Saturday, 25 June 2016

എന്ത് കൊണ്ടാണ് ആകാശം നീല നിറത്തിൽ കാണപ്പെടുന്നത് ?


നമ്മുടെ ഭൂമിക്ക് ചുറ്റും ആവരണം ചെയ്യപ്പെട്ട Atmosphere ഇൽ ചെറിയ വലിപ്പത്തിലുള്ള കണികകൾ അടങ്ങിയിട്ടുണ്ട്. വെള്ളത്തിന്റെ,പൊടിപടലങ്ങളുടെ മറ്റു മൂലകങ്ങളുടെ,Compounds ന്റെ. പ്രകാശത്തിൽ പ്രധാനമായും,തിരിച്ചറിയാവുന്ന ൭ നിറങ്ങലുറെന്ന നമുക്ക് അറിയാമല്ലോ,അതിൽ നീൽ മുതൽ ചുവപ്പ് വരെ ഉള്ള ഓരോ താരം പ്രകാശ തരംഗങ്ങൾ കാണിക്കുന്ന വ്യത്യസ്ത നിലപാടുകൾ കാരണമാണ് ആകാശം നീല നിറം ആവുന്നത്.
പ്രകാശം ചില പ്രത്യേക സാഹചര്യത്തിൽ സഞ്ചരിക്കുന്ന വഴിയിൽ ചിന്നി ചിതറുന്നത് (Scattering )പതിവാണ്. അങ്ങനെ ചിന്നി ചിതറുന്നതിനു ഒരു നിബന്ധന പാലിച്ചിരിക്കണം. പ്രാകാശാഹത്തിന്റെ തരംഗ ദൈർഗ്യം ( Wavelength) ,'എന്തിൽ തട്ടിയാണോ'ചിതറുന്നത്,അതിന്റെ വലിപ്പവുമായി ഏകദേശം തുല്യമായിരിക്കണം.



പ്രകാശത്തിലെ 7 നിറങ്ങളിൽ നീലക്കും ചുവപ്പിനും രണ്ട്  വ്യത്യസ്ത തരംഗ ദൈർഗ്യം ആണുള്ളത്.നീലയുടേതിനേക്കാൾ ഇരട്ടി (1.2  മടങ്ങ് ) തരംഗ ദൈർഗ്യം ചുവപ്പിനുണ്ട്. ഇവിടെ അന്തരീക്ഷത്തിലെ ,തുടക്കത്തില്പറഞ്ഞ Particles ,Dust ,Water molecules  എന്നിവയുടെ വലിപ്പം നീല തരംഗങ്ങളുടെ ,Wavelength നോട് അടുത്ത കിടക്കുന്നവയാണ്. അതിനാൽ തന്നെ നീലയോട് ചേർന്ന പ്രകാശ തരംഗങ്ങൾക് Scattering സംഭവിക്കുന്നു.
സ്‌കേറ്ററിങ് സംഭവിക്കാത്ത പച്ച,ഓറഞ്ചു,മഞ്ഞ,ചുവപ്പ് തുടങ്ങിയവ ചിതറാതെ,പ്രകാശ പാതയിൽ തുടരുന്നു. ചിതറിപ്പോയ വസ്തുവിന് ഇനി സഞ്ചരിക്കാനാവില്ലലോ,അതിനാൽ,അത് ചിതറിയ അവിടെ തന്നെ നിലകുലുക്കയും, ഫലമായി ആകാശം നമുക്ക് നീലയായി കാണപ്പെടുകയും ചെയ്യുന്നു .


വളരെ പൊക്കത്തിൽ നാം പോകുകയാണെങ്കിൽ (റോക്കറ്റിലോ മറ്റും) നമുക്ക്,ആകാശം ഇരുണ്ടതായി മാത്രമേ കാണാനാകൂ,കാരണം അവിടെ അന്തരീക്ഷത്തിലെ കണികകൾ ഇല്ല. അതിനാൽ തന്നെ,നീല തരംഗങ്ങൾ ചിതറില.അതായത്,മുഴുവൻ തരംഗങ്ങളും സഞ്ചരിച്ചു പോകും. മുഴുവൻ തരംഗങ്ങളും സഞ്ചരിച്ചു,എന്നു പറഞ്ഞാൽ,പ്രകാശം മുഴുവനും സഞ്ചരിച്ചു എന്നാണ്,അതായത് പ്രകാശം മുഴുവനും കടന്ന് പോയെന്ന്. അപ്പൊ പിന്നെ,പ്രകാശമില്ലെങ്കി ഒന്നും കാണില്ലലോ,അതായത്  ഇരുട്ടാവുമെന്ന്. അതാണ് വളരെ ഉയരത്തിൽ ആകാശം ഇരുണ്ടതാവാൻ കാരണം.

Related Article:

എന്ത് കൊണ്ട് ഉദയാസ്തമയ സമയത്ത് ആകാശം ചുവക്കുന്നു?

2 comments:

Blogger Random – Recent – Specific Label Posts Widget – All in One Post Feed Widget