Wednesday, 30 November 2016

മനുഷ്യ രക്തം പച്ചയാവുന്നതിന്റെ കാരണം

രക്തത്തിന്റെ നിറമെന്താണ്? ചുവപ്പ്,അല്ലെ? അതിലിത്ര സംശയമെന്തിരിക്കുന്നു?

ഇനി താഴെ കൊടുത്തിട്ടുള്ള ചിത്രം ഒന്ന് ശ്രദ്ധിക്കുക, കൂടെ കൊടുത്തിട്ടുള്ള വീഡിയോ പറ്റുമെങ്കിൽ കണ്ടു നോക്കുക.





ഇതിൽ പറയുന്നത് പ്രകാരം,വളരെ ആഴത്തിൽ കടലിനടിയിൽ പോയാൽ,നമ്മുടെ രക്തത്തിന്റെ നിറം പച്ചയാവും എന്നാണ്.

അതെ,അത് ശരിയാണ്. പക്ഷെ അതെങ്ങനെ?

അതിലേക്ക് കടക്കും മുമ്പ് രസകരമായ വേറൊന്ന് പറയാം.
ഇതിന്റെ കാരണം കൂടിയുൾപ്പെട്ടതാണ്,
പുലര്കാലങ്ങളിലും വൈകുന്നേരങ്ങളിലും ആകാശം ചുവക്കുന്നത്,
കടലിന്റെ നിറം നീലയാവുന്നതും, ബ്ലാക്ക്‌ഹോളുകൾ എന്നും അദൃശ്യമായിരിക്കുന്നതും.

ഒരു വസ്തുവിന്റെ നിറം എന്നാൽ എന്താണെന്നത് ആദ്യം നമ്മൾ മനസിലാക്കണം. സാധാരണ നമ്മൾ പ്രകാശം എന്ന് പറയുന്നത് വെളുത്ത പ്രകാശത്തെയാണ്,ഈ വെള്ള പ്രകാശമാവട്ടെ ഏഴു വർണ്ണങ്ങളാൽ ഉണ്ടാക്കപ്പെട്ടിട്ടുള്ളതും (VIBGYOR) എന്നും നമ്മൾ കേട്ട് കാണും.കൃത്യമായി പറഞ്ഞാൽ,അതിൽ ഏഴല്ല,ആയിരകണക്കിന് നിറങ്ങളുണ്ട്. നമുക്ക് പെട്ടെന്ന് തിരിച്ചറിയുന്ന ഏഴു തരമേ ഉള്ളു എന്നത്,നമ്മുടെ കണ്ണിന്റെ പരിമിതിയാണ്.
ഒരു വസ്തുവിലേക്ക്,പ്രകാശം തട്ടുകയും,അനന്തരം അത് അതിൽ തട്ടി പ്രതിഫലിച്ചു,ആ പ്രതിഫലന പ്രകാശ രശ്മികൾ നമ്മുടെ കണ്ണിലെത്തുന്നു,ഇങ്ങനെയാണ് നമ്മുടെ കണ്ണിനു കാഴ്ച സാധ്യമാവുനന്ത.

പ്രാകാശം ഒരു വൈദ്യുതകാന്തിക കിരണമാണ് (electromagnetic),അതായത് പ്രകാശത്തിനകത്ത് അടങ്ങിയിട്ടുള്ള ഓരോ നിറവും,വ്യത്യസ്ത കിരണങ്ങൾ ആണെന്നും പറയാം. പച്ചക്കും,ചുവപ്പിനും,നിലക്കും,മഞ്ഞക്കുമെല്ലാം ശാസ്ത്രീയമായി നിർവചിച്ചിട്ടുള്ള ,wavelength ,frequency തുടങ്ങിയ properties ഉണ്ട്.

എല്ലാവസ്തുവിനും,അതിലേക്ക് വീഴുന്ന കിരണങ്ങളെ (Radiation) ആകിരണം ചെയ്യാൻ കഴിയും. എല്ലാത്തിനേയുമല്ല,ചിലതിനെ. അത് വസ്തുവിന്റെ ഘടനയും,അതിലടങ്ങിയിട്ടുള്ള പദാര്ഥത്തെയും അനുസരിച്ചിരിക്കും.

ഒരുദാഹരണം പറഞ്ഞാൽ, ഒരു 50 കിരണങ്ങൾ ഒരുമിച്ച് ഒരു വസ്തുവിന്മേൽ പതിച്ചെന്ന് അങ്ങ് കരുതുക. അതിലെ ഒരു 30 എണ്ണത്തെ ആ വസ്തു ആകിരണം ചെയ്തു. അപ്പൊ ബാക്കി 20 എണ്ണത്തെ എന്ത് ചെയ്യും? പ്രതിഫലിപ്പിച്ചു പുറത്തേക്ക് വിടും. അങ്ങനെ പ്രതിഫലിപ്പിച്ചു വിടുന്ന പ്രകാശ കിരണങ്ങളാണ്,അതിലേക്ക് നോക്കുന്ന നമ്മുടെ കണ്ണിലേക്ക് എത്തുക. അപ്പോൾ,ആ 20 കിരണങ്ങളുടെ ആകെമൊത്തം എന്ത് നിറമാണോ ഉണ്ടാവുന്നത്,അതായിരിക്കും നമുക്ക് കാണുന്ന ആ വസ്തുവിന്റെ നിറം.

ഇനി പ്രകാശത്തിലേക്ക് വരാം. തത്കാലം നമുക്ക്,എളുപ്പത്തില് വേണ്ടി പ്രകാശത്തിൽ ഏഴ് നിറങ്ങളാണെന്ന് കരുതാം.
ഇനി പറയുന്നത് ഒരു thought experiment ആണ്. ഏഴു നിറങ്ങളും അടങ്ങിയ വെളുത്ത പ്രകാശം,ഒരു ചെടിയുടെ ഇലയിൽ വന്നു പതിച്ചെന്ന് കരുതുക. ഇലയിലടങ്ങിയ പദാർത്ഥം (chlorophyll) ആ ഏഴ് നിറങ്ങളില് വയലറ്റ്,ഇൻഡിഗോ,ബ്ലൂ,ഓറഞ്ച്,യെല്ലോ,റെഡ് തുടങ്ങിയ ആറ് നിറങ്ങളെയും വലിച്ചെടുക്കും. പച്ചയെ മാത്രം വലിച്ചെടുക്കാതെ പുറത്തേക്ക് പ്രതിഫലിപ്പിച്ചു വിടും.തൽക്ഷണം,നമ്മുടെ കണ്ണിലേക്ക്,ആ പച്ച മാത്രം എത്തും. അതിനാൽ ഇലയുടെ നിറം പച്ചയായി കാണുകയും ചെയ്യും.
ചീരയുടെ ഇലയിൽ,ചുവപ്പൊഴികെ എല്ലാത്തിനെയും ആഗിരണം ചെയ്യുന്നു,പ്രതിഫലിപ്പിച്ച വിടുന്നത് ചുവപ്പിനെയും,അതിനാൽ നമ്മൾ ചുവപ്പ് നിറം കാണുകയും ചെയ്യുന്നു.


ഇത് പോലെ,രക്തത്തിൽ,അടങ്ങിയിട്ടുള്ള ഹീമോഗ്ലോബിൻ എന്ന പദാർത്ഥമാണ്,അതിനു ചുവപ്പ് നിറം കൊടുക്കുന്നത്. വാസ്തവത്തിൽ,നിറം കൊടുക്കൽ എന്ന പരുപാടി ലോകത്ത് ഒരു വസ്തുവിനും ഇല്ല.പദാർത്ഥങ്ങൾ ചില വികിരങ്ങളെ പ്രതിഫലിപ്പിക്കുന്നു,അതുകൊണ്ട് അതിന്റെ നിറം അതാണെന്ന് നമുക്ക് തോന്നുന്നു. നമ്മുടെ കാണുക്കൾക്കാണ് അങ്ങനെ തോന്നിക്കുന്ന ജോലി പറഞ്ഞിട്ടുള്ളത്. നമ്മൾ കാണുന്ന നിറമായിരിക്കില്ല,മറ്റു മൃഗങ്ങൾ കാണുന്നത് എന്നത് ഇതിൽ ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഇതിപ്പോ വെളുത്ത പ്രകാശം  എന്നൊന്നും ഇല്ല. വന്നു പതിക്കുന്നവയിൽ,പറ്റുന്നത് സ്വീകരിച്ച,ബാക്കി പ്രതിഫലിപ്പിക്കും. കടലിനടിയിലേക്ക് പോകുന്തോറും,ചുവപ്പും മഞ്ഞയും ഒന്നും അത്രയും ദൂരത്തേക്ക് സഞ്ചരിക്കില്ല. അത് scattering എന്ന പ്രക്രിയ കാരണം (കടൽ നീലയായതിനു പിന്നിലെ കാരണം),അതിനാൽ ബാക്കി അവശേഷിക്കുന്ന നിറങ്ങളിൽ നീലയെയും ഇന്ഡിഗോയെയും ഒക്കെ വലിച്ചെടുത്തിട്ട്,പച്ചയെ പുറന്തള്ളുന്നു. അതിനാൽ രക്തം പച്ചയായി കാണും..ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്. സാധാരണ ചുവപ്പിനെ പ്രതിഫലിപ്പിക്കുന്ന കൂട്ടത്തിൽ പച്ചയുണ്ടെങ്കിൽ അതിനെയും രക്തം പ്രതിഫലിപ്പിക്കാറുണ്ട്. എന്നാൽ,ചുവപ്പിന്റെ intensity കാരണം,നമ്മുടെ കണ്ണുകളിൽ പച്ച,visible ആയിരിക്കില്ല എന്ന് മാത്രം. ചുവപ്പില്ലാത്ത അവസ്ഥ വരുമ്പോൾ,മാത്രം പച്ച നിറം പ്രസക്തമാകും എന്ന് മാത്രം.
അങ്ങനെയെങ്കിൽ,പച്ചയും ഇല്ലാത്ത ഒരു അവസ്ഥ വന്നാലോ? അപ്പോൾ നമുക്ക് രക്തം കാണാനേ പറ്റുകയില്ല.
-----------------------------------------------------------------------------------------------

ആകാശം ചുവക്കുന്നത് എന്തുകൊണ്ടെന്ന് അറിയാൻ,മുമ്പെഴുതിയ ലേഖനം വായിക്കു : http://www.xplained.in/2016/06/blog-post.html

ആകാശം നീലയാകുന്നത്,ദൂരെനിന്ന് വരുന്ന പ്രകാശത്തിലെ ചുവപ്പും മഞ്ഞയും ഓറഞ്ചുമെല്ലാം ,ആക്ഷത്തിലെ മഞ്ഞുപാളികളിൽ തട്ടി ചിതറി തെറിച്ച പോകും. കൂടുതൽ frequency ഉള്ള നീല,വയലറ്റ്,എന്നിവക്ക് അതിനെ bypass ചെയ്ത വരാനാകും. അതിനാൽ,നാം നോക്കുമ്പോൾ,ആകാശം നീലയായിരിക്കും. ഇതിന്റെ പ്രതിഫലനമെന്നോണം കടലും,ആ നിറം കാണിക്കും. ഇത് detail ആയി ഇവിടെ വായിക്കു

ലക്ഷദ്വീപ് പോലുള്ള സ്ഥലങ്ങളിൽ,പച്ചനിറത്തിലും കടൽ കാണാറുണ്ടല്ലോ,അതിന്റെ കാരണം, സി വി രാമൻ തെളിയിച്ച രാമൻ സ്പെക്ട്ര എന്ന പ്രതിഭാസമാണ്. നേരത്തെ,ആകാശത്തിലെ മഞ്ഞുപാളികൾ പ്രകാശത്തിലെ ചില തരംഗംങ്ങളെ ചിതറിപ്പിച്ചെങ്കിൽ ,ഇവിടെ വെള്ളത്തിലെ കണികകൾ ആണെന്ന് മാത്രം.

യഥാർത്ഥത്തിൽ ഇവയെല്ലാം,ഒന്നിനൊന്ന് മികച്ചതായി ഒരുമിച്ച് നടക്കും. അതിനാൽ ഇവയെല്ലാംകൂടി ഒരേസമയം പ്രകടമാകും. അതിനാൽ,നമുക്ക് ഇന്ന പ്രതിഭാസം മൂലം മാത്രമാണ്,ഇത് നടക്കുന്നതെന്ന് പ്രത്യക്ഷത്തിൽ പറയാനാവില്ലെന്ന് മാത്രം.

അങ്ങനെയെങ്കിൽ,ബ്ലാക്ക്‌ഹോളുകൾ എന്തുകൊണ്ട് അദൃശ്യമാകുന്നു???
ഏതു വസ്തുവും അദൃശ്യമാവുന്നത്,അതിലേക്ക് പതിക്കുന്ന പ്രകാശ കിരണങ്ങളിൽ ഒന്നും തന്നെ തിരിച്ച പ്രതിഫലിക്കാതെ വരുമ്പോളാണ്. പതിഫലിക്കാതെ വരുമ്പോൾ,നമ്മുടെ കാണ്ണിലേക്ക് ഒന്നും എത്തില്ല,അതിനാൽ നമുക്ക് ഒന്നുംകാണാനും ഉണ്ടാകില്ല,അതിനെ അദൃശ്യത എന്ന് വിളിക്കാം. ബ്ലാക്ക്ഹോളിന്റെ പ്രത്യേകതയും അതാണ്. അതിലേക്ക് പോകുന്ന പ്രകാശത്തെ മുഴുവനായും അത് വലിച്ചെടുക്കും. അതിനാൽ അതെന്നും അദൃശ്യമായിരിക്കും.

പക്ഷെ ഇതല്ല,ശാസ്ത്രം കണ്ടെത്താൻ ശ്രമിക്കുന്ന അദൃശ്യ യുദ്ധക്കപ്പലുകളുടെയും,യുദ്ധവിമാനങ്ങളുടെയും പിന്നിലെ ശാസ്ത്രം. അത് മുകളിൽ പറഞ്ഞ,ആകാശത്തിന്റെ നീലനിരത്തിനു പിന്നിലുള്ള പ്രതിഭാസം അലവംഭിപ്പിച്ചു എടുത്തതാണ്.
യുദ്ധക്കപ്പലിലേക്ക് അല്ലെങ്കിൽ വിമാനത്തിലേക്ക് വരുന്ന പ്രകാശത്തെ,ദിശമാറി scatter ചെയ്യിപ്പിക്കും. അതിനാൽ പ്രതിഫലനത്തിന്റെ ദിശ മാറും. തിരിച്ചു നമ്മുടെ കണ്ണിലേക്ക് എത്തുന്നതിനു പകരം,വേറെ എങ്ങോട്ടെങ്കിലും ആയിരിക്കും പോവുക,അതിനാൽ അത് അദൃശ്യമായിരിക്കും.

No comments:

Post a Comment

Blogger Random – Recent – Specific Label Posts Widget – All in One Post Feed Widget