്യും.

Blogger Random – Recent – Specific Label Posts Widget – All in One Post Feed Widget