Tuesday, 20 December 2016

ഭൂമിയുടെ കറക്കം നിന്നെ കരുതുക,അടുത്തത് എന്ത് സംഭവിക്കും?

പെട്ടെന്ന് ഒരു ദിവസം,ഭൂമിയുടെ കറക്കം അങ്ങ് നിന്ന് പോയെന്ന് കരുതുക. എന്ത് സംഭവിക്കും??

നിങ്ങളുടെ ഭാരം കൂടും,നിങ്ങൾക് അനങ്ങാനുള്ള ബുദ്ധിമുട്ട് വർദ്ധിക്കും ...

അതിനേക്കാൾ,ബുദ്ധിമുട്ട് വേറെ പലതാണ്.
ഭൂമിയുടെ കറക്കം നമ്മൾ,എടുക്കുകയാണെങ്കിൽ, അതിന്റെ ഉപരിതലത്തിലെ ഒരു ബിന്ദുവിന്, 450m/s  നു അടുത്ത വേഗതയുണ്ട്. പോളാർ റീജിയനിലേക്ക് പോകുമ്പോൾ,അത് കുറഞ്ഞു, 350 m/s നു അടുത്തവും. പെട്ടെന്ന്,ഭൂമി കറക്കം നിർത്തിയാൽ,ഈ വേഗത,ഭൂമിക്കു ഉപരിതലത്തിലെ നമ്മുക്ക് കിട്ടും. നമ്മളെന്ന് പറഞ്ഞാൽ,ഉപരിതലത്തിലെ സകല വസ്തുക്കൾക്കും,മനുഷ്യരും,മരങ്ങളും,വാഹനങ്ങളും,കെട്ടിടങ്ങളും .എല്ലാം. അതിന്റെ ഒരു ചെറിയ രൂപം,നിങ്ങൾക്ക് താഴെ കാണാം.


ശേഷം,അത് ചുവടെയുള്ള ചിത്രത്തിലെ പോലെ,അതിന്റെ എല്ലാത്തിന്റെയും വേഗത, പൂജ്യമാവുന്നത് വരെ,തുടർന്ന് കൊണ്ടിരിക്കും.

കിഴക്കുഭാഗത്തേക്കായിരിക്കും,നമ്മളെല്ലാം തെറിച്ചു പോവുക.


പക്ഷെ,കറങ്ങിക്കൊണ്ടിരിക്കുന്ന,ഭൂമിയുടെ ആ നാന്നൂറിനടുത്ത,വേഗതയുള്ള,മറിച്ചു ഒരു ബുള്ളറ്റിന്റെ വേഗത നമുക്ക് ഒരു ബുള്ളറ്റിന്റെ വേഗത കിട്ടും.

പക്ഷെ,ഇതങ്ങനെ പെട്ടെന്ന് നിന്നൊന്നും പോകില്ല. ഭൂമിക്കകത്തെ കറങ്ങുന്ന ചൂടുള്ള ലാവയും ലോഹങ്ങളുമാണ്,ഭൂമിയുടെ കറക്കത്തിന്റെ ഊർജം. അതത്ര പെട്ടെന്ന് നിന്ന് പോവാത്ത,കൊണ്ട് കറക്കവും നിൽക്കില്ല. എന്നാൽ, പതിയെ പതിയെ അകത്തെ ചൂട് കുറയുന്നതിനനുസരിച്,കറക്കത്തിന്റെ വേഗതയും കുറയുന്നുണ്ട്, വളരെ ചെറിയ അളവിലാണെന്ന് മാത്രം.

പഴയ ലേഖനമാണെങ്കിലും,ഇതും കൂടിയൊന്ന് വായിച്ചേക്കു...

Animation Credits :Vsauce,Michael Stevens


Friday, 16 December 2016

വളവുകളിൽ എത്തിയാൽ എന്തുകൊണ്ട് നാം വശങ്ങളിലേക്ക് വീഴുന്നു ?

അതിവേഗതയിൽ ഒരു ഒരു വളവ് തിരിഞ്ഞാൽ നമ്മൾ വളവിന്റെ ഭാഗത്തേക്ക് നീങ്ങി പോകുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും.
ന്യൂട്ടന്റെ ഒന്നാം  നിയമമായ,ലോ ഓഫ് ഇനേർഷ്യ കാരണമാണത്.

കാറിലോ ബസിലോ ഒക്കെ അത് നമ്മൾ അനുഭവിച്ചിട്ടുണ്ടായിരിക്കും. ഇടത്തോട്ടാണ് വളയുന്നതെങ്കിൽ,വലത്ത് നിന്ന് ആരോ നമ്മളെ വലിക്കുന്ന പോലെ തോന്നും. ഏതോ അദൃശ്യ  വലിക്കുന്നു എന്നാണ് പലരും കരുതിയിരുന്നത്,കാരണം അങ്ങനൊരു ബലം കണക്കിലെടുത്താലും സമാന അനുഭവം നമുക്കുണ്ടായേക്കാം. ഈ 'സമാനത' എന്താണെന്ന് താഴെ കൊടുത്തിട്ടുള്ള ചിത്രത്തിൽ നിന്ന് മനസ്സിലാവും.വയലറ്റ് നിറത്തിൽ കാണിക്കുന്നത് പോലെ ആണെന്നായിരിക്കും,മിക്ക ആൾക്കാരുടെയും ചിന്ത. എന്നാൽ,ശരിക്കും എങ്ങനെയാണെന്ന് താഴെയുള്ള ചിത്രത്തിൽ കൊടുത്തിട്ടുണ്ട്.രണ്ടാമത്തെ ചിത്രത്തിലെ,പച്ച വരയിൽ കാണിച്ചിരിക്കുന്നത്, വണ്ടിയുടെ അകത്തുള്ള നമ്മൾ, അത് വരെ നിലനിന്നിരുന്ന,അതേ അവസ്ഥയിൽ  തുടരുന്നതാണ്. വണ്ടിയുടെ കവചം തടസപ്പെടുത്തിയത് കൊണ്ട് നമ്മളവിടെ നിന്ന്,ഇല്ലെങ്കിൽ,പച്ചവരെയെ തുടർന്ന് പുറത്തേക്ക് തെറിക്കുമായിരുന്നു .

തുടരുന്ന അവസ്ഥ,അതേ പടി തുടരാനുള്ള പ്രേരണയാണ് ഇനേർഷ്യ.


Wednesday, 14 December 2016

എന്താണ് ഫോട്ടോ ഇലക്ട്രിക് ഇഫക്ട്? (ചിത്രം സഹിതം)

ആൽബർട്ട് ഐൻസ്റ്റീൻ പ്രവചിച്ച,തെളിയിച്ച,അതിനു തന്നെ നോബൽ പ്രൈസ് വാങ്ങിയ ഫോട്ടോ ഇലക്ട്രിക് ഇഫക്ട് എന്ന പ്രതിഭാസം,കൃത്യമായി നിരീക്ഷിച്ചു പകർത്തിയെടുത്ത ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്. 

ഒരു നിശ്ചിത അളവിൽ ഊർജം നൽകിയാൽ, അടിസ്ഥാന ദ്രവ്യ-ഗണമായ ആറ്റത്തിൽ നിന്ന് ,കൊടുക്കുന്ന ഊർജ്ജത്തിനനുസരിച്ച് ഇലക്ട്രോണുകൾ പുറത്തേക്ക് തള്ളും. ഈ മെക്കാനിസം ഉപയോഗിച്ചാണ് പച്ചയിലയുള്ള സകല ചെടി-വൃക്ഷ വർഗ്ഗങ്ങളും അവയ്ക്ക് വേണ്ട ഭക്ഷണം പാകം ചെയ്യുന്നത്.

ഇതേ ടെക്നിക് ഉപയോഗപ്പെടുത്തിയാണ്,ഇന്ന് സൂര്യനിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്നത്. സൗരോർജം ഒരുക്കിവച്ചിട്ടുള്ള പാനലുകളിൽ വന്നുവീഴുകയും,തൽക്ഷണം ഊർജം സ്വീകരിച്ച പുറത്തു ചാടുന്ന ഇലക്ട്രോണുകൾ,ഇലക്ട്രിസിറ്റിയായി നമുക്ക് ലഭിക്കുകയും ചെയ്യുന്നു.

അൾട്രാ വയലറ്റ് ലേസർ രശ്മികൾ ഉപയോഗിച്ചു ,ഹീലിയം ആറ്റങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ നൂര് ഇരുനൂറ് ആറ്റോസെക്കന്റുകൾക്ക് (10-18) ഇടയിലുള്ള സ്റ്റിൽ ഇമേജാണ് ഇത്.

ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്വാണ്ടം ഒപ്റ്റിക്സ് ലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചത്.ആറ്റത്തിൽ നിന്ന് ഇലക്ട്രോൺ പുറത്തേക്ക് വരുന്ന ദൃശ്യമാണ് കാണിക്കുന്നത്. particle ഉം അല്ലാ,wave ഉം അല്ലാത്ത ഒരു ഹൈബ്രിഡ് രൂപമാണെന്നത് ശ്രദ്ധിക്കുക.

Blogger Random – Recent – Specific Label Posts Widget – All in One Post Feed Widget