Sunday, 3 July 2016

തമോഗർത്തത്തിലേക്ക് നാമെങ്ങാനും വീണു പോയാൽ എന്തു സംഭവിക്കും?

ഇന്റർ സ്റ്റെല്ലാർ സിനിമ എല്ലാവരും കണ്ടു കാണും. അതിലെ നായകൻ, ക്ലൈമാക്സിൽ ഒരു ബ്ലാക്ക് ഹോളി നു അകത്തേക്ക് വീഴുന്നുണ്ട്. സിനിമയിൽ പലതും കാണിക്കുമെങ്കിലും,നമ്മളിന്ന് നായകന്റെ കൂട്ടുകാരി കാണുന്നത് എന്തായിരിക്കും എന്നാണ് പറയാൻ പോകുന്നത്.

ബ്ലാക്ക് ഹോളി ലേക്ക് വീഴുന്ന നായകൻ,കണ്ണീരോടെ നോക്കി നിൽക്കാനേ പുറത്തു പേടകത്തിലുള്ള നായികക്ക് പറ്റുകയുള്ളു. അങ്ങനെയെങ്കിൽ എന്തായിരിക്കും ക്രമേണ നായകന് സംഭവിച്ചിട്ടുണ്ടാവുക? അതെങ്ങനെയാണ് നായിക കണ്ടിട്ടും ഉണ്ടാവുക?

ചിത്രം കണ്ട്‌ നോക്കു.. വിവരണം താഴെയുണ്ട്.
വിവരണം 

കാഴ്ചകൾ കാണുന്നത്,പ്രകാശം കണ്ണിലേക്ക് പതിക്കുമ്പോഴാണെന്ന് എല്ലാവർക്കും അറിയാമല്ലോ. ബ്ലാക്ക് ഹോളിലേക്ക് വീഴുന്ന നായകനെ കാണണമെങ്കിൽ പ്രകാശം വേണം. അതാകട്ടെ ബ്ലാക്ക് ഹോളി വലിച്ചെടുത്ത് കൊണ്ടേ ഇരിക്കുകയാണ്. Wavelength ഏറ്റവും കൂടുതൽ ഉള്ളത് ചുവപ്പിനും,കുറവ്  നീലക്കും ആണെന്ന് അറിയാമാലോ. അതിനാൽ തന്നെ,പുറത്തു പേടകത്തിൽ ഇരിക്കുന്ന നായിക കാണുക, നായകന്റെ ദൃശ്യമാകുന്ന രൂപം പതിയെ പതിയെ നിറം മാറുന്നതാണ്. ഏറ്റവും കൂടുതൽ സഞ്ചരിക്കാവുന്ന ചുവപ്പ് നിറമാകുന്നതു വരെ അതു തുടരും. തുടർന്ന് ,ആ ചുവപ്പിനും ബ്ലാക്ക് ഹോളി ന്റെ പിടിയിൽ നിൻ രക്ഷപ്പെടാനാവാതെ വരും. അന്നേരം,പ്രകാശത്തിന്റെ (ചുവപ്പ്) തീവ്രതകുറയും. അതു ക്രമേണ കുറഞ്ഞു കുറഞ്ഞു ,നായകൻ ഞൊടിയിടയിൽ അപ്രത്യക്ഷനാകും.

സാധാരണ അകന്നു പോകുന്ന എന്തും,വലിപ്പം കുറഞ്ഞ കുറഞ്ഞ ചെറുതായിട്ടാണ് അപ്രത്യക്ഷമാവുക,ഇവിടെ മരിച്ച ,വലുതായിരിക്കുമ്പോൾ തന്നെ തന്നെനിറം മാറുകയും,ശേഷം അപ്രത്യക്ഷം ആവുകയും ചെയ്യുന്നു.

ഗോളാകൃതിയിലുള്ള കണ്ണാടി കാണിക്കുന്ന ചില പ്രത്യേകതകൾ (ചിത്രങ്ങളടക്കം)

നമ്മുടെ ചുറ്റും കണ്ണാടികൾ സ്ഥാപിച്ച ബാർബർ ഷോപ്പുകളുകളിലും,തുണിക്കടയിലും നമ്മൾ പോയിട്ടുണ്ടാകും. നമ്മുടെ തന്നെ പ്രതിഫലനങ്ങൾ കണ്ടിരിക്കാൻ നല്ല രസകരമായിരിക്കും.അനന്തമായി എന്ന തരത്തിൽ നമ്മുടെ പ്രതിഫലനങ്ങൾ നമുക്ക് കാണാനാകും.

എന്നാൽ ഒരു  പ്രത്യേക കാര്യമുണ്ട്. സലൂണിലും,തുണിക്കടയിലും എല്ലാം പരന്ന കണ്ണാടിക ആയിരിക്കും.

കണ്ണാടികൾ പരന്നതും ഗോളീയമായതും ഉണ്ട്.  ഗോളീയമായതിൽ തന്നെ കൃത്യമായ ഗോളവും,ആയതവൃത്തജം (ellispoid) എന്നും രണ്ട് തരമുണ്ട്. തലകാലം നമുക്ക് കൃത്യമായ ഗോളത്തെ പറ്റി പറയാം.

അകം കണ്ണാടിയായ ഗോളമായത്  നാമിവിടെ  ഉപയോഗിക്കാൻ പോകുന്നത്. പുറം കണ്ണാടിയായത് അല്ല.

സങ്കല്പിക്കാൻ തുടങ്ങിക്കൊള്ളൂ. നിങ്ങ ഒരു ഭീമായ  കണ്ണാടി ഗോളത്തിനു ഉള്ളിലാണ്. നിങ്ങൾക് വേറൊന്നും കാണാനാവില്ല. നിങ്ങളുടെ പ്രതിഫലനങ്ങൾ മാത്രം. അതെങ്ങനെയായിരിക്കും?? ആലോചിച്ചിട്ടുണ്ടോ?
ചിത്രം നോക്കു:
ഇനി നിങ്ങൾ ഒരു ടോർച്ച എടുത്തു ഒന്നു തെളിച്ചെന്ന് കരുതുന്നു. വരുന്ന പ്രകാശം,തമ്മിൽ തമ്മിൽ,കണ്ണാടി ഗോളത്തിന്റെ അതിരുകളിൽ തട്ടി പ്രതിഫലിച്ച,വീണ്ടും വീണ്ടും പ്രതിഫലിച്ച, അങ്ങനെ തുടർന്നു കൊണ്ടേ ഇരിക്കും. എങ്ങനുണ്ട്? ഇതു നടക്കുമോ?
ഇനി ടോർച്ച,തുടർച്ചയായി ഓൺ ആക്കി തന്നെ ഇരിക്കുകയാണെന്ന് കരുതു. അപ്പോഴെന്ത് സംഭവിക്കും? പ്രകാശം പ്രതിഫലിച്ചു,പ്രതിഫലിച്ചു,പ്രതിഫലിച്ചു , അവിടമാകെ,ഗോളം മുഴുവൻ,പ്രകാശം നിറഞ്ഞു ,കാഴ്ചയെലാം തടസപെടുമോ?

എന്നാലിത് രണ്ടും നടക്കില്ല.കാരണം,പ്രകാശം ഓരോ തവണ കണ്ണാടിയിൽ തട്ടുമ്പോഴും,ഒരു ചെറിയ ശതമാനം കണ്ണാടി വലിച്ചെടുക്കും. അതു ചെറുതല്ല എണ്ണവും ചിന്ത. എന്നാൽ, പ്രകാശത്തിന്റെ വേഗത അറിയാമല്ലോ. ഒരു മണിക്കൂർ കൊണ്ട് കോടിക്കണക്കിനു തവണ പ്രകാശം അതിനകത്തു പപ്രതിഫലനം നടത്തിയിട്ടുണ്ടാവും. അതു കൊണ്ട് തന്നെ,ടോർച്ച അടിച്ചു കൊണ്ടിരുന്നാൽ അതിന്റെ വെളിച്ചം കിട്ടുമെന്ന് അല്ലാണ്ടെ,കൂരാകൂരിരുട്ട് തന്നെയായിരിക്കും അകത്ത്.

ഒരു ഗോളീയ ദർപ്പണത്തിനു സമാന്തരമായി നിങ്ങൾ മുഖം പിടിക്ക്. എന്നിട്ട് പിന്നിലേക്ക്   നടന്നു വരു. എന്താ കാണാൻ  സാധിക്കുക? 
താഴത്തെ ചിത്രം കണ്ടു നോക്കു.
ആദ്യം ചുരുങ്ങുകയും ,പിന്നീട്  വലുതായി വന്ന ഒരേ പോലെ കാണിക്കുകയും ചെയ്യും. കണ്ണാടി ഗോളത്തിന്റെ അരികിൽ നിന്നു,ഗോളത്തിന്റെ നടുക്കെത്തുമ്പോഴാണ് ഇതു സംഭവിക്കുന്നത്.


ഒരു അരികിൽ നിന്നു കണ്ണാടി ഗോളത്തിലേക്ക് നോക്കി കൊണ്ട്,പിന്നിലേക്ക് നടന്നു,മറ്റേ അരികെത്തുന്നത് വരെ നടന്നാലോ?
അതെങ്ങനെയാ എന്നൊന്ന് കണ്ട നോക്കിയാലോ?
ചിത്രം കാണു.നടുക്കെത്തുന്നത് വരെ,ചിത്രം രണ്ടിൽ കാണിച്ച പോലെ തന്നെ. പിന്നീട് അത്,തലകീഴായി കാണുമെന്ന് മാത്രം. 

Blogger Random – Recent – Specific Label Posts Widget – All in One Post Feed Widget