Thursday, 16 March 2017

നിത്യ ജീവിതത്തിൽ ആപേക്ഷികതാ എവിടെ കാണാം?

The English Version of This article is at the Bottom,Kindly Scroll down if you wish to read that :)

എല്ലാവരും കേട്ട് തഴമ്പിച്ചതാണ് ,ആപേക്ഷികതാ സിദ്ധാന്തവും ,അതിന്റെ പരിണത ഫലങ്ങളും എല്ലാം. പക്ഷെ,സാമാന്യ യുക്തിക്ക് നിരക്കാത്തതായത് കൊണ്ടും,'പ്രത്യക്ഷത്തിൽ' ചിന്തിക്കാത്തതോ അനുഭവിക്കാത്തതോ ആയത് കൊണ്ടും നമ്മുക്കതൊന്നും വിശ്വസിക്കാൻ അത്ര എളുപ്പമായിരിക്കില്ല. പ്രത്യക്ഷത്തിൽ എന്ന് മനഃപൂർവ്വം  ഉപയോഗിച്ചതാണ്,എന്നത് അവസാനം മനസ്സിലാവും.

പ്രകാശവേഗവും,ആപേക്ഷിക മായ വസ്തുതകളും 'Relativistic' ആയ സന്ദർഭങ്ങളിലല്ലേ പ്രയോഗമുള്ളു ,അല്ലാത്ത സന്ദർഭങ്ങളിലൊക്കെ സാധാരണ ന്യൂട്ടൺ സിദ്ധാന്തങ്ങൾ തന്നെയല്ലേ ഉപയോഗത്തിൽ എന്ന് തോന്നുമെങ്കിലും,വാസ്തവത്തിൽ അതത്ര ശരിയല്ല. അങ്ങനെ കരുതുന്നതിൽ തെറ്റുമില്ല.

നിത്യ ജീവിതത്തിൽ ആപേക്ഷികതാ എവിടെയൊക്കെ,എങ്ങനെയൊക്കെ കാണപ്പെടാം എന്നൊന്ന് നോക്കാം.

1. കാന്തികത (മാഗ്നെറ്റിസം - Magnetism )

കാന്തത്തിന്റെ ഉപയോഗം പലതാണ്. സ്‌പീക്കറുകളിൽ തുടങ്ങി,വൈദ്യുതി,മോട്ടോറുകൾ തുടങ്ങി എല്ലാ എൻജിനുകളും  പ്രവർത്തിക്കുന്നത്. എന്നാൽ ഇതിനു പിന്നിൽ അപേക്ഷിതയാണെന്നു ഞാൻ പറയുകയാണെങ്കിലോ?

ഒരു കാന്തം മേശപ്പുറത്തു വെച്ചിരിക്കുന്നു. അതിനടുത്തു ഒരു കോയിൽ (വൈദ്യതി കടത്തി വിടുന്ന ഒരു ചാലകം,സ്പ്രിങ് ആകൃതിയിൽ ചുറ്റിയുണ്ടാക്കുന്നതാണ് ഒരു ലഘു കോയിൽ) നമ്മൾ കൊണ്ട് വരുന്നു. പ്രത്യേകിച്ച് മാറ്റം ഒന്നുമില്ല. പക്ഷെ തുടർച്ചയായി കാന്തത്തിനു ചുറ്റും ഈ കോയിൽ ചലിപ്പിച്ചാൽ, ഈ കൊയിലിനു അകത്തു വൈദ്യുതി ഉല്പാദിപ്പിക്കും (ജനറേറ്ററിന്റെ പ്രവർത്തന തത്വം)

ഇനി കോയിൽ ഒരിടത്തു അനക്കാതെ വെക്കുന്നു. അതിനടുത്തു കൂടി,കാന്തം ചലിപ്പിക്കുന്നു. എന്നാലും വൈദ്യുതി കോയിലിനകത് ഉല്പാദിപ്പിക്കപ്പെടും.

ഇതിലിപ്പോ എന്തിരിക്കുന്നു ചിന്തിക്കാൻ?
ഇതർത്ഥമാക്കുന്നത്  ആപേക്ഷികമായ ചലനമാണ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കാരണമെന്നതാണ്. പ്രാപഞ്ചികമായ ഒരു ഏക ചലന ചട്ടക്കൂട് (frame of reference) ഉണ്ടെന്നതിനു വിപരീതമാണിത്. 


2. വൈദുതി ചാലകങ്ങളുടെ  ആകർഷണ - വികർഷണ തത്വം ഒരേ പോലുള്ള,തുല്യ അളവുകളുള്ള ഒരു കമ്പി (ചെമ്പോ,അലുമിനിയമോ,സ്വർണ്ണമോ ഒക്കെ എടുക്കുന്നതായിരിക്കും നല്ലത്).
രണ്ടിലും തുല്യ അളവിൽ വൈദ്യുതി കടത്തി വിടുന്നു.
പരീക്ഷണം രണ്ട തരത്തിലാണ്.
ഒന്ന്: രണ്ടും അടുത്തടുത്ത് വെക്കുകയും,രണ്ടിലും വൈദ്യുതി പ്രവാഹത്തിന്റെ ദിശ ഒന്നായിരിക്കുകയും ചെയ്യും.
രണ്ടു: രണ്ടും അടുത്തടുത്ത് വെക്കുകയും, വൈദ്യുതി പ്രവാഹത്തിന്റെ ദിശ വിപരീതവുമായിരിക്കും 

പരീക്ഷണത്തിന്റെ ഫലങ്ങൾ 
ഒന്ന് : രണ്ടു കമ്പികളും പരസ്പരം വികര്ഷണം കാണിക്കും.
രണ്ടു : രണ്ടു കമ്പികളും ആകർഷണം കാണിക്കും.

മാക്സ്‌വെലിന്റെ സമീകരണങ്ങൾ പ്രകാരം,ഇതിനുത്തരം നല്കാനാവുമെങ്കിലും,ഇതിൽ അപേക്ഷികതയുടെ റോൾ ചെറുതല്ല.

ഇനി അതിന്റെ പൊരുളെന്താണെന്ന് നോക്കാം.

വിവരണം 
ആദ്യ പരീക്ഷണം 
രണ്ടു കമ്പിയിലും ഒരേ ദിശയിൽ വൈദ്യുതിപ്രവഹിക്കുന്നു. വൈദ്യുതി പ്രവാഹം എന്നാൽ Electron ന്റെ ചലനം ആണെന്ന് അറിയാമല്ലോ. അതിവേഗതയിൽ (പ്രകാശ വേഗത്തോട് താരതമ്യം ചെയ്യാവുന്ന) ആണുതാനും. ആദ്യത്തെ കമ്പിയിലെ എലെക്ട്രോണുകൾ ,രണ്ടാമത്തെ കമ്പിയിലെ എലെക്ട്രോണുകളെ നോക്കുമ്പോൾ,അവർ ചലിക്കുന്നില്ല എന്നായിരിക്കും തോന്നുക, രണ്ടാമത്തെ കമ്പിയിലെ ഇലൿട്രോണിനും ഇതേ പോലെയാണ് തോന്നുക.
എന്നാൽ,ആദ്യത്തെ കമ്പിയിലെ എലെക്ട്രോണ്,രണ്ടാമത്തെ കമ്പിയിലെ പ്രോട്ടോണിനെ ആണ് നോക്കുന്നതെങ്കിൽ ,നിശ്ചലവുമായിരിക്കുന്ന പ്രോട്ടോൺ,എതിർ ദിശയിൽ പ്രകാശ വേഗത്തിൽ സഞ്ചരിക്കുന്നതായി തോന്നും. ആയതിനാൽ തന്നെ,അപേക്ഷികതയുടെ Length Contraction സംഭവിക്കുകയും,പ്രോട്ടോണിന്റെ വലിപ്പം കുറഞ്ഞതായും കാണും. പ്രോട്ടോണിന്റെ വലിപ്പം കുറഞ്ഞെന്നാൽ,ആ കമ്പിയിലെ പ്രോട്ടോണുകൾ കൂടുതൽ അടുത്തടുത്ത് അണിനിരത്തിയതായി അനുഭവപ്പെടും. അങ്ങനെ വന്നാൽ, പ്രോട്ടോണുകളുടെ പോസിറ്റീവ് ചാർജ് കൂടുതലെന്ന് പോലെ അനുഭവപ്പെടാം.
ഇതേ അവസ്ഥ രണ്ടാമത്തെ കമ്പിയിലെ ഇലക്ട്രോണുകൾക്ക്,ആദ്യത്തെ കമ്പിയിലെ പ്രോട്ടോണുകളെ നോക്കുമ്പോളും അറിയാനാകും.

കമ്പികൾ വൈദ്യുതി  ചാർജുകൾ തുല്യമായതിനാൽ യാതൊരുതരത്തിലുള്ള ബലങ്ങളും ഉണ്ടാവില്ല. എന്നാൽ,ആപേക്ഷിക ചലനം മൂലം,electron കൾക്ക് ഇതനുഭവപ്പെടും. 

ചുരുക്കി പറഞ്ഞാൽ, രണ്ട കമ്പിയിലും കൂടുതൽ പോസിറ്റീവ് ചാർജുകൾ തിങ്ങി നില്കുന്നത് ഫീൽ ചെയ്യും,അതിനാൽ തന്നെ അവ തമ്മിൽ വികര്ഷിക്കുകയും ചെയ്യുന്നു. (Like Charges Repels)

രണ്ടാമത്തെ പരീക്ഷണം 

രണ്ടാമത്തെ പരീക്ഷണത്തിൽ വൈദ്യുതി പ്രവാഹം എതിർ ദിശകളിലാണ്. ഇത്തവണ ഒന്നാമത്തെ കമ്പിയിലെ electron നു,അതിന്റെ തന്നെ കമ്പിയിലെ പ്രോട്ടോണുകൾ പ്രകാശവേഗത്തിൽ എതിർ ദിശയിൽ അകന്നുപോകുന്നത് തോന്നുന്നത് മൂലം,ഒരു എക്സ്ട്രാ പോസിറ്റീവ് ചാർജ് ഉണ്ടാവുന്നത് ഫീൽ ചെയ്യുകയും, അതുപോലെ രണ്ടാമത്തെ കമ്പിയിലെ എലെക്ട്രോണുകൾ എതിർ ദിശയിൽ പോകുന്നത് കൊണ്ട്, പരീക്ഷണം ഓണിലേത് പോലെ Length Contraction മൂലം,നെഗറ്റീവ് ചാർജുകൾ തിങ്ങി നിറഞ്ഞത് പോലെ തോന്നുകയും ചെയ്യും. ഇത് രണ്ടാമത്തെകമ്പിയിലെ എലെക്ട്രോണുകൾ നിരീക്ഷിക്കുമ്പോഴും ഉണ്ടാവും. ഇരുവശങ്ങളിലും Opposite ചാർജുകൾ കൂടിവരുന്നതിനാൽ,അവ ആകർഷിക്കപ്പെടുകയും ചെയ്യുന്നു. (Unlike charges attract)
മാക്സ്വെലിന്റെ സമീകരണങ്ങൾ പ്രകാരം,ഇതിന്റെ എതിർ ഫലങ്ങളാണ് ലഭിക്കുന്നത്. അതിനെ പറ്റി പിന്നീട് വിശദീകരികാം. 3. ജി  പി എസ സിസ്റ്റം 


സാറ്റലൈറ്റുകൾ വഴി പൊസിഷൻ നിർണയിക്കുന്ന ആധുനിക സംവിധാനം ആണല്ലോ ജി പി എസ് സിസ്റ്റം. എന്നാൽ,20000 ത്തോളം കിലോമീറ്ററെ ഭൂമിക്കുമുകളിലാണ് സാറ്റലൈറ്റുകൾ. അതും 10000 ഓളം കിലോമീറ്ററെ വേഗതയിൽ മണിക്കൂറിൽ സഞ്ചരിക്കുന്നു. പ്രകാശവേഗത്തോട് അടുക്കിലെങ്കിലും, ആപേക്ഷിക Outcome ആയ, Time Dilation കാണിയ്ക്കാൻ ഇതിനു കഴിയുന്നു എന്ന് തെളിയിച്ചുകഴിഞ്ഞു. ഒരു ദിവസം 4 മൈക്രോ സെക്കന്റ് വ്യതിയാനം ഇതുമൂലം ഉണ്ടാവുന്നുണ്ട്. ഗുരുത്വത്തിന്റെ കൂടിക്കണക്കിലെടുത്താൽ 7 മൈക്രോ സെക്കോണ്ടോളം. (ഒരു മൈക്രോ സെക്കന്റ് എന്നാൽ,പത്തുലക്ഷത്തിൽ ഒന്ന് എന്നതാണ്) ഇത് വളരെ ചെറുതാണെങ്കിലും,ഇതിന്റെ ഫലം ചെറുതായിരിക്കില്ല. ഇത് നമ്മളുടെ സാറ്റലൈറ്റുകളും കംപ്യൂട്ടറുകളും കണക്കുകൂട്ടി,ക്യാൻസൽ ചെയ്തിട്ടാണ് നമുക്ക് ഡാറ്റ available ആക്കുന്നത്. ഈ ചെറിയ ഒരു അളവ് നമ്മൾ അവഗണിക്കുകയാണെങ്കിൽ ദിവസം തോറും 'ഇവിടേക്കുള്ള ദൂരം  രണ്ടു  കിലോമീറ്റര് എന്നത് വാസ്തവത്തിൽ ഇരുപതു കിലോമീറ്റര് ആയിരിക്കും. അത്രയും പിഴവ് ജി പി എസ്സ് ഇല് വരുമെന്ന് ചുരുക്കം.

അവലോകനം : http://www.astronomy.ohio-state.edu/~pogge/Ast162/Unit5/gps.html

4. സ്വർണത്തിന്റെ മഞ്ഞ നിറം 


അത്ഭുത പെടേണ്ട. സ്വർണ്ണത്തിനു മഞ്ഞനിറം നൽകുന്നത് ആപേക്ഷികത തന്നെ. Heavy ആറ്റം ആയ സ്വർണ്ണത്തിനു,അടുത്തും അകലെയും ആയി അതിന്റെ സിചുറ്റും അനേകം എലെക്ട്രോണുകൾ കറങ്ങുന്നുണ്ട്. അടുത്ത കിടക്കുന്ന എലെക്ട്രോണുകൾക്ക് കൂടുതൽ ആക്കം ഉണ്ട്. അതുകൊണ്ടു തന്നെ വേഗതയും ഊർജവും കൂടുതലാണ്. ഈ എലെക്ട്രോണുകൾക്ക് പ്രകാശത്തിന്റെ 100 ഇൽ ഒന്ന് വേഗത മാത്രമേ ഉള്ളുവെങ്കിലും,പിണ്ഡത്തിന്റെയും നീളത്തിന്റെയും ആപേക്ഷിക മാറ്റം ഉണ്ടാവുന്നുണ്ട്. ചെറിയ തോതിൽ ആണെങ്കിൽ കൂടി. അതിനാൽ തന്നെ അകത്തുള്ള എലെക്ട്രോണുകൾക്കുംപുറമെ ഉളവാക്കും ഏകദേശമൊരെ ഊർജം ആകുന്നുണ്ട്.

ഒരു വസ്തുവിനെ നമ്മൾ കാണുന്നത്,അതിലേക് പ്രകാശം വീഴുകയും,ആ വസ്തു പ്രകാശത്തിലെ അനേകായിരം നിറങ്ങളിൽ നിന്നുപലതും വലിച്ചെടുത്തു,അതിന്റെ പ്രതി നിറങ്ങളെ പുറത്തേക്ക് പ്രതിഫലിപ്പിക്കുന്നതും കൊണ്ടാണ്.

അകത്തുള്ള എലെക്ട്രോണുകളുടെ പാത,ആപേക്ഷികതാ മൂലം ചുരുങ്ങുമ്പോൾ ,കുറഞ്ഞ പാതയുള്ള റേഡിയേഷന്സിനെ കൂടുതൽ വലിച്ചെടുക്കും. പാത എന്നാൽ Wavelength നെയാണ് ഉദ്ദേശിക്കുന്നത്. കൂടുതൽ വലിച്ചെടുക്കുന്നത് നീല നിറങ്ങളെയാണ്. നീലയുടെ പ്രതിഫലനക്കുറവ് മൂലം,നീലയുടെ പ്രതി നിറമായ മഞ്ഞ കൂടുതൽ പ്രതിഫലിപ്പിക്കും. അതാണ് സ്വർണ്ണത്തിന്റെ മഞ്ഞ നിറം.

5. സ്വർണ്ണം തുരുമ്പിക്കാത്തത് 


സ്വർണ്ണത്തിന്റെ ആറ്റത്തിന്റെ അടുത്തുള്ള എലെക്ട്രോണുകൾ ആപേക്ഷിക വേഗത്തിൽ ചലിക്കുന്നുണ്ടെന്നുപറഞ്ഞല്ലോ,അത് മൂലം പിണ്ഡത്തിനു (mass) കൂടുതൽ പിണ്ഡം ഉള്ളതായി അനുഭവപ്പെടും. ഇത് വേഗത കൂടിയ എല്ലാ എലെക്ട്രോണുകൾക്കും ബാധകമാണ്. സ്വർണ്ണത്തിന്റെ ആറ്റത്തിന് പുറത്തു ഒരു ഈസിട്രോൺ ഉള്ളുവെങ്കിലും,പിണ്ഡത്തിൽ വരുന്ന ഈ മാറ്റം കാരണം അത് കൂടുതൽ ഉള്ളില എലെക്ട്രോണുകളെ പോലെ അകത്തേക്ക് ഉൾവലിവിന് നിര്ബന്ധിക്കപ്പെടും. ആയത്കൊണ്ട് തന്നെ പുറത്തുള്ള മറ്റു റിയാക്ഷനുകളിൽ പങ്കെടുക്കാൻ പറ്റുകയുമില്ല. അതിനാൽ സ്വർണ്ണംപെട്ടെന്ന തുരുമ്പിക്കുകയുമില്ല.

6. മെർക്കുറി സാധാരണ ഊഷ്മാവിൽ  Liquid ആയി കാണുന്നത് മെർക്കുറി നമ്മൾ എല്ലാവരും കണ്ടിട്ടുള്ളതാണ്. തെര്മോമീറ്ററിലൊക്കെ. എന്നാലത് നോർമൽ താപത്തിൽ (25 ഡിഗ്രി സെൽഷ്യസ്) വേളം പോലെ ഒഴുകുന്നത് കാണാം. ഒഴുകുന്ന ഒരേ ഒരു മെറ്റൽ കൂടിയാണ് ഇത്. ഇതിന്റെ കാരണവും ആപേക്ഷികത തന്നെ. സ്വർണത്തെ പോലെ ഒരു heavy ആറ്റം ആണ് മെർക്കറിയും. അതിനാൽ തന്നെ എലെക്ട്രോണുകളുടെ വേഗതയും,പിണ്ഡം കൂട്ട്കയും ചെയ്യുന്നു. അതുകൊണ്ട് തമ്മിൽ തമ്മിലുള്ള ബോണ്ടുകൾ വളരെ weak ആയിരിക്കും. അതിനാൽ വളരെ കുറഞ്ഞ ഊഷ്മാവിൽ തന്നെ അത് Liquify ആയി കാണപ്പെടും.

ഹെവി ആറ്റങ്ങളിൽ കാണുന്ന ഈ പ്രക്രിയയ്ക്ക് Relativistic  Quantum Chemistry എന്ന ടോപിക്കിൽ കൂടുതൽ വായിക്കാവുന്നതാണ്.

----------------------------------------------------------------------------------------------The English Version


Albert Einstein's Relativity theory is Well known among the Science lovers,but few knows it's application or significance in daily life. Most of the Relativistic effects are against the common sense of common people,so that no one has ever came across the real life problems solved by Relativity. Here i will explain some of them,briefly.

1. Magnetism
One of the two postulates of special theory of relativity says that, ' there is no absolute frame of reference,only relative frames'
According to Faraday's laws and magnetic properties, when we move a coil near a fixed magnet,there is a current induced in the coil. The same happens,if we keep the coil fixed and keep the magnet moving. It clearly indicates,that the relative motion creates the effect of electricity,which in turn makes the entire Maxwell's Electromagnetism Completely depending on this.

2. Force between two current carrying parallel wires


We take two equally current carrying conductors at two instances. In one,the current's direction is same,and different direction in other. If the current is in same direction the wires repels each other,while in opposite direction it will be an attraction.
The Reason
While the Current is in same direction, the electron from the first wire will see the electrons in second wire motionless. While they will feel that the protons are moving at a speed of light backwards. Hence,a Length Contraction will occur,which reduces the path length of the orbit. As a result,the first wire will feel more thickly packed protons and an increment in positive charge density. The Same happens while the second wire looks at first one. Hence the net increment in positive charges in both wires makes the wires to repel,as the Like charges repel.

While the current is in opposite direction,The electrons in the first wire see the electrons gaining a net negative charge in the second wire,as proton did in the previous case. The same happens in the first wire,while the second wire sees it.

3. GPS System
The GPS system will give us the position of a particular object or place precisely. But the Satellite is at a height of 20000KM above the surface of earth,and is travelling at a speed of 10000KM/Hour. Even though this doesn't reach near the speed of light,but it does shows the relativistic effect of Length Contraction and increment in Mass. Hence we get the results in our mobiles and other gadgets after adding those effects.
If we have never added those effects in our measures,day by day it will add more and more errors. If it shows that ' a petrol  pump is near in 2 km,it would be actually a 20 km,by one day's relativity error.

4. Gold's Yellow Lust
The Gold's yellow Colour formation is also due to special relativity.
We see a particular object when the light falls on it. Some of the colours in the white light will get absorbed by the object and remaining will get reflected. That's the colour which we sees.

The Gold is  heavy atom. It has a lot of electrons revolving around it. Electrons revolving near the nucleus of gold atom have a speed near to speed of light. The paths will feel a length contraction,which reduces the wavelength. Which will ask the atom to absorb blue colours more,which will reduce the amount of blue colours in reflected light. As yellow is the complement colour of blue, yellow will get reflected more. Hence the colour.

5. Rusting of Gold
As mentioned above,the relativistic effect on the electrons in the gold atom will be more heavier,as the mass increases due to relativistic changes. Which will increase the mass of the outer orbit electrons. Gold have only one electron in the outer orbit,which will get more attracted towards the nucleus. Hence,that outer electron will not react well ,as a result rusting will be less.

6. Mercury's Liquidity
Mercury is liquid at room temperature. It is also because of relativity. Like the gold,mercury is also a heavy atom. The heavier electrons due to increment in mass will make the bonds between atoms very weak and loose. Hence ,at a lower temperature itself mercury will start to melt.

No comments:

Post a Comment

Blogger Random – Recent – Specific Label Posts Widget – All in One Post Feed Widget