Tuesday, 4 April 2017

എന്താണ് ന്യൂട്ടൺ അവതരിപ്പിച്ച പ്രകാശത്തിന്റെ കോർപസ്‌കുലാർ തിയറി

140 AD യിൽ ടോളമി വെള്ളത്തിലൂടെ പ്രകാശം എത്രത്തോളം വളഞ്ഞു പോകുമെന്ന്,കണ്ടെത്തി. എത്ര കോണളവുകളിൽ പതിച്ചാൽ,എത്ര കോണളവുകളിൽ ചരിഞ്ഞായിരിക്കും പോകുക എന്ന്.

ഇത് ഉപയോഗിച്ചാണ്,1621 ഇൽ Snell ,തന്റെ Snell's നിയമം ഉണ്ടാകുന്നത്. അതാകട്ടെ 1637 ഇൽ ദെക്കാർത്തെ  തെളിയിച്ചതും. ജോയിസിന്റെ ഒരു പേപ്പറിലാണ്,ദെക്കാർത്തെ കണ്ടുപിടിത്തത്തിന് ഇംഗ്ലീഷ് പതിപ്പ് കാണുന്നത്. 1662 ഇൽ ,ഫെർമ തന്റെ 'Principle of Least Time' അവതരിപ്പിച്ച് ,Snell നിയമം ഒന്നുകൂടി തെളിയിച്ചു.

ഇതെല്ലാം,വഴി തെളിക്കുന്നത് പ്രകാശം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിച്ച ഒരുകൂട്ടം പ്രതിഭാശാലികളിലേക്കാണ്. അതിന്റെ തുടക്കം ശാസ്ത്രീയമായി തന്നെ 140 AD തൊട്ടുണ്ടെന്നു മനസ്സിലാക്കാനായി.
ഇതിൽ ആദ്യമായി പ്രകാശത്തെ കൃത്യമായി നിർവചിച്ചു ,ഒരു സിദ്ധാന്ധം kondu വരുന്നത്,ഐസക് ന്യൂട്ടൺ ആണ്.

ദെക്കാർത്തെ മരണപ്പെടുമ്പോൾ,ന്യുട്ടന് 8 വയസ്സായിരുന്നു.

ഐസക് ന്യൂട്ടൺ അവതരിപ്പിച്ച പ്രകാശ സിദ്ധാന്തത്തെയാണ് 'Corpuscular Theory' എന്ന് അറിയപ്പെടുന്നത്. പ്രകാശം Corpuscles (ചെറിയ കണികകൾ) ആണെന്നാണ് ഇതിലെ പ്രധാന അടിസ്ഥാനം. ന്യൂട്ടന്റെ opticks എന്ന പുസ്തകത്തിലാണ് ഇത് വിശദീകരിച്ചിരിക്കുന്നത്.



കോർപസ്‌കുലാർ തിയറിയിലെ പ്രധാന ഉള്ളടക്കങ്ങൾ :
പ്രകാശം കണികാ രൂപത്തിലാണ്. അവ ഒന്നിന് പിറകെ ഒന്നായി,ഒരു ഒഴുക്ക് പോലെ,നേർരേഖയിൽ സഞ്ചരിക്കുന്നു. പ്രതിഫലനവും,Refraction ഉം ഇതിൽ കൂടി ഉണ്ടാകുന്നു. വ്യത്യസ്ത നിറമുള്ള പ്രകാശങ്ങൾക്ക് കാരണം,വ്യത്യസ്ത വലിപ്പത്തിലുള്ള പ്രകാശ കണികകൾ ആണെന്നും,അവക്ക് വ്യത്യസ്ത റിഫ്രാക്ഷൻ കോണളവുകൾ ഉണ്ടാവുമെന്നും പ്രസ്താവിച്ചു. ഇത് കൂടി ചേർത്ത് വച്ചാണ് ന്യൂട്ടൺ പ്രിസത്തിലെ Dispersion വിശദീകരിച്ചത്.


കോർപസ്‌കുലാർ തിയറിയുടെ പരിമിതികൾ :



  • പ്രിസത്തിലൂടെ കടന്നു പോകുന്ന പ്രകാശം,അഥവാ സൂര്യപ്രകാശത്തിൽ ഏഴു നിറങ്ങളാണുള്ളത് എന്ന് ന്യൂട്ടൺ പറഞ്ഞു. എന്നാലത് തെറ്റാണെന്നും,അതിൽ ഏഴിന് പുറമെ ആയിരകണക്കിന് നിറങ്ങളുണ്ടെന്നു പിന്നീട് വ്യക്തമായി.
  • റിഫ്രാക്ഷൻ കൃത്യമായി ന്യൂട്ടൺ വിശദീകരിച്ചെങ്കിലും, Denser ആയ ഒരു വസ്തുവിലൂടെ പ്രകാശം കടന്നു പോകുകയാണെങ്കിൽ,Convention പ്രകാരം എടുത്തിരുന്ന നോർമൽ രേഖയുടെ കൂടുതൽ അടുത്തുകൂടി പോകുമെന്നും,തന്മൂലം സഞ്ചാര ദൂരം കുറയുന്നതുമൂല,സഞ്ചാര വേഗത പ്രകാശത്തിനു കൂടുമെന്നു ന്യൂട്ടൺ പ്രവചിച്ചിരുന്നു. ഇതിൽ ആദ്യഭാഗമെല്ലാം ശരിയായിരുന്നു,എന്നാൽ സഞ്ചാരവേഗം കൂടുകയാണ് ചെയ്യുന്നത് എന്ന് പിന്നീട് പരീക്ഷണങ്ങളിൽ നിന്ന് മനസ്സിലായി.
  • പ്രകാശം കടന്നു പോകാത്ത,വസ്തുക്കൾക്ക് കറുത്ത നിഴൽ ഉണ്ടാവുമെന്നും,അവ കൃത്യമായി 'പ്രകാശമില്ലായ്മ' ഒരുപോലെ കാണിക്കുമെന്നും ന്യൂട്ടൺ പറഞ്ഞു,എന്നാൽ നിഴലിന്റെ കറുപ്പ് കൃത്യമായതല്ലെന്നും അതിനു പല shade കൾ ഉണ്ടെന്നും,അതിനു കാരണമായ 'Diffraction' ന്യൂട്ടൺ പ്രതിപാദിച്ചിരുന്നില്ല. ഇനി ഉണ്ടായിരുന്നെങ്കിൽ കൂടി ന്യൂട്ടന്റെ സിദ്ധാന്തം വച്ച്,അവ വിശദീകരിക്കാനും ആവില്ല. 
ചിത്രങ്ങൾക്ക് കടപ്പാട് വിക്കിപീഡിയ 

No comments:

Post a Comment

Blogger Random – Recent – Specific Label Posts Widget – All in One Post Feed Widget