Saturday, 29 April 2017

മനുഷ്യരെ പോലെ മൃഗങ്ങൾ ലഹരിക്ക് അടിമയാകുമോ?

മനുഷ്യർ പല ലഹരി വസ്തുക്കൾക്കും അടിമകളായി പോകാറുണ്ട്. ആദ്യം രാസത്തിനും തമാശക്കും ഉപയോഗിക്കും,പിന്നീട് ശരീരവ അവ ചോദിച്ചു തുടങ്ങുന്ന,അവയില്ലാതെ പറ്റില്ലെന്ന അവസ്ഥ വരെ എത്തും. മൃഗങ്ങൾക്കും ഇങ്ങനെ ചില അടിമപെടലുകളുണ്ട്!ശാസ്ത്രജ്ഞർ ഒരിക്ക,ഏതാനും എലികളെ കൊക്കൈൻ ഉള്ള സിറിഞ്ചുകളിൽ ശരീരം അമർത്തി സ്വയം കുത്തി വെക്കാൻ പരിശീലിപ്പിച്ചു. അധികം വൈകാതെ തന്നെ,കുത്തിവെക്കലില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥയായി. കിട്ടാതെ പോയാൽ അക്രമ സ്വഭാവവും കാണിക്കും.

ശരീരം കോച്ചിവലിച്ചു മരണാസന്നമായ അവസ്ഥയിലും,അവ കൊക്കെയിൻ ഉപയോഗം നിർത്തിയില്ല എന്നതാണ് ഉണ്ടായ വാസ്തവം.

മനുഷ്യ സഹായം ഇല്ലാതെ തന്നെ,ചിലലഹരികൾക് അടിമയായിപോകുന്ന ചില ജന്തുക്കളുണ്ട്.
ഓസ്‌ട്രേലിയയിലെ കോവാല കരടികളെ ഒരുദാഹരണമാണ്. യൂക്കാലിപ്റ്റസ് മരത്തിന്റെ ഇലകൾക്ക് അടിമകളാണിവ. പട്ടിണി കിടന്ന് മരിച്ചാലും ശരി,അവരിതിന്റെ ഇളയല്ലാതെ വേറൊന്നും തിന്നില്ല.

കോവാല കുഞ്ഞുങ്ങൾ,അവയുടെ അമ്മയുടെ മുലപ്പാലിൽ നിന്ന് തന്നെ ഇതിന്റെ രുചി അറിഞ്ഞു തുടങ്ങുമെന്നതാണ് ഇതിലെ ഒരു പ്രത്യേകത. പിന്നെ വലുതായാലും ഈ ശീലം മാറില്ല,ഇതിന്റെ ഇലകൾ മാത്രമേ കഴിക്കു.,


എന്തൊക്കെ ആയാലും,ഇവർക്കു ഇതുകൊണ്ടു ചില ഗുണങ്ങളൊക്കെയുണ്ട്.
ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ നിലനിർത്താൻ ഇത് സഹായിക്കുന്നുണ്ട്. രോമങ്ങളിൽ ഷെല്ലുകൾ പോലുള്ള ജീവികൾ വരാതിരിക്കാനും ഇത് സഹായകമാവുന്നുണ്ട്.

Thursday, 27 April 2017

പക്ഷികൾ ഉറങ്ങുമ്പോൾ മരത്തിലെ പിടിവിട്ടു താഴെ വീഴാത്തത് എന്തുകൊണ്ട്?

മനുഷ്യർ ഉറങ്ങുകയാണെങ്കിൽ,കയ്യിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് താഴെ വീഴുമെന്നു ഉറപ്പാണ്. ബസ്സിൽ ഇരുന്ന് ഉറങ്ങുന്നവർ കമ്പിയിലെ പിടുത്തം വിട്ടു ഞെട്ടി ഉണരുന്നത് കണ്ടിട്ടുണ്ടാകും. മരക്കൊമ്പിൽ അത് പോലെ മനുഷ്യൻ പിടിച്ചിരുന്നു ഉറങ്ങിയാൽ,വീഴുമെന്നതിനു യാതൊരു സംശയവും ഇല്ല.എന്നാൽ പക്ഷികളുടെ കാര്യം ഇങ്ങനെയല്ല. അവ മരക്കൊമ്പിൽ ഇരുന്നു സുഖമായി ഉറങ്ങും. ചിലർ ഒരുകാ പൊക്കി,മേറ്റ് ഒറ്റക്കാലിൽ നിന്ന് കൊണ്ട് വേണമെങ്കിലും ഉറങ്ങും.

പക്ഷികളുടെ മരത്തിലെ ഈ പിടിത്തം,ബോധപൂര്വമല്ല എന്നതാണ് ഇതിനു പിന്നിലെ കാരണം. പക്ഷികളുടെ കാലുകളിലുള്ള ഒരു ഓട്ടോമാറ്റിക് സംവിധാനമാണിതിന് സഹായിക്കുന്നത്,അതാകട്ടെ പ്രകൃത്യാൽ അവ സ്വയം ചെയ്യുന്നതും.

നേരെ നില്ല്കുമ്പോൾ,നമ്മൾ കാലിടറാതെ നില്കുന്നത്,നമ്മുടെ കാലിന്റെ പ്രത്യേകതയാണല്ലോ,അല്ലാതെ നമ്മൾ പാഷ്യോ,ഗ്രിപ്പ് കിട്ടാൻ പാകത്തിനുള്ള സംവിധാനമോ അറിഞ്ഞുപയോഗിക്കുന്നില്ലലോ. അതുപോലെ,പ്രകൃത്യാൽ ഉള്ള ഒരു സംവിധാനമാണ് പക്ഷികൾക്ക് ഈ ഒരു സഹായം ചെയ്തുകൊടുക്കുന്നത്.

പക്ഷിയുടെ കാലിൽ,നേർത്തു ബലമേറിയ നാരുകൾ പോലുള്ള പേശികൾ ഉണ്ട്. ഇവ വലിഞ്ഞിരുന്നാൽ പക്ഷിയുടെ നഖങ്ങൾ മുറുകെ പിടിച്ചത് പോലെ ചേർന്നിരിക്കും. മരത്തിലിരിക്കുമ്പോൾ ശരീരഭാരം കൊണ്ട് പക്ഷിയുടെ കാൽമുട്ടുകൾ അല്പം വളയും. ഇത് ഈ പേശികൾ വലിയാൻ സഹായകമാവും.

അതോടെ നഖങ്ങൾ മരത്തിൽ മുറുകും. പിന്നെ ഇത് ഏതുറക്കത്തിൽ ആണെങ്കിൽ പോലും പിടി വിടില്ല.

ബോധപൂർവം പക്ഷി മരത്തിൽ നിന്ന് സ്വയം പൊങ്ങിയാൽ മാത്രമേ ഈ പേശികൾ അയവു വന്നു,പിടി വിടുകയുള്ളു.ഏറ്റവും രസകരമായത് ഇതൊന്നുമല്ല. ഈ ഇരുപ്പിനു പക്ഷി മരിച്ചു പോയാലോ?
അപ്പോഴും നിലത്തു വീഴില്ല. അതെ ഇരിപ്പ് തുടരും.

കൂടുതൽ വായനക്ക് :

Monday, 24 April 2017

വെട്ടുക്കിളിയെ കർഷകർ ഭയക്കുന്നത് എന്തുകൊണ്ട്?

തീരെ ചെറിയ ഒരു കീടമാണ് വെട്ടുക്കിളി,അഥവാ ലോകസ്റ്റ (Locust). പുൽച്ചാടിയുടെ ബന്ധുവായ ഇവക്ക് രണ്ടുഗ്രാം പോലും തൂക്കം കാഷ്ടിയെ ഉണ്ടാകു.

കടപ്പാട്: നാഷണൽ ജോഗ്രഫിക് 

പക്ഷെ പുൽച്ചാടി കുടുംബത്തിലെ അംഗമായിരിന്നിട്ടും,ഉറുമ്പകളുടെ ഒരു സ്വഭാവമുന്ദിവാക്ക്. സ്വന്തം ഭാരത്തിന്റെ അത്രയും ഭക്ഷണം ദിവസവും ആഹാരമാക്കും. ഈ തീറ്റ തന്നെയാണ് കൃഷിക്കാരുടെ പേടി സ്വപ്നവും ആക്കുന്നത്.

കോടിക്കണക്കിനു അംഗങ്ങളുള്ള ഒരു കൂട്ടമായാണ് വെട്ടുകിളികൾ സഞ്ചരിക്കുക. വന്നിറങ്ങിയാൽ നിമിഷ നേരം കൊണ്ട് ഇവർ തിന്നു വെളുപ്പിക്കും.
സാധാരണ വെട്ടുകിളിക്കൂട്ടം ഒരു ദിവസം എൺപതിനായിരം ടൺ ഭക്ഷ്യവസ്തുക്കൾ വരെ നശിപ്പിക്കുമെന്ന് കണക്കുകൾ കാണിക്കുന്നു.

വെട്ടുക്കിളിയുടെ ജീവിതത്തിനു രണ്ടു ഘട്ടങ്ങളുണ്ട്.
ആദ്യ ഘട്ടത്തിൽ ഇവ ഒറ്റക്കാണ് കഴിയുക. അപ്പോൾ യാതൊന്നിനും ഉപദ്രവം ഉണ്ടാക്കാത്ത പാവങ്ങളായിരിക്കും.
ഘട്ടം,ഇവർ സംഘങ്ങളായി മാറും,പിന്നെ കൂട്ടം ചേർന്ന് കൃഷിയിടങ്ങൾ ആക്രമിക്കുന്നു.

ശാസ്ത്രീയമായ മാര്ഗങ്ങളിലൂടെ വെട്ടുക്കിളി ശല്യം നിയന്ത്രിക്കാൻ ഇന്ന് കുറെയൊക്കെ കഴിഞ്ഞിട്ടുണ്ട്. എങ്കിലും വെട്ടുക്കിളി എന്നത് ഇന്നും കൃഷിക്കാർക്ക് ഒരു പേടിസ്വപ്നമാണ്.


കൂടുതൽ വായനക്ക് :

Sunday, 23 April 2017

കരിമ്പുലി കറുത്തിരിക്കുന്നത് എന്തുകൊണ്ട്?

ആഫ്രിക്കയിലും ,ഏഷ്യയിലെ ഇന്ത്യയിലുമുൾപ്പെടെ ഏതാനും രാജ്യങ്ങളിലും അപൂർവമായി കണ്ടു വരുന്ന പുലികളാണ് കരിമ്പുലികൾ അഥവാ ബ്ളാക്ക് പാന്തേഴ്സ്.

dinoanimals.com 

പേര് സൂചിപ്പിക്കുന്നത് പോലെ കറുകറുത്ത നിറമാണിവക്ക്.

യഥാർത്ഥത്തിൽ നിറവ്യത്യാസം വന്ന പുള്ളിപുലികളാണിവ.

പുള്ളിപ്പുലിയുടെ ദേഹത്തെ ഓറഞ്ചു കലർന്ന മഞ്ഞനിറം ഉണ്ടാക്കുന്ന ഫിയോമെലാനിന് എന്ന വർണ്ണ വസ്തു കരിമ്പുലിയുടെ ശരീരത്തിൽ ഇല്ല.
പകരം കറുത്ത നിറമുള്ള,യുമെലാനിന് എന്ന വർണ്ണ വസ്തുവാണ് ധാരാളമുള്ളത്.

അതുകൊണ്ട് കരിമ്പുലിയുടെ ദേഹം മുഴുവൻ യുമെലാനിന് നൽകുന്ന കറുത്ത വർണ്ണമായികാണപെടുന്നു. സൂക്ഷ്മമായി നോക്കുകയാണെങ്കിൽ കരിമ്പുലിയുടെ ദേഹത്ത് കറുത്ത പുള്ളികൾ കാണാവുന്നതാണ്.


കൂടുതൽ വായനക്ക് :

പറക്കും മൽസ്യം പറക്കുന്നതെന്തിന്?

വാസ്തവത്തിൽ പറക്കും മൽസ്യം എന്ന പ്രയോഗം തെറ്റാണ്,കാരണം പറക്കുന്ന മൽസ്യമില്ല.

ക്രെഡിറ്സ് : http://ianwallacedreams.com/flying-fish/

കടലിലും മറ്റു ജലാശയങ്ങളിലും മീറ്ററുകളോളം അകലേക്ക് ചാടുന്ന മൽസ്യങ്ങളെയാണ് പറക്കും മത്സ്യം എന്ന് പേരിട്ടു വിളിക്കുന്നത്.

പറക്കുകയാണ്,മറിച്ചു നീളമുള്ള വലിയ ചിറകുകൾ വിടർത്തി വായുവിൽ തെന്നി നീങ്ങുകയാണ് ഇവ ചെയ്യുക.

ഈ പറക്കൽ എന്തിനാണ്?
ശത്രുക്കളിൽ നിന്ന് രക്ഷപെടാനാണ്ഇത് ഉപയോഗിക്കുന്നത്. നീന്തി രക്ഷപെടാൻ ആവില്ല എന്ന് വരുമ്പോൾ,ഒറ്റ കുതിപ്പാണ്,ഒറ്റ പാറക്കലും. ഒരുപാദകളെ എവിടെയെങ്കിലും പോയി വീഴും. ഇത്രയും വേഗം,ഇത്രയും അകലെ ഒപ്പമെത്താൻ കഴിയാത്ത കൊണ്ട് ശത്രുവോ,പിടിക്കാൻ വന്ന മറ്റുമൃഗങ്ങൾക്കോ തൊടാനാവില്ല.

ബോട്ടുകളും കപ്പലുകളും അടുത്ത് വരുമ്പോഴും ഇവയിത് ചെയ്യാറുണ്ട്,പിടിക്കാതിരിക്കാൻ തന്നെ.

വെള്ളത്തിന് മുകളിൽപറക്കുന്ന ചെറു ജീവി,പക്ഷികളെയൊക്കെ പിടിച്ചുതിന്നാനും,കൂടുതൽ ഭക്ഷണമുള്ളയിടങ്ങളിലേക്ക് പെട്ടെന്ന് പോകാനും ഏലാം ഇവയിത് ഉപയോഗിക്കുന്നു.

അക്വേറിയത്തിലും കുപ്പികളിലും ഒക്കെ വച്ചിരിക്കുന്ന മീനുകൾ പുറത്തേക്ക് ചാടുന്നത് എന്തുകൊണ്ട്?

Credits : Zastavki.com
മൽസ്യം വളർത്തൽ ഹോബി ആക്കിയവരെ സങ്കടത്തിലാക്കുന്ന കാര്യമാണ് മീനുകളുടെ ഈ പുറത്തേക്കുള്ള എടുത്തുചാട്ടം. ശ്രദ്ധിച്ചില്ലെങ്കിൽ ടാങ്കിൽ നിന്നും മീനുകൾ ചാടും,ഉടൻ തന്നെ ചാകുമെന്നും ഉറപ്പാണ്. • മത്സ്യത്തിന്റെ ഈ എടുത്തു ചാട്ടത്തിനു പല കാരണങ്ങളുണ്ട്. 
 • ടാങ്കിൽ കൊള്ളുന്നതിലേറെ മൽസ്യങ്ങൾ ഉണ്ടെങ്കിൽ,അവ കൂടുതൽ സ്ഥലത്തിന് വേണ്ടി ഇങ്ങനെ ശ്രമിച്ചെന്ന് വരാം.
 • കൂടുതൽ സ്ഥലം കിട്ടുമെന്ന് കരുതി,പുറത്തേക്ക് വെറുതെ ചാടി നോക്കുന്നതും ആവാം.
 • ശത്രുമീനുകളോ ഉപദ്രവിക്കുന്ന മറ്റു മീനുകളോ ഉണ്ടെങ്കിലും ചാടുന്നതാണ്.
 • പരസ്പരം പോരാടുന്ന വേട്ടയാടുന്ന മീനുകളും ഇങ്ങനെ ചാടിയേക്കാം ,ഇത് കണ്ടു മടുത്ത മീനുകൾ രക്ഷക്കും ചാടിയെന്നു വരാം.


പോംവഴികൾ 
 1. പരസ്പരം പ്രശ്നങ്ങളില്ലാത്ത മീനുകളെ കണ്ടെത്തുക
 2. പോരടിക്കുന്നവയെ ഒരുമിച്ച് വളർത്തിരിക്കുക
 3. ഓക്സിജൻ സപ്ലൈ കിട്ടാൻ മോട്ടോർ ഘടിപ്പിക്കുക
 4. വലിയ ടാങ്കുകൾ വെക്കുക
 5. അല്ലെങ്കിൽ മീനുകളുടെ എണ്ണം കുറക്കുക 

Thursday, 20 April 2017

പത്തു വയസ് തികയുന്ന വേളയിൽ,റിച്ചാർഡ് ഡോക്കിൻസ് മകൾക്ക് അയച്ച കത്ത്

How to be rational in this irrational worldതന്റെ മകൾക്ക് പത്തു വയസ് തികയുന്ന വേളയിൽ പ്രശസ്ത പരിണാമശാസ്ത്രജ്ഞനും, യുക്തിവാദിയുമായ റിച്ചാർഡ് ഡോക്കിൻസ് അയച്ച കത്ത്.
തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രം വിശ്വാസങ്ങൾ രൂപപ്പെടുത്തേണ്ടതിന്റെ സാംഗത്യം മനസ്സിലാക്കി കൊടുക്കുന്ന ഈ ലഖുലേഖ പ്രസിദ്ധീകരിച്ചത് 2003ൽ പുറത്തിറങ്ങിയ 'A Devil's Chaplain' എന്ന പ്രബന്ധസമാഹാരത്തിൽ ആണ്.
------------------------------------------------------------------------------


പ്രിയപ്പെട്ട മകൾക്ക്,

"ഇന്ന് നിനക്ക് പത്തു വയസ്സ് തികയുന്നു. ഈയവസരത്തിൽ എനിക്ക് വളരെ പ്രധാനപ്പെട്ടതെന്നു തോന്നുന്ന ഒരു വിഷയത്തെക്കുറിച്ചു എഴുതാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇന്ന് നമുക്ക് അറിയാവുന്ന പല കാര്യങ്ങളും എങ്ങനെയാണ് നാം അറിഞ്ഞത് എന്ന് നീ അത്ഭുതപ്പെടാറില്ലേ? ഉദാഹരണത്തിന്, ആകാശത്ത കൊച്ചുകൊച്ചു മിന്നാമിനുങ്ങുകളെ പോലെ മിന്നുന്ന നക്ഷത്രങ്ങൾ വാസ്തവത്തിൽ നമ്മിൽ നിന്ന് വളരെ അകലെയുള്ള ഭീമൻ അഗ്നിഗോളങ്ങൾ ആണെന്ന് നാം എങ്ങനെ മനസ്സിലാക്കി? അത്തരം ഒരു നക്ഷത്രമായ സൂര്യന് ചുറ്റും കറങ്ങുന്ന മറ്റൊരു കൊച്ചുഗോളമാണ് ഭൂമി എന്ന് എങ്ങനെ മനസ്സിലാക്കി?

'തെളിവ്'- തെളിവുകളാണ് നമ്മുടെ അറിവിന്റെ എല്ലാം അടിസ്ഥാനം.

ചിലപ്പോൾ നേരിട്ട് കണ്ടോ, കേട്ടോ, അനുഭവിച്ചോ ഒക്കെ നമുക്ക് ഇന്ദ്രിയപരമായി കാര്യങ്ങൾ അറിയാൻ സാധിക്കും. ബഹിരാകാശസഞ്ചാരികൾ ഭൂമിയിൽ നിന്നും അകലെ നിന്ന് നോക്കി, ഭൂമി ഉരുണ്ടതാണെന്നു നേരിട്ട് കണ്ടിട്ടുണ്ട്. ചിലപ്പോൾ നമ്മുടെ കണ്ണുകൾക്ക് അല്പം സഹായം ആവശ്യമായി വരും. വൈകീട്ട് കാണുന്ന നക്ഷത്രം പോലെ തിളങ്ങുന്ന ചൊവ്വ ഗ്രഹത്തെ കൃത്യമായി കാണാൻ ദൂരദർശിനികൾ ആവശ്യമായി വരും. നേരിട്ട് കാണുന്നതിലൂടെയോ, ഇന്ദ്രിയപരമായോ അറിവു നേടുന്ന രീതിയെ "നിരീക്ഷണം" എന്ന് പറയുന്നു.
എപ്പോഴും നിരീക്ഷണങ്ങൾ മാത്രം തെളിവ് ആവില്ല. എന്നാൽ എല്ലാ തെളിവുകൾക്ക് പുറകിലും ഒരു നിരീക്ഷണം ഉണ്ടായിരിക്കും. ഒരു കൊലപാതകം നടന്നാൽ, പലപ്പോഴും അത് നേരിട്ട് നിരീക്ഷിച്ചവരായി ആരും കാണില്ല.

എന്നാൽ ഒരു കുറ്റാന്വേഷകന് ശരിയായ നിരീക്ഷണങ്ങളിലൂടെ കുറ്റവാളിക്ക്‌ നേരെ ചൂണ്ടുന്ന ഒരുപാട് തെളിവുകൾ കണ്ടെത്താനാവും. മരണകാരണമായ കത്തിയിൽ ഒരു വ്യക്തിയുടെ വിരലടയാളം കണ്ടാൽ അയാൾ അത് തൊട്ടിരുന്നു എന്നതിന് തെളിവാണ്. കൊലപാതകം നടത്തിയത് അയാൾ ആണെന്ന് ഉറപ്പിച്ചുപറയാൻ അത്രയും കൊണ്ട് സാധ്യമല്ല. എന്നാൽ ഇത്തരം പല തെളിവുകൾ കൂടിചേരുമ്പോൾ ഒരു കുറ്റാന്വേഷകന് കുറ്റകൃത്യത്തിന്റെ കൃത്യമായ കഥ തിരിച്ചറിയാൻ സാധിക്കും.

പ്രപഞ്ചത്തെ പറ്റിയുള്ള സത്യങ്ങൾ കണ്ടെത്തുന്ന ശാസ്ത്രജ്ഞന്മാർ പലപ്പോഴും ഇത്തരം കുറ്റാന്വേഷകരെപോലെയാണ് പ്രവർത്തിക്കുക. നടന്നത് എന്തായിരിക്കാം എന്നതിനെ പറ്റി അവർ ഒരു ഊഹം മുന്നോട്ട് വെക്കുന്നു. ഇതിനെ hypothesis എന്ന് പറയും. അതിന് ശേഷം അവർ അവരോട് തന്നെ ചോദിക്കും: "ഇങ്ങനെ ആണ് സംഭവിച്ചത് എങ്കിൽ ഇങ്ങനെ ഇങ്ങനെ ഒക്കെ കാണേണ്ടതാണ്." ഇതിനെ പ്രവചനം (prediction) എന്ന് പറയും. ഉദാഹരണത്തിന്, ഭൂമി ശരിക്കും ഉരുണ്ടതാണെങ്കിൽ ഒരേ ദിശയിൽ ഒരു സഞ്ചാരി സഞ്ചരിക്കുകയാണെങ്കിൽ അയാൾ തുടങ്ങിയ സ്ഥലത്തു തിരിച്ചെത്തും എന്ന് പ്രവചിക്കാം. ഒരു ഡോക്ടർ രോഗിക്ക് രോഗം ഉണ്ടെന്നു കണ്ടെത്തുന്നതും ഇതേ രീതിയിൽ ആണ്. ലക്ഷണങ്ങളെ നിരീക്ഷിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സാധ്യമായ ഒന്നിലധികം രോഗാവസ്ഥകൾ ഡോക്ടറുടെ മനസ്സിലേക്ക് വരുന്നു. അതിൽ ഒരു പ്രത്യേക രോഗം ആണെങ്കിൽ ഒരു പ്രത്യേക അവസ്ഥ ശരീരത്തിൽ കാണാൻ സാധിക്കും, അല്ലെങ്കിൽ രക്തത്തിൽ ടെസ്റ്റ് ചെയ്താൽ അറിയാൻ സാധിക്കും എന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ പരിശോധിക്കുകയും, ടെസ്റ്റുകൾ നിർദ്ദേശിക്കുകയും ചെയ്യുന്നത്. അവയുടെ വെളിച്ചത്തിൽ യഥാർത്ഥ രോഗനിർണയം ഡോക്ടർക്ക് സാധ്യമാവും.

പ്രപഞ്ചത്തെ അറിയാൻ തെളിവുകളെ ആശ്രയിക്കുന്ന ശാസ്ത്രന്ജരുടെ ബുദ്ധിപരമായ രീതികൾ ഒരു കൊച്ചു കുറിപ്പിൽ എനിക്ക് വിശദീകരിക്കാവുന്നതിനേക്കാൾ സങ്കീർണമാണ്. അത് കൊണ്ട് തെളിവുകളെ പറ്റി കൂടുതൽ പറയുന്നില്ല. ഏത് കാര്യവും വിശ്വസിക്കാൻ ഉള്ള ഒരേയൊരു കാരണം തെളിവുകൾ ആവണം എന്ന് മാത്രം പറയുന്നു.

ഇനി ഒരു കാര്യം അറിയാനും വിശ്വസിക്കാനും ഒരിക്കലും അനുയോജ്യമല്ലാത്ത മൂന്ന് കാരണങ്ങളെ പറ്റി ഞാൻ മുന്നറിയിപ്പ് തരാം.

'പാരമ്പര്യവാദം, പ്രമാണം, വെളിപാട്' എന്നിവയാണവ.
ഒരിക്കലും ജ്ഞാനമാർഗമായി ഇവയെ സ്വീകരിക്കരുത്.
ആദ്യമായി, പാരമ്പര്യവാദം: കുറച്ചു മാസങ്ങൾക്കു അമ്പതോളം വിദ്യാര്ഥികളോടൊപ്പം ഉള്ള ഒരു ടി.വി പരിപാടിയിൽ പങ്കെടുക്കാനായി പോയിരുന്നു. ജൂതർ, ക്രൈസ്തവർ, ഹിന്ദു, ഇസ്ലാം, സിഖ്‌തുടങ്ങി നാനാവിധ മതകുടുംബങ്ങളിൽ വളർത്തപ്പെട്ടവരായിരുന്നു അവർ. അവതാരകൻ ഓരോ കുട്ടിയോടും അവർ വിശ്വസിക്കുന്ന കാര്യങ്ങളെ പറ്റി ചോദിച്ചു. ഉത്തരമായി ആ കുട്ടികൾ നൽകിയ മറുപടിയാണ് "പാരമ്പര്യം" എന്നത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്. അവരുടെ വിശ്വാസങ്ങൾക്ക് തെളിവുകളുടെ യാതൊരു പിൻബലവും ഇല്ലായിരുന്നു. പൂർവ്വപിതാക്കന്മാരുടെ വിശ്വാസങ്ങൾ അതുപോലെ പിന്തുടരുകയായിരുന്നു അവർ ചെയ്തത്. "ഞങ്ങൾ മുസ്ലിങ്ങൾ ഇന്ന ഇന്ന കാര്യങ്ങൾ വിശ്വസിക്കുന്നു", "ഞങ്ങൾ ഹിന്ദുക്കൾ ഇതൊക്കെ വുശ്വസിക്കുന്നു", "ക്രിസ്ത്യാനികൾ മറ്റു പലതിലും വിശ്വസിക്കുന്നു" എന്നൊക്കെ ആണ് അവർ പറഞ്ഞത്. അവർ പറഞ്ഞതെല്ലാം പരസ്പരവിരുദ്ധമായ കാര്യങ്ങൾ ആണെന്നത് കൊണ്ട് എല്ലാവരും ശരിയല്ല എന്ന് ഉറപ്പാണ്. അടിസ്ഥാനപരമായ വിശ്വാസങ്ങളിൽ കുട്ടികൾ ഇത്ര പ്രകടമായ വൈര്യധ്യങ്ങൾ പറയുന്നതിൽ അവതാരകന് അസ്വാഭാവികത ഒന്നും തോന്നിയില്ല എന്നതാണ് രസകരം. അവർക്കു ഈ വിശ്വാസങ്ങൾ എവിടുന്ന് കിട്ടുന്നു എന്നറിയാനായിരുന്നു എനിക്ക് താല്പര്യം. അത് അവർക്ക് കിട്ടിയത് പാരമ്പരാഗതമായാണ്. മുത്തച്ഛനിൽ നിന്ന് അച്ഛനിൽ നിന്ന് മകനിലേക്ക് എന്ന രീതിയിൽ കൈമാറ്റം ചെയ്യപ്പെടുന്ന വിശ്വാസങ്ങൾ ആണവ. അല്ലെങ്കിൽ ശതാബ്ദങ്ങളായി തലമുറകൾ തോറും കൈമാറ്റം ചെയ്യപ്പെട്ടു വന്ന പുസ്തകങ്ങളിലൂടെ. മിക്കപ്പോഴും ആദ്യകാലങ്ങളിൽ ആരെങ്കിലും സൃഷ്ടിച്ച ഒരു കെട്ടുകഥയിൽ നിന്നായിരിക്കും ഇവയുടെ തുടക്കം. ഗ്രീക്ക് ദേവന്മാരായ തോർ, സ്യൂസ് എന്നിവർ ഒക്കെ അത്തരത്തിൽ സൃഷ്ടിക്കപ്പെട്ടതാണ്. എന്നാൽ ഇത്തരം കഥകൾ തലമുറകൾ മുന്നോട്ട് കൈമാറ്റം ചെയ്യപ്പെടുന്നതോടെ കഥയുടെ കാലപ്പഴക്കം കൊണ്ട് മാത്രം അവയ്ക്കൊരു വിശിഷ്ട സ്ഥാനം കൈവരുന്നു. കാലങ്ങളായി മനുഷ്യർ വിശ്വസിക്കുന്നതല്ലേ, ഞാനും വിശ്വസിച്ചേക്കാം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുന്നു. ഇതാണ് പരമ്പര്യവാദങ്ങൾ.
കാലപ്പഴക്കം അല്ല, വസ്തുതാപരമായി ആ കഥ ശരിയാണോ അല്ലയോ എന്നതാണ് അന്വേഷിക്കേണ്ടത് എന്ന് മറക്കുന്നു എന്നതാണ് പരമ്പര്യവാദങ്ങളുടെ കുഴപ്പം. സൃഷ്ടിക്കപ്പെട്ട കാലത്ത് സങ്കല്പികമായി സൃഷ്ടിച്ച കഥയാണെങ്കിൽ കാലം എത്ര കഴിഞ്ഞാലും അത് വെറും സങ്കൽപം തന്നെ ആയിരിക്കും എന്ന വസ്തുത മറക്കരുത്.
ഇംഗ്ലണ്ടിൽ ഉള്ളവർ ഭൂരിപക്ഷവും ഇംഗ്ലീഷ് ചർച്ചിലേക്ക് മാമോദീസ ചെയ്യപ്പെട്ടവരാണ്, എന്നാൽ അത് ക്രിസ്ത്യൻ വിശ്വാസത്തിന്റെ പല ശാഖകളിൽ ഒന്ന് മാത്രമാണ്. റഷ്യൻ ഓർത്തഡോൿസ്, റോമൻ കത്തോലിക്ക, ലാറ്റിൻ ക്രിസ്ത്യാനികൾ തുടങ്ങി വേറെയും ശാഖകൾ ക്രിസ്ത്യാനിറ്റിക്ക് ഉണ്ട്. അവരുടെ എല്ലാം വിശ്വാസങ്ങൾ വ്യത്യസ്തമാണ്. ജൂതവിശ്വസികളും, ഇസ്ലാം വിശ്വാസികളും വിശ്വസിക്കുന്ന കാര്യങ്ങൾ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമാണ്. അവർക്കിടയിലും വ്യത്യസ്തമായ അനവധി വിശ്വാസങ്ങൾ പിന്തുടരുന്ന ശാഖകൾ ഉണ്ട്. ചെറിയ വിശ്വാസഅന്തരം പോലും ഉള്ളവർ അവരവരുടെ വിശ്വാസത്തിന് മേലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ യുദ്ധത്തിനിറങ്ങുന്ന ചരിത്രമാണ്. അത് കൊണ്ട് അവരുടെ വിശ്വാസങ്ങൾ വസ്തുനിഷ്ഠമാണെന്നു - തെളിവുകളുടെ പിൻബലം ഉള്ളവയാണെന്ന്- നീ കരുതിയേക്കാം. എന്നാൽ തെളിവുകൾ അല്ല, വെറും പാരമ്പര്യം മാത്രമാണ് അവയുടെ അടിസ്ഥാനം. ഒരു പ്രത്യേക വിശ്വാസത്തെ പറ്റി മാത്രം പറയാം റോമൻ കത്തോലിക്കർ മറിയത്തിന് തങ്ങളുടെ വിശ്വാസത്തിൽ ഒരു സവിശേഷ സ്ഥാനം നല്കുന്നവരാണ്. യേശുവിന്റെ മാതാവായ മറിയം വളരെ പ്രാധാന്യമുള്ള ഒരു സ്ത്രീ ആണെന്നതിനാൽ അവർ ശരീരത്തോടെ സ്വർഗത്തിൽ പ്രവേശിച്ചു എന്നാണു അവരുടെ വിശ്വാസം. മറ്റു ക്രൈസ്തവർ അത് അംഗീകരിക്കുന്നില്ല. മറിയത്തിന്റെ മരണം മറ്റേതൊരു മരണം പോലെയും തന്നെയാണെന്നാണ് അവരുടെ വിശ്വാസം. "സ്വർഗ്ഗത്തിലെ രാജ്ഞി" എന്ന് റോമൻ കത്തോലിക്കർ കരുതുന്ന മറിയത്തിന്‌എന്തെങ്കിലും പ്രത്യേകത ഉണ്ടെന്നു തന്നെ മറ്റു മതസ്ഥർ വിശ്വസിക്കുന്നില്ല. മറിയത്തിന്റെ ശരീരം സ്വർഗസ്ഥമായി എന്ന റോമൻ കത്തോലിക്കരുടെ ഈ വിശ്വാസം വളരെ പഴയതല്ല. മറിയത്തിന്റെ മരണം എങ്ങനെയെന്നോ, എന്നായിരുന്നെന്നോ ബൈബിളിൽ ഇല്ല. യേശുവിന്റെ ജീവിതകാലത്തിനും ശേഷം ഏതാണ്ട് ആറ് നൂറ്റാണ്ടുകൾക്ക് ശേഷമാണ് മറിയത്തിന്റെ സ്വര്ഗാരോഹണകഥ ഉണ്ടാവുന്നത്. തുടക്കത്തിൽ മറ്റേതൊരു കഥയും പോലെ സൃഷ്ടിക്കപ്പെട്ട ഈ ഒരു കഥ കാലാന്തരത്തിൽ ഒരു "പാരമ്പര്യം" ആയി രൂപാന്തരപ്പെടുക ആയിരുന്നു. തലമുറകൾ തോറും കൈമാറി വന്നു എന്ന ഒറ്റ കാരണത്താൽ ജനങ്ങൾ അത് സത്യമെന്നു വിശ്വസിക്കാൻ തുടങ്ങി. കഥയുടെ കാലം പഴകുന്തോറും കൂടുതൽ കൂടുതൽ ആളുകൾ അത് ഗൗരവമായി എടുക്കാൻ തുടങ്ങി. റോമൻ കത്തോലിക്കർ അവരുടെ ഔദ്യോഗികവിശ്വാസമായി ഇത് എഴുതിവെച്ചത് 1950ൽ മാത്രമാണ്. എന്നാൽ മറിയത്തിന്റെ മരണത്തിന് 600 വർഷങ്ങൾക്ക് ശേഷം ഒരു കെട്ടുകഥയായി സൃഷ്ടിക്കപ്പെട്ടത്തിൽ നിന്ന് അധികമായി യാതൊരു സാധുതയും 1950ൽ ആ കഥയ്ക്ക് ഉണ്ടാവേണ്ടതില്ല.

ഇതാണ് പാരമ്പര്യവാദത്തെ പറ്റി ഇപ്പോൾ പറയാനുള്ളത്.
ഈ വിഷയത്തിലേക്ക് ഞാൻ ഈ കുറിപ്പിന്റെ അവസാനം ഒരിക്കൽ കൂടി വരാം. അതിനു മുമ്പ് ഒരു കാര്യം വിശ്വസിക്കാൻ ഉള്ള കാരണം എന്ന നിലയിൽ അനുയോജ്യമല്ലാത്ത മറ്റു രണ്ടു കാര്യങ്ങളെ പറ്റി കൂടെ പറയാം.

പ്രമാണങ്ങളും, വെളിപാടുകളും.
പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വസിക്കുക എന്നാൽ നീ പ്രമാണി എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തി, അല്ലെങ്കിൽ ആധികാരികം എന്ന് നീ കരുതുന്ന ഒരു പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു എന്നത് കൊണ്ട് മാത്രം വിശ്വസിക്കുക എന്നാണ്. റോമൻ കാത്തോലിക്കരെ സംബന്ധിച്ചു വത്തിക്കാനിലെ പോപ്പ് പ്രമാണിയാണ്. പോപ്പ് എന്ത് പറഞ്ഞാലും അത് പോപ്പ് ആണ് പറഞ്ഞത് എന്നതിനാൽ അക്ഷരംപ്രതി വിശ്വസിക്കുന്ന പ്രവനതയുണ്ട. മുസ്ലിം വിഭാഗത്തിൽ അയതൊള്ള എന്ന പേരിൽ അറിയപ്പെടുന്ന മുതിർന്ന മതാധികാരികൾ പറയുന്നു എന്ന ഒറ്റ കാരണത്താൽ കൊലപാതകങ്ങളും ഭീകരവാദപ്രവർത്തനങ്ങളും നടത്തുന്ന യുവാക്കൾ അനവധിയാണ്.

1950ൽ ആണ് റോമൻ കത്തോലിക്കർ കന്യാമറിയത്തിന്റെ സ്വര്ഗാരോഹണകഥ ഔദ്യോഗികവിശ്വാസമായി അംഗീകരിച്ചത് എന്ന് പറഞ്ഞല്ലോ, അതിന്റെ അർഥം 1950ലെ പോപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് കൊണ്ട് ഒരു സമൂഹം അത് തങ്ങളുടെ വിശ്വാസമായി അംഗീകരിക്കാൻ ബാധ്യതപ്പെട്ടു എന്ന് വേണം മനസ്സിലാക്കാൻ. പോപ്പ് സത്യം എന്ന് പറഞ്ഞാൽ അത് സത്യമായിരിക്കണം എന്നതാണ് റോമൻ കത്തോലിക്കാസഭയുടെ രീതി. പോപ്പ് എന്ന വ്യക്തി തന്റെ ജീവിതകാലത്തിനിടയിൽ മറ്റേതൊരു മന്യുഷ്യനേയും പോലെ പറഞ്ഞ കാര്യങ്ങളിൽ ചിലത് സത്യവും ചിലത് സത്യവിരുദ്ധവും ആവാം എന്നിരിക്കെ, പോപ്പ് പറയുന്നത് മുഴുവൻ വിശ്വസിക്കേണ്ട യാതൊരു കാര്യവും ഇല്ല. ഇന്നത്തെ പോപ്പ് വിശ്വാസികളോട് സന്താനോത്പാദനത്തിൽ യാതൊരു നിയന്ത്രണവും വെക്കരുത് എന്നാണ് ആജ്ഞാപിക്കുന്നത്. വിശ്വാസി സമൂഹം വിശ്വാസം ആവശ്യപ്പെടുന്ന ദാസ്യഭാവത്തിൽ ഈ വ്യക്തി പറയുന്നത് വിശ്വസിച്ചാൽ ജനപ്പെരുപ്പം കാരണം ഉണ്ടാവുന്ന കൊടിയ ക്ഷാമങ്ങളും, യുദ്ധങ്ങളും, വ്യാധികളും ആയിരിക്കും ഫലം.

തീർച്ചയായും ശാസ്ത്രപഠനത്തിലും ചിലപ്പോൾ തെളിവുകൾ നമ്മൾ നേരിട്ട് കാണാതെ ചില വിദഗ്ധരുടെ വാക്കുകൾ സ്വീകരിക്കുന്ന രീതി ഉണ്ട്. പ്രകാശം മൂന്ന് ലക്ഷം കി.മി പ്രതി സെക്കന്റ് എന്ന വേഗതയിൽ സഞ്ചരിക്കും എന്നത് ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടിട്ടില്ല. ഞാൻ അത് മനസ്സിലാക്കുന്നത് പുസ്തകങ്ങളിൽ നിന്നാണ്. അത് ഒരു പ്രമാണം എന്ന നിലയിൽ അല്ലെ പ്രവർത്തിക്കുന്നത് എന്ന് തോന്നാം. എന്നാൽ മതപുസ്തകങ്ങൾ പോലെ വെറുമൊരു പ്രാമാണികഗ്രന്ഥം എന്ന നിലയിൽ അവയെ കാണാനാവില്ല. കാരണം ആ പുസ്തകം എഴുതിയവർ തെളിവ് നേരിട്ട് കണ്ടിട്ടുള്ളവരാണ്, മാത്രമല്ല ആർക്കും എപ്പോൾ വേണമെങ്കിലും ആ തെളിവുകൾ പരിശോധിക്കാനും ചോദ്യം ചെയ്യാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ മതശാസനകൾ അത് പോലെ അല്ല. മറിയത്തിന്റെ ശരീരം സ്വർഗസ്ഥമാവുന്നതിന്റെ തെളിവുകൾ നേരിൽ കണ്ടതായി അവകാശപ്പെടുന്ന പുരോഹിതന്മാർ പോലും ഇല്ല.

വിശ്വാസിക്കാൻ ഉള്ള കാരണം എന്ന നിലയിൽ അനുയോജ്യമല്ലാത്ത മൂന്നാമത്തെതാണ് 'വെളിപാടുകൾ'. 1950ലെ പോപ്പിനോട് മറിയത്തിന്റെ സ്വര്ഗാരോഹണത്തെ പറ്റി എങ്ങനെ അറിയാം എന്ന് ചോദിച്ചാൽ അദ്ദേഹം നൽകാൻ സാധ്യത ഉള്ള മറുപടി 'വെളിപാട്' വഴി എന്നായിരിക്കും. അദ്ദേഹം ഒരു മുറിയിൽ അടച്ചിരുന്ന് ദൈവത്തോട് മാർഗ്ഗദര്ശനത്തിന് വേണ്ടി പ്രാർത്ഥിച്ചപ്പോൾ അദ്ദേഹത്തിനുണ്ടായ തോന്നലുകളെ ആണ് 'വെളിപാട്' എന്ന് വിശേഷിപ്പിക്കുന്നത്. യാതൊരു തെളിവുകളും ഇല്ലെങ്കിലും മതവിശ്വാസികൾക്ക് സത്യമായിരിക്കാം എന്നൊരു തോന്നൽ ഉള്ളിന്റെ ഉള്ളിൽ ഉണ്ടായാൽ അതിനെ അവർ 'വെളിപാടെന്നു' വിശേഷിപ്പിച്ചു വിശ്വസിക്കുന്നു. പോപ്പ് മാത്രമല്ല, മറ്റു പല മതവിശ്വാസികളും 'വെളിപാടുകളിൽ' വിശ്വസിക്കുന്നു. വിശ്വാസികളുടെ പല വിശ്വാസത്തിനും അടിസ്ഥാനം ഇത്തരം വെളിപാടുകളിൽ ഉള്ള വിശ്വാസമാണ്. എന്നാൽ ഇത്തരം 'ഉൾവിളികൾ' ഒരു കാര്യം വിശ്വസിക്കാനുള്ള ഒരു സാധുവായ കാരണമാണോ?

നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായക്കുട്ടിയുടെ മരണവാർത്ത ഞാൻ നിന്നെ അറിയിച്ചു എന്നിരിക്കട്ടെ. നീ സ്വാഭാവികമായും ദുഃഖിക്കും. 'അച്ഛന് ഉറപ്പാണോ?', 'എങ്ങനെ മരിച്ചു?' എന്നൊക്കെ നീ എന്നോട് ചോദിക്കുമ്പോൾ ഞാൻ ഇത്തരത്തിൽ ഉത്തരം പറയുന്നു എന്ന് കരുതുക. " നായ്ക്കുട്ടി മരിച്ചുവോ എന്നതിന് എനിക്ക് തെളിവൊന്നും ഇല്ല. എനിക്ക് ഉള്ളിന്റെ ഉള്ളിൽ അങ്ങനെ ഒരു തോന്നൽ ഉണ്ട്!"

ഇത്തരം ഒരു ഉത്തരം കേട്ടാൽ എത്ര മാത്രം നീ എന്നോട് ദേഷ്യപ്പെടും. കാരണം ഒരാളുടെ ഒരു തോന്നൽ എന്നത് ഒരു നായയുടെ മരണം സ്ഥിതീകരിക്കാൻ ഉള്ള കാരണമല്ല എന്ന് നിനക്കറിയാം. നിനക്ക് ആവശ്യം തെളിവുകളാണ്. നമുക്കെല്ലാം പലപ്പോഴായി പലതരം തോന്നലുകളും, വികാരങ്ങളും ഉണ്ടാവാറുണ്ട്. അവ ചിലപ്പോൾ സത്യമാവാം, ചിലപ്പോൾ അല്ലാതെയാവാം. മറ്റു വ്യക്തികൾക്ക് മറ്റു വിശ്വാസങ്ങളാവാം. അപ്പോൾ പിന്നെ, ആരാണ് അല്ലെങ്കിൽ എന്താണ് ശരി എന്ന് എങ്ങനെ അറിയാം? നായ മരിച്ചുവോ എന്നറിയാനുള്ള വിശ്വസനീയമായ മാർഗം, നായ മരിച്ചുകിടക്കുന്നത് നേരിട്ട് കാണുക എന്നതാണ്, അല്ലെങ്കിൽ ഹൃദയമിടിപ്പ് നിലച്ചത് കേൾക്കുക, അല്ലെങ്കിൽ ഇത്തരം തെളിവുകൾ നേരിട്ട് കണ്ട ഒരാളിൽ നിന്നും കേൾക്കുക.
ആളുകൾ ചിലപ്പോൾ പറയും 'ഉള്ളിന്റെ ഉള്ളിൽ നിന്ന് വരുന്ന വികാരങ്ങളെ' വിശ്വസിക്കണം എന്ന്. ഇല്ലെങ്കിൽ 'തന്റെ പങ്കാളി തന്നെ സ്നേഹിക്കുന്നുണ്ട' എന്നതൊക്കെ എങ്ങനെ വിശ്വസിക്കാനാവും എന്നാണ് അവർ വാദിക്കുക. യാതൊരു കഴമ്പും ഇല്ലാത്ത ഒരു വാദമാണത്.
ഒരാൾ സ്നേഹിക്കുന്നു എന്നതിന് പലതരം തെളിവുകൾ ഉണ്ടാവും. സ്നേഹിക്കുന്ന ഒരു വ്യക്തിയോടൊത്തു ചിലവിടുന്ന ഓരോ സമയത്തും ഇത്തരം തെളിവുകൾ നിങ്ങൾക്ക് ലഭിച്ചുകൊണ്ടേ ഇരിക്കും. ഒരു പുരോഹിതന് തോന്നുന്ന വെറും ഉൾവിളി അല്ല അത്. ആന്തരികമായ തോന്നലുകൾക്ക് പുറമേ, ബാഹ്യമായ തെളിവുകളും ഇതിന് ലഭിക്കും. കണ്ണുകളിലെ ഭാവം, ശബ്ദത്തിലെ പ്രത്യേകതകൾ, അല്പസ്വല്പം ചെയ്യുന്ന വിട്ടുവീഴ്ചകൾ, സ്നേഹപ്രകടനങ്ങൾ എന്നിവയൊക്കെ യഥാർത്ഥമായ തെളിവുകളാണ്.

ബാഹ്യമായ ഇത്തരം തെളിവുകളുടെ അഭാവത്തിൽ തങ്ങളെ ആരെങ്കിലും സ്നേഹിക്കുന്നു എന്ന് വിശ്വസിച്ചാൽ ആ വിശ്വാസം തെറ്റാനാണ് കൂടുതൽ സാധ്യത. ഉദാഹരണത്തിന് ഒരു സിനിമതാരം തങ്ങളെ സ്നേഹിക്കുന്നു എന്ന് സങ്കല്പിക്കുന്ന എത്രയോ പേരുണ്ട്, എന്നാൽ വാസ്തവത്തിൽ സിനിമ താരം അവരെ അറിയുക പോലും ഉണ്ടാവില്ല. ഇത്തരം വ്യക്തികളുടെ ഈ ഗാഢവിശ്വാസം ഒരു തരം മനോവൈകല്യമാണ്. ആന്തരികതോന്നലുകൾക്ക് ബാഹ്യമായ തെളിവുകളുടെ പിൻബലം ഉണ്ടെങ്കിൽ മാത്രമേ അവ വിശ്വാസയോഗ്യമാക്കാവൂ.

ആന്തരികമായ ഉൾവിളികൾ ശാസ്ത്രത്തിലും ഉപകാരപ്രദമാണ്. പുതിയ ആശയങ്ങൾ ലഭിക്കുന്നതിന് അവ സഹായിക്കും, എന്നാലും പിന്നീട് അവക്കുള്ള തെളിവുകൾ പരിശോധിക്കുക തന്നെ വേണം. ഒരു ശാസ്ത്രജ്ഞന് ഒരു ചോദ്യത്തിനുള്ള ഉത്തരം എന്ന നിലയിൽ ഒരു ആശയം 'ഉൾവിളി' എന്ന പോലെ ഉണ്ടായെന്നു വരാം. സ്വന്തം നിലയ്ക്ക് വിശ്വാസയോഗ്യമായ ഒരു കാരണമല്ല അത്. എന്നാൽ ആ ആശയത്തിനു മുകളിൽ പരീക്ഷണം നടത്തിയോ മറ്റു രീതിയിലോ തെളിവ് കണ്ടെത്തിയാൽ അത് ഒരു മുതൽക്കൂട്ടവും. ശാസ്ത്രജ്ഞർക്ക് ഇത്തരത്തിൽ ഉൾവിളികൾ ഇപ്പോഴും സഹായകരമാവാറുണ്ട. എന്നാൽ തെളിവുകളുടെ അഭാവത്തിൽ അവയെല്ലാം അപ്രധാനമാണ്.

ഞാൻ പാരമ്പര്യം എന്നതിലേക്ക് തിരിച്ചു വരും എന്ന് പറഞ്ഞിരുന്നു. പാരമ്പര്യം എന്ത് കൊണ്ട് നമ്മുക്ക് പ്രധാനമാണ് എന്നത് വിശദീകരിക്കാൻ ശ്രമിക്കാം. എല്ലാ ജീവികളും അവരവർക്ക് അനുയോജ്യമായ പരിതസ്ഥിതിയിൽ ജീവിക്കാനാണ് പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. സിംഹങ്ങൾ ആഫ്രിക്കയിലെ സമതലപ്രദേശങ്ങളിൽ അതിജീവിക്കുന്നു. പെൻഗിനുകൾ ദ്രുവപ്രദേശത്തെ മഞ്ഞു മൂടിയ പരിതസ്ഥിതിയിൽ അതിജീവിക്കുന്നു. ആത്യന്തികമായി മനുഷ്യനും ഒരു മൃഗമാണ്. മറ്റു മനുഷ്യർ ഉള്ളിടത് അതിജീവിക്കുന്ന പ്രകൃതമാണ് മനുഷ്യന്റേത്. ഒരു മനുഷ്യസാഗരത്തിൽ നീന്തുന്ന ജീവിയാണ് മനുഷ്യൻ. ഒരു മൽസ്യത്തിന് സമുദ്രത്തിൽ അതിജീവിക്കാൻ ചെകിളപ്പൂക്കൾ വേണമെന്നത് പോലെ മനുഷ്യസാഗരത്തിൽ അതിജീവനത്തിന്‌മറ്റു മനുഷ്യരെ തിരിച്ചറിയാൻ മനുഷ്യന് 'മസ്തിഷ്കം' ആവശ്യമാണ്. മനുഷ്യസാഗരത്തിൽ ജീവിക്കുന്ന മനുഷ്യമസ്തിഷ്കത്തിന് പ്രതിബന്ധങ്ങൾ തരണം ചെയ്യുന്നതിന് പലതും പഠിക്കേണ്ടതായി ഉണ്ട്. ഭാഷ പോലെ.
നീ ഇംഗ്ലീഷ് സംസാരിക്കുന്നു, എന്നാൽ നിന്റെ സുഹൃത്ത് ഒരുപക്ഷെ ജർമൻ ആയിരിക്കും സംസാരിക്കുന്നത്. നിന്റെതായ സാമൂഹികസാഹചര്യങ്ങളിൽ സഹായകരമാവുന്ന ഭാഷയാണ് നീ സംസാരിക്കുന്നത്. ഭാഷ എന്നത് പരമ്പരകളിലൂടെ ലഭിക്കുന്നതാണ്. സ്വാഭാവികമായി ഭാഷ ആർജിക്കുന്നതിനു മറ്റു മാർഗങ്ങൾ ഒന്നും ഇല്ല. ഇംഗ്ലണ്ടിൽ നായയെ "ഡോഗ്" എന്ന് പറയുമെങ്കിൽ, ജർമനിയിൽ അത് "ein Hund" ആണ്. ഇതിൽ ഒരു വാക്ക് മറ്റേതിനേക്കാൾ ശരി എന്നോ, സത്യമെന്നോ പറയാനാവില്ല. രണ്ടും തലമുറകൾ കൈമാറി കിട്ടിയതാണ്. സമൂഹത്തിൽ അതിജീവിക്കണമെങ്കിൽ കുട്ടികൾ അവരവരുടെ ദേശത്തിലുള്ള ഭാഷയും രീതികളും ആര്ജിക്കുക തന്നെ വേണം. അതിനായി പാരമ്പര്യമായി കൈമാറ്റം ചെയ്തുവരുന്ന പല അറിവുകളും കുട്ടി നേടിയിരിക്കണം. കുട്ടിയുടെ മസ്തിഷ്കം പാരമ്പര്യഅറിവുകളെ ഒപ്പിയെടുക്കാൻ പര്യാപ്തമായിരിക്കണം. അത്തരം മസ്തിഷ്കങ്ങൾ ആയാണ് ഓരോ കുട്ടിയും അതിജീവിക്കുന്നത്. എന്നാൽ പരമ്പരാഗത അറിവുകളിൽ/ ചിന്തകളിൽ/ മൂല്യങ്ങളിൽ നിന്ന് ശരിയേത്-തെറ്റേത്, നല്ലതേത്-ചീത്തയേത്, പ്രധാനമായതേത്- അപ്രധാനമായതേത് എന്ന് തിരിച്ചറിയാനുള്ള സംവിധാനം കുട്ടികളുടെ മസ്തിഷ്കങ്ങളിൽ ഇല്ല. പരമ്പരാഗതമായി കിട്ടുന്ന ദുര്മന്ത്രവാദത്തിലും, ഭൂത-പ്രേതാതികളിലും ഉള്ള തെറ്റായതും അനാവശ്യമായതും ചീത്തയായതുമായ അറിവുകൾ ഒക്കെ വിശ്വസിക്കാൻ കുട്ടികൾ തയ്യാറാവുന്നു.

ഒന്നും ചെയ്യാനാവാത്ത ഒരു കാര്യമാണിത്. കാരണം മസ്തിഷ്കത്തിന്റെ സ്വാഭാവികമായ ധർമം അത്തരത്തിലാണ്.

ഇനി കുട്ടികൾ മുതിർന്നാലോ, അവർ ഇതേ അറിവുകൾ മക്കൾക്ക് പകർന്നു കൊടുക്കുന്നു. ഇത്തരത്തിൽ തീർത്തും അയഥാർത്ഥവും അസംബന്ധവുമായ ഒരു കാര്യമാണെങ്കിൽ പോലും ഏതെങ്കിലും ഒരു തലമുറ ശക്തമായി വിശ്വസിച്ചാൽ പിന്നീട് തലമുറകളോളം അനന്തമായി അവ നീളും.

ഒരു പക്ഷെ, ഇതായിരിക്കാം മതങ്ങളുടെ അടിസ്ഥാനം. ഏതെങ്കിലും ഒരു ദൈവമോ ദൈവങ്ങളോ ഉണ്ടെന്നോ, യേശുവിന് പിതൃരഹിതമായ ജന്മം ആണെന്നോ, മറിയം സ്വർഗസ്ഥയായെന്നോ, സ്വർഗ്ഗവും നരകവും നിലനിൽക്കുന്നു എന്നോ, പ്രാർത്ഥനകൾ സഫലീകരിക്കപ്പെടും എന്നതിനോ, വെള്ളം മദ്യമാവുമെന്നതിനോ ഒന്നും യാതൊരു തെളിവും ഇല്ലെങ്കിലും ദശലക്ഷക്കണക്കിന് മനുഷ്യർ താലോലിക്കുന്ന വിശ്വാസങ്ങളാണ്. ചെറുപ്രായത്തിൽ തന്നെ വിശ്വസിക്കാൻ സമൂഹം നിർബന്ധിതരാക്കിയത് കൊണ്ടായിരിക്കാം അവർ അതെല്ലാം വിശ്വസിക്കുന്നത്.
ചെറുപ്പത്തിൽ മറ്റു പലതും പറഞ്ഞു കേട്ടത് കൊണ്ടു ദശലക്ഷക്കണക്കിന് മനുഷ്യർ മറ്റു പലതും വിശ്വസിക്കുന്നുണ്ട. മുസ്ലിം കുട്ടികളോട് ക്രിസ്ത്യൻ കുട്ടികളോട് പറഞ്ഞതിൽ നിന്നും വ്യത്യസ്തമായ കഥകളാണ് സാമൂകം പറയുന്നത്. ഇരുകൂട്ടരും വളരുന്നത് തങ്ങളുടെ വിശ്വാസം ശരി എന്നും മറ്റുള്ളവരുടേത് തെറ്റ് എന്നുമുള്ള ഉറച്ച ബോധ്യത്തോടെയാണ്. ക്രിസ്ത്യാനികൾക്കകത്ത് തന്നെ റോമൻ കത്തോലിക്കരുടെ വിശ്വാസം ഇംഗ്ലീഷ് ചർച്ചിന്റെ വിശ്വാസത്തിൽ നിന്നും, ലാറ്റിൻ കത്തോലിക്കരുടെ വിശ്വാസത്തിൽ നിന്നും വ്യത്യസ്തമാണ്. എന്നാൽ എല്ലാവരും അവരവരുടെ വിശ്വാസങ്ങൾ ശരി എന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.

നീ എന്ത് കൊണ്ട് ഇംഗ്ലീഷ് സംസാരിക്കുന്നു, നിന്റെ കൂട്ടുകാരി എന്ത് കൊണ്ട് ജർമൻ സംസാരിക്കുന്നു എന്ന കാരണം കൊണ്ട് തന്നെയാണ് ഇവരെല്ലാം അവരവരുടെ വിശ്വാസങ്ങൾ കൊണ്ട് നടക്കുന്നത്.

അവരവരുടെ രാജ്യങ്ങളിൽ അതാത് ഭാഷയാണ് സംസാരിക്കുന്നതിനുള്ള ശരിയായ ഭാഷ. വിശ്വാസങ്ങൾ പരമ്പരാഗതമായി എങ്ങനെ ആവാം പരമ്പരാഗതമായ കൈമാറ്റത്തിലൂടെ നിലനിൽക്കുന്നത് എന്ന് മാത്രമാണ് ഈ പറഞ്ഞത്. മേൽപ്പറഞ്ഞ വിശ്വാസങ്ങൾ ഒന്നും തന്നെ ഒരിടത്തും ഒരു കാലത്തും ശരിയായിരിക്കാൻ ഒരു സാധ്യതയും ഇല്ല.

ഇതിനൊക്കെ നമുക്ക് എന്ത് ചെയ്യാൻ കഴിയും. പത്തു വയസ്സ് മാത്രം പ്രായം ഉള്ള നിനക്ക് ചെയ്യാവുന്നതിന് ഇപ്പോൾ പരിമിതികൾ ഉണ്ട്. ഇത്ര മാത്രം ചെയ്യുക. അടുത്ത തവണ, ആരെങ്കിലും പ്രധാനപ്പെട്ടതെന്ന നിലയിൽ ഒരു കാര്യം പറഞ്ഞാൽ സ്വയം ചിന്തിക്കുക: 'തെളിവുകളുടെ പിൻബലത്തോടെ വിശ്വസിക്കാൻ സാധ്യത ഉള്ള ഒന്നാണോ ഇത്? അതോ പരമ്പരാഗതമായോ, പ്രമാണത്തിൽ നിന്നോ, വെളിപാട് വഴിയോ കിട്ടിയതാവുമോ?' ഇനി ആരെങ്കിലും ഒരു കാര്യം സത്യമാണെന്നു പറഞ്ഞാൽ അവരോട് തെളിവ് ചോദിക്കുക. തൃപ്തികരമായ തെളിവ് അവർക്ക് തരാനായില്ലെങ്കിൽ, അവർ പറയുന്നത് വിശ്വസിക്കേണ്ട കാര്യം ഇല്ല."

- സ്നേഹപൂർവ്വം
അച്ഛൻ (റിച്ചാർഡ് ഡോക്കിൻസ്)

കടപ്പാട് : വാട്സാപ്പ്,ഇടതു സഹയാത്രികർ

Friday, 7 April 2017

ഐൻസ്റ്റീൻ വരും മുമ്പ് എന്തായിരുന്നു ?

ത്രിമാനതലത്തിൽ ഉള്ള, യൂക്ലിഡ് ന്റെ Geometry  അനുസരിക്കുന്ന,ഒരു പ്രപഞ്ചമാണ് ഐൻസ്റ്റീൻ അപേക്ഷികതയും അദ്ദേഹത്തിന്റെ മറ്റു തിയറികളും അവതരിപ്പിക്കും മുൻപ് ലോകത്തു  ഉണ്ടായിരുന്നത്.

ആ യൂക്ലിഡിയൻ നിയമങ്ങൾ അനുസരിക്കുന്ന,അതിൽ പ്രവർത്തിക്കുന്ന പ്രപഞ്ചമാണ് നമ്മൾ പൊതുവെ ഫിസിക്സിൽ Space എന്ന് വിളിച്ചു പോന്നിരുന്നത്.

Space അഥവാ സ്ഥലം, സമയവുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലെന്നതാണ് പ്രധാന വസ്തുത. സമയം അതിന്റെ രീതിക്ക് നടന്നു കൊണ്ടേ ഇരിക്കുന്നു,സ്ഥലം അതിന്റെ പ്രവർത്തികളനുസരിച്ചു പ്രവർത്തിക്കുന്നു.

സ്ഥലങ്ങൾക്ക് സമയത്തെയോ,സമയത്തിന് സ്ഥലങ്ങളുടെയോ മേൽ യാതൊരു നിയന്ത്രണവും ഇല്ല. യാതൊരു തരത്തിലുള്ള ബന്ധവും ഇല്ല.

ഇങ്ങനെയൊക്കെ ആണെങ്കിലും,സമയത്തെ അറിയണമെങ്കിൽ ഒരു ക്ലോക്ക് വേണം,ആ ക്ലോക്ക് കൊണ്ട് സമയത്തെ അളക്കണമെങ്കിൽ ചലനം വേണം. ചലിക്കുന്ന എന്തിനെയെങ്കിലും അടിസ്ഥാനമാക്കിയേ സമയം നിർണ്ണയിക്കാനാവൂ. ഭൂമി ചലിക്കുന്നത് കൊണ്ട് രാവും പകലും,സൂര്യന് ചുറ്റും ഭൂമി ചലിക്കുന്നത് കൊണ്ട് വർഷങ്ങളും അങ്ങനെ ചലനത്തെ അടിസ്ഥാനമാക്കിയേ സമയത്തെ പറയാനും ആവുകയുള്ളൂ.

Periodic ആയ ഇതുപോലുള്ള എന്തെങ്കിലും ഉണ്ടെങ്കിലേ,സമയത്തെ അളക്കാൻ ആവുമായിരുന്നെകിലും, സ്ഥലത്തിന് സമയത്തെ സ്വാധീനിക്കാനൊന്നും കഴിയില്ല,തിരിച്ചും കഴിയില്ല എന്നതായിരുന്നു അടിസ്ഥാന പ്രമാണം.
ചുരുക്കി പറഞ്ഞാൽ,ചലനം ഇല്ലെങ്കിൽ,നിശ്ച്ചലമാണെങ്കിൽ സമയത്തെ അറിയാൻ കൂടി നമുക്ക് കഴിയില്ല. ചലനം ഇല്ലായിരുന്നെങ്ങ്കിൽ,സമയം എന്നൊന്ന് ഇല്ല,എന്നതും കൂട്ടി വായിക്കാം.

Absolute Space , Absolute Time എന്നൊരു ചിന്താഗതി കൂടി ഉണ്ടായിരുന്നു. അതിന്റെ  മുഖ്യ ഉപജ്ഞാതാവ് സാക്ഷാൽ ന്യൂട്ടൺ തന്നെ ആയിരുന്നു.
സമയം ലോകം മുഴുവൻ ഒന്നാണ്, കൃത്യമായ ക്ലോക്കുകൾ ഉണ്ടെങ്കിൽ അളക്കവുനനത്തെ ഉള്ളു. ഇവിടെ എന്ത് നടന്നാലും, അത് ദൂരെയുള്ള നക്ഷത്രത്തിലും അത് പോലെ തന്നെയാവും,അല്ലെങ്കിൽ മറ്റൊരു ഗ്രഹത്തിൽ ചെയ്താലും ഒരുപോലെയിരിക്കും എന്നൊക്കെയാണ് ഇതിനർത്ഥം.

കൃത്യമായി പറഞ്ഞാൽ,ഒരു പ്രതിഭാസം നടക്കുന്ന ചുറ്റുപാടും,ആ പ്രതിഭാസവുമായി പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ല. ഇവിടെ ഒരു പന്ത് എടുത്ത് എറിഞ്ഞാൽ,അത് പ്രപഞ്ചത്തിൽ എവിടെ എറിഞ്ഞാലും രുപോലെ തന്നെയാവും (ഗുരുത്വവും,മറ്റു ബലങ്ങളും ഒക്കെ അവഗണിച്ചാലും)

അത് പോലെ തന്നെ,ഗലീലിയോ പറഞ്ഞ നിയമങ്ങളിലെ, ബാഹ്യബലങ്ങൾ ഒന്നും ഇല്ലെങ്കിൽ,നീണ്ട പാതയിൽ,ഉണ്ടായിരുന്ന പോലെ തന്നെ നിലനിൽക്കാൻ,അല്ലെങ്കിൽ അതെ വേഗതയിൽ പൊയ്ക്കോളും എന്നതാണ് ഗലീലിയോ പറഞ്ഞത്. അതും മാറ്റിയെഴുതേണ്ടി വന്നു.

അത് മാത്രമല്ല, ആപേക്ഷിക ചലനത്തെ കുറിച്ച്,ഗലീലിയോ പറഞ്ഞ,കണ്ടുപിടിച്ച സമവാക്യങ്ങൾ എല്ലാമായിരുന്നു അടിസ്ഥാനം. തുലയമായ വേഗതയിൽ ഒരുമിച്ച് പോകുന്ന വണ്ടിയിൽ ഇരിക്കുന്നവർക്ക്,പരസ്പരം ചലിക്കുന്നുണ്ടെന്ന് അറിയാനാവില്ല. അതായത് പരസ്പര വേഗത എത്രയാണെന്ന് അറിഞ്ഞാൽ, നമുക്ക് ബാക്കി കാര്യങ്ങളിലൊക്കെ അതിന്റെ കൂട്ടലും കുറക്കലും ചെയ്‌താൽ മതിയെന്നായിരുന്നു, അതിലും പിശകുണ്ടെന്ന് പിന്നീട് മനസ്സിലായി.

വേഗതക്ക്,വസ്തുക്കളുടെ മേൽ വലിയ സ്വാധീനം ഇല്ലെന്നായിരുന്നു കരുതിയിരുന്നത്,എന്നാൽ അങ്ങനെയല്ല. വേഗതക്ക് പലതിനെയും സ്വാധീനിക്കാനാവും,ആപേക്ഷിക വേഗം മാത്രമല്ല,അത് വസ്തുവിന്റെ തന്നെ അടിസ്ഥാന ഘടകത്തെ മാറ്റി അംരിക്കും എന്ന് മനസിലായി.

ഇതിനെയെല്ലാം അടിസ്ഥാനപരമായി എല്ലാവരും  അംഗീകരിക്കാൻ ഇഷ്ട്ടപെട്ട ഒന്നായിരുന്നു,ether എന്ന പദാർത്ഥത്തിന്റെ സാധ്യത. Ether ലാണ് പ്രപഞ്ചം മുങ്ങി കിടക്കുന്നത്,അതിലാണ് നമ്മൾ ചലിക്കുന്നത്,അതിലാണ് പ്രകാശവും എല്ലാം കിടക്കുന്നത്.
ഇതെല്ലാം തെറ്റാണെന്ന് പിന്നീട് പരീക്ഷങ്ങൾ തെളിയിച്ചു.


Tuesday, 4 April 2017

എന്താണ് ന്യൂട്ടൺ അവതരിപ്പിച്ച പ്രകാശത്തിന്റെ കോർപസ്‌കുലാർ തിയറി

140 AD യിൽ ടോളമി വെള്ളത്തിലൂടെ പ്രകാശം എത്രത്തോളം വളഞ്ഞു പോകുമെന്ന്,കണ്ടെത്തി. എത്ര കോണളവുകളിൽ പതിച്ചാൽ,എത്ര കോണളവുകളിൽ ചരിഞ്ഞായിരിക്കും പോകുക എന്ന്.

ഇത് ഉപയോഗിച്ചാണ്,1621 ഇൽ Snell ,തന്റെ Snell's നിയമം ഉണ്ടാകുന്നത്. അതാകട്ടെ 1637 ഇൽ ദെക്കാർത്തെ  തെളിയിച്ചതും. ജോയിസിന്റെ ഒരു പേപ്പറിലാണ്,ദെക്കാർത്തെ കണ്ടുപിടിത്തത്തിന് ഇംഗ്ലീഷ് പതിപ്പ് കാണുന്നത്. 1662 ഇൽ ,ഫെർമ തന്റെ 'Principle of Least Time' അവതരിപ്പിച്ച് ,Snell നിയമം ഒന്നുകൂടി തെളിയിച്ചു.

ഇതെല്ലാം,വഴി തെളിക്കുന്നത് പ്രകാശം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിച്ച ഒരുകൂട്ടം പ്രതിഭാശാലികളിലേക്കാണ്. അതിന്റെ തുടക്കം ശാസ്ത്രീയമായി തന്നെ 140 AD തൊട്ടുണ്ടെന്നു മനസ്സിലാക്കാനായി.
ഇതിൽ ആദ്യമായി പ്രകാശത്തെ കൃത്യമായി നിർവചിച്ചു ,ഒരു സിദ്ധാന്ധം kondu വരുന്നത്,ഐസക് ന്യൂട്ടൺ ആണ്.

ദെക്കാർത്തെ മരണപ്പെടുമ്പോൾ,ന്യുട്ടന് 8 വയസ്സായിരുന്നു.

ഐസക് ന്യൂട്ടൺ അവതരിപ്പിച്ച പ്രകാശ സിദ്ധാന്തത്തെയാണ് 'Corpuscular Theory' എന്ന് അറിയപ്പെടുന്നത്. പ്രകാശം Corpuscles (ചെറിയ കണികകൾ) ആണെന്നാണ് ഇതിലെ പ്രധാന അടിസ്ഥാനം. ന്യൂട്ടന്റെ opticks എന്ന പുസ്തകത്തിലാണ് ഇത് വിശദീകരിച്ചിരിക്കുന്നത്.കോർപസ്‌കുലാർ തിയറിയിലെ പ്രധാന ഉള്ളടക്കങ്ങൾ :
പ്രകാശം കണികാ രൂപത്തിലാണ്. അവ ഒന്നിന് പിറകെ ഒന്നായി,ഒരു ഒഴുക്ക് പോലെ,നേർരേഖയിൽ സഞ്ചരിക്കുന്നു. പ്രതിഫലനവും,Refraction ഉം ഇതിൽ കൂടി ഉണ്ടാകുന്നു. വ്യത്യസ്ത നിറമുള്ള പ്രകാശങ്ങൾക്ക് കാരണം,വ്യത്യസ്ത വലിപ്പത്തിലുള്ള പ്രകാശ കണികകൾ ആണെന്നും,അവക്ക് വ്യത്യസ്ത റിഫ്രാക്ഷൻ കോണളവുകൾ ഉണ്ടാവുമെന്നും പ്രസ്താവിച്ചു. ഇത് കൂടി ചേർത്ത് വച്ചാണ് ന്യൂട്ടൺ പ്രിസത്തിലെ Dispersion വിശദീകരിച്ചത്.


കോർപസ്‌കുലാർ തിയറിയുടെ പരിമിതികൾ : • പ്രിസത്തിലൂടെ കടന്നു പോകുന്ന പ്രകാശം,അഥവാ സൂര്യപ്രകാശത്തിൽ ഏഴു നിറങ്ങളാണുള്ളത് എന്ന് ന്യൂട്ടൺ പറഞ്ഞു. എന്നാലത് തെറ്റാണെന്നും,അതിൽ ഏഴിന് പുറമെ ആയിരകണക്കിന് നിറങ്ങളുണ്ടെന്നു പിന്നീട് വ്യക്തമായി.
 • റിഫ്രാക്ഷൻ കൃത്യമായി ന്യൂട്ടൺ വിശദീകരിച്ചെങ്കിലും, Denser ആയ ഒരു വസ്തുവിലൂടെ പ്രകാശം കടന്നു പോകുകയാണെങ്കിൽ,Convention പ്രകാരം എടുത്തിരുന്ന നോർമൽ രേഖയുടെ കൂടുതൽ അടുത്തുകൂടി പോകുമെന്നും,തന്മൂലം സഞ്ചാര ദൂരം കുറയുന്നതുമൂല,സഞ്ചാര വേഗത പ്രകാശത്തിനു കൂടുമെന്നു ന്യൂട്ടൺ പ്രവചിച്ചിരുന്നു. ഇതിൽ ആദ്യഭാഗമെല്ലാം ശരിയായിരുന്നു,എന്നാൽ സഞ്ചാരവേഗം കൂടുകയാണ് ചെയ്യുന്നത് എന്ന് പിന്നീട് പരീക്ഷണങ്ങളിൽ നിന്ന് മനസ്സിലായി.
 • പ്രകാശം കടന്നു പോകാത്ത,വസ്തുക്കൾക്ക് കറുത്ത നിഴൽ ഉണ്ടാവുമെന്നും,അവ കൃത്യമായി 'പ്രകാശമില്ലായ്മ' ഒരുപോലെ കാണിക്കുമെന്നും ന്യൂട്ടൺ പറഞ്ഞു,എന്നാൽ നിഴലിന്റെ കറുപ്പ് കൃത്യമായതല്ലെന്നും അതിനു പല shade കൾ ഉണ്ടെന്നും,അതിനു കാരണമായ 'Diffraction' ന്യൂട്ടൺ പ്രതിപാദിച്ചിരുന്നില്ല. ഇനി ഉണ്ടായിരുന്നെങ്കിൽ കൂടി ന്യൂട്ടന്റെ സിദ്ധാന്തം വച്ച്,അവ വിശദീകരിക്കാനും ആവില്ല. 
ചിത്രങ്ങൾക്ക് കടപ്പാട് വിക്കിപീഡിയ 

ജനലുകളിൽ സ്പ്രേ ചെയ്യാൻ പറ്റുന്ന സോളാർ പാനൽSolar window എന്ന കമ്പനിയാണ് ,സ്പ്രൈ രൂപത്തിൽ സോളാർ സെല്ലുകൾ വികസിപ്പിച്ചിരിക്കുന്നത്. പ്രകാശം കടന്നു പോകുന്ന സാധാരണ ട്രാൻസ്പരന്റ് ജന ഗ്ളാസുകളിൽ ഇവ സ്പ്രേ ചെയ്‌താൽ,ചെറിയ ഒരു ട്രാൻസ്ലസന്റ് നിറം വരുമെങ്കിലും,അത് ജനലിനെയോ വെളിച്ചത്തെയോ ബാധിക്കുന്നില്ല. അതെ സമയം,ഇതിൽ നിന്ന് പല തരത്തിലുള്ള ഊർജരൂപങ്ങൾ ഉണ്ടാക്കിയെടുക്കാം എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ ഇത് വരെ പുറത്തു വന്നിട്ടില്ല.വിവരങ്ങൾ സോളാർ വിൻഡോ വെബ്‌സെറ്റിൽ നിന്നും എടുത്തത്.

Blogger Random – Recent – Specific Label Posts Widget – All in One Post Feed Widget