Sunday, 21 May 2017

ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും സൂര്യചന്ദരന്മാർക്കു കൂടുതൽ വലിപ്പം തോന്നുന്നതെന്തുകൊണ്ട് ?

.
ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും സൂര്യന്റെയും ചന്ദരന്റെയും  വലിപ്പം കൂടുന്നതായും അവയ്ക്ക് നേരിയ ദീർഘ വൃത്താകൃതി ഉള്ളതായും നമുക്ക് തോന്നാറുണ്ട്


           യഥാർത്ഥത്തിൽ സൂര്യന്റെയോ ചന്ദരന്റെയോ വലിപ്പത്തിൽ വ്യത്യാസം ഒന്നും വരുന്നില്ല. നമ്മൾ കാണുന്ന വലിപ്പ വ്യത്യാസം വെറും ഒരു തോന്നൽ മാത്രം ആണ്. ഒരേ ക്യാമറ ഉപയോഗിച്ച് ഉദയാസ്തമയ സമയങ്ങളിലും അല്ലാത്ത സമയങ്ങളിലും സൂര്യന്റെയോ ചന്ദരന്റയോ പടമെടുത്തു അളന്ന് നോക്കിയാൽ ഇക്കാര്യം വ്യക്തമാവും. 

       വലിപ്പം കൂടുന്നതായി നമുക്ക് തോന്നുനത് ഭൂമിയിലെ മരങ്ങൾ മലകൾ എന്നിവയുമായി താരതമ്യം ചെയ്യുന്നതു കൊണ്ടാണ്. അകലെ നിൽക്കുന്ന മരം ചെറുതായാണ് കാണുന്നതെങ്കിലും അതിന്റെ യഥാർത്ഥ വലിപ്പം നമുക്കറിയാം. അപ്പോൾ മരത്തിന്റെ അടുത്തായി അതിനെക്കാൾ വലുതായി ചന്ദരനെയോ സൂര്യനെയോ  കാണുമ്പോൾ അവയും കാണുന്നതിനേക്കാൾ വലുതാണെന്ന തോന്നൽ നമുക്കുണ്ടാകുന്നു. 

       ഉദയസ്തമായ സമയങ്ങളിൽ സൂര്യ -  ചന്ദരൻമാർക് ദീർഘ വൃത്താകൃതി കൈവരുന്നതായി നമുക്ക് തോന്നുന്നത് വായുവിലൂടെ  സഞ്ചരിച്ചു നമ്മുടെ കണ്ണിലെത്തുന്ന പ്രകാശ രശ്മികളുടെ അപവർത്തനം (Refraction ) മൂലമാണ്. അപവർത്തനം മൂലം രശ്മികൾ വളയും. ചക്രവാളത്തിൽ നിന്നും വരുന്ന രശ്മികളുടെ അപവർത്തനം നേരെ തലയ്ക്കു  മുകളിൽ നിന്നും വരുന്നവയുടെ അപവർത്തനത്തെക്കാൾ കൂടുതലായിരിക്കും. തന്മൂലം  ചക്രവാളത്തിനോടടുക്കുന്ന സൂര്യചന്ദ്രന്മാരുടെ കീഴ്ഭാഗം മുകൾ  ഭാഗത്തെ അപേക്ഷിച്ച് ഉയർന്നിരിക്കുന്നതായി തോന്നുകയും, ചക്രവാളത്തിനു ലംബമായ വ്യാസം കുറഞ്ഞതായി അനുഭവപ്പെടുകയും ചെയ്യുന്നു. അത് കൊണ്ടാണ് അവയ്ക്ക് ദീർഘ വൃത്താകൃതി കൈവന്നതായി നമുക്ക് തോന്നുന്നത്.

എഴുതിയത് : അമൃത,ബി എസ് സി വിദ്യാർത്ഥി,എൻ എസ് എസ് ഒറ്റപ്പാലം 

Saturday, 20 May 2017

കാർമേഘം കറുത്തിരിക്കുന്നത് എന്തുകൊണ്ട്?

മഴ കൊണ്ടുവരുന്ന മേഘങ്ങളാണല്ലോ കാർമേഘങ്ങൾ. ഇവ ആകാശത്തിലെത്തിയാൽ അന്തരീക്ഷമാകെ ഇരുണ്ടുമൂടും. ഇതിനെയാണ് നമ്മൾ മഴക്കാറെന്നു വിളിക്കുന്നത്.

അന്തരീക്ഷത്തിലെ ജല തുള്ളികളും മഞ്ഞും പൊടിയുമെല്ലാം ചേർന്നാണ് മേഘം ഉണ്ടാകുന്നത്. മേഘത്തിനുള്ളിൽ കടക്കുന്ന സൂര്യപ്രകാശം ജലത്തുള്ളികളിലും മറ്റും തട്ടി ചിതറുന്നു. അതിനാൽ സാധാരണ മേഘങ്ങൾ വെള്ള നിറത്തിൽ കാണപ്പെടുന്നു. എന്നാൽ കാർമേഘം കറുത്ത നിറത്തിലാണ് പ്രത്യക്ഷപ്പെടുക.സാധാരണ ഗതിയിൽ കുറഞ്ഞ തരംഗ ദൈർഗ്യം ഉള്ള നീലയും വയലറ്റും ആകാശത്തു വച്ച ചിന്നി ചിതറുന്നത് കൊണ്ടാണ് ആകാശം നീല നിരത്തിലാവുന്നത്. ഇത് പോലെ മേഘങ്ങളിൽ തട്ടിയാണ് ചിതരുനന്ത. എന്നാലും, മേഘം ഇപ്പോഴും വെള്ള നിറം തന്നെയാവും. മേഘത്തിനു പുറത്തു,അല്ലെങ്കിൽ പിറകിൽ ആകാശം നീലയവുമെന്ന് മാത്രം. ഇത് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ മാത്രമേ കാണു.

കാര്മേഘത്തിൽ ജല കണികകളും മഞ്ഞിന്റെ പരലുകളിലും കണികകളിലും വളരെക്കൂടുതലായിരിക്കും. ഇവ സൂര്യപ്രകാശത്തെ കടത്തി വിടാതെ തടഞ്ഞുനിർത്തുന്നു. ഇതാണ് കാർമേഘം കറുത്തുപോകാനുള്ള കാരണം.എന്നാൽ കാര്മേഘത്തിന്റെ മുകളിൽ നിന്ന് നോക്കിയാൽ അതിന്റെയും നിറം വെളുപ്പായിരിക്കും. സൂര്യപ്രകാശത്തെ ഉള്ളിലേക്ക് വിടാതെ പ്രതിഫലിപ്പിക്കുന്നത് കൊണ്ടാണിത്.അതായത് ഒരേ മേഘത്തെ താഴെ നിന്ന് നോക്കിയാൽ കറുത്തും മുകളിൽ നിന്ന് നോക്കിയാൽ വെളുത്തും കാണുമെന്നു ചുരുക്കം.

ഇടവിട്ട് ഇടവിട്ട് വെളുപ്പും കറുപ്പും,വിമാനത്തിൽ യാത്ര ചെയ്യുന്നവർ കാണുന്നതും ഇതുകൊണ്ടാണ്. ഉയരത്തിലുള്ള ജെറ്റ് വിമാനങ്ങളും യുദ്ധ വിമാനങ്ങളും പറക്കുന്നത് സിനിമകളിൽ ശ്രദ്ധിച്ചാലിൽ മനസ്സിലാവും.

Saturday, 13 May 2017

നേരം വെളുക്കുമ്പോൾ കോഴി കൂവുന്നത് എന്തിനാണ്?

നേരം പുലരുമ്പോൾ ഉറങ്ങുന്നവരെ എല്ലാരേയും വിളിച്ചുണർത്തുന്ന നമ്മുടെ നാടൻ അലാറമാണ് കോഴികൾ. നേരംപുലരുന്നതിനു തൊട്ടു മുമ്പും ശേഷവുമുള്ള സമയങ്ങളിൽ കോഴിയടക്കം,മിക്ക പക്ഷികളും ഇത് പോലെ കൂവുകയും,പാട്ടുപാടും ചെയ്യും. എന്തിനു?പകൽ മുഴുവനായും കൂവി തന്നെയാണ് കോഴികൾ നടക്കുന്നത്,ഏറ്റവും കൂടുതൽ കൂവാൻ ശേഷിയുള്ളത് നാടൻ പൂവൻ കോഴിക്കും.

കോഴികളിലെയും മറ്റു പക്ഷികളിലെയും കമ്മ്യൂണിക്കേഷൻ തന്നെയാണിവ.

പല ആവശ്യങ്ങൾക്ക് ഒരുമിച്ചാണ്,ഒറ്റ കൂവലിൽ ചെയ്യുന്നത്

കൂട്ടത്തിലെ കേമനും,നേതാവും താനാണെന്ന് മറ്റുള്ളവരെ അറിയിക്കുകയാണ് കോവലിന്റെ ഒരു ലക്‌ഷ്യം. അല്ലത്തവർക്ക് സംശയമുണ്ടെങ്കിൽ വെല്ലുവിളിക്കാൻ കൂടിയുള്ളതാണിത്. ഇതിനൊക്കെ തന്നെയാണ് കോഴികൾ കൊത്തുകൂടുന്നതും.  നമ്മൾ കോഴികൾക്ക് തിന്നാൻ വല്ലതും ഇട്ടു കൊടുത്താൽ ഇത് പ്രത്യേകിച്ച് കാണാം. ചില കോഴികൾ മറ്റുള്ളവയെ കൊത്തിപ്പെറുക്കാൻ സമ്മതിക്കില്ല,ചിലപ്പോൾ ഓടിവന്നു ആട്ടിയോടിക്കും,ചിലപ്പോൾ ചിറകടിച്ചു മറ്റുള്ളവയെ ബുദ്ധിമുട്ടിക്കും.

രണ്ടാമത്തെ ആവശ്യം,പെൺ കോഴി അഥവാ പിട കോഴി കളെ  ആകർഷിക്കുക എന്നത് തന്നെയാണ്. കോഴികളിലെ മല്ലയുദ്ധമായ കൊത്തുകൂടലിലും എന്നെ തോല്പിക്കാനാരുമില്ല എന്ന ഒരു പറച്ചിൽ തന്നെയാണീ കൂവൽ. സാധാരണ ഗതിയിലെ പോലെ തന്നെ Physically Fit ആയവർ ആണൊരുത്തൻ എന്ന പ്രാകൃത മൃഗ ചിന്താഗതിയിൽ തന്നെയാണ് കോഴികളും. 

മൂന്നാമതായി,നേതൃത്വ ഗുണമുള്ള കോഴിക്ക്,ആരോഗ്യക്ഷമതയും മറ്റും കൂടുന്നതിനോടൊപ്പം,ഉറക്കവും കുറവ് മതി. കൃത്യമായ സമയമായാൽ തീറ്റ തേടിപോകണമെന്ന ഒരു ബിയോളോജിക്കൽ നാച്ചുറൽ ക്ലോക്ക് കോഴികളിൽ പ്രവർത്തിക്കുന്നുണ്ട്. അന്തരീക്ഷത്തിലെ ഊഷ്മാവ്,വെളിച്ചത്തിന്റെ തീവ്രത എന്നിവയെല്ലാം നോക്കിയിട്ടാണിത്. മറ്റുള്ളവരോട് തീറ്റക്ക് സമയമായി,എഴുനേൽക്കു എന്നുള്ള ഒരു സൈറൺ കൂടിയാണീ കൂവൽ.

കൂവി കൂവി ഉച്ചാകുമ്പോഴേക്ക് കോവലിന്റെ ശക്തി കുറയും. പക്ഷികളെ പോലെ,സാധാ സമയവും ഒരുപോലെ കൂവാൻ കോഴിക്ക് കഴിയില്ല,കഴിഞ്ഞാൽ തന്നെ കോഴിയതിനു  ശ്രമിക്കുകയും ഇല്ല. രാവിലത്തെ തീറ്റ കഴിഞ്ഞാൽ,പിന്നെ കൊത്തിയും പെറുക്കിയും വൈകുന്നേരം വരെ തൊടികളിലും മറ്റു തെണ്ടും,ചിലപ്പോ ഇണചേരും,ചിലപ്പോൾ കൊത്തുകൂടും.

ഇവരിലെ ഒരു പ്രധാന ദുശീലം എന്താണെന്നു വച്ചാൽ കൊത്തുകൂടിയാൽ,മരണം വരെയും കൊത്തുകൂടും. വളരെ ചുരുക്കം കോഴികൾ മാത്രമാണ് കൊത്തിൽ നിന്ന് പിൻവാങ്ങുന്നതും ,അല്ലെങ്കിൽപേടിച്ചു ഓടുന്നതും. മിക്കവയും തമ്മിൽ കൊത്തി ,മുറിവേല്പിച്ച രണ്ടു പേരും അവശരാവുന്നത് വരെ കൊത്തും,അല്ലെങ്കിൽ ഒരാളെ പേടിപ്പിച്ചു മറ്റൊരാൾ ഓടിക്കും.

എന്റെ സ്ഥലമെന്ന പോലെ, പൂവൻ കോഴികൾ അവരുടെ തീപ്പെരുക്കലിനനുസരിച്ചു ചില സ്ഥലങ്ങൾ സ്വന്തമാണെന്നു അതിരുത്തി വരച്ചു വെക്കാറുണ്ട്. ആ അതിർത്തികൾ സ്ഥിരം സന്ദർശിക്കുകയും, മറ്റുള്ള സ്ഥലങ്ങളിലെ കോഴികളെ അവിടെയെങ്ങാനും കണ്ടാൽ ആട്ടിയോടിക്കുകയും ചെയ്യും. അതിർത്തികളിൽ പോയി നിന്ന് കൂവി,പോരിനുള്ളവരെ ക്ഷണിക്കുകയോ,അല്ലാത്തവരോട് ഓടിപോക്കോളാൻ പറയുകയും ചെയ്യും.


ചേന ചെത്തിയാൽ ചൊറിയുന്നതു എന്തുകൊണ്ട്?

ചേന ചെത്തിയാൽ ചൊറിയും. ചേനയിൽ അടങ്ങിയിട്ടുള്ള കാൽസ്യം ഓക്സലൈറ്റ് ആണിവിടാതെ കാരണക്കാരൻ.ചെറിയ സൂചി രൂപത്തിലുള്ള പരലുകളായിട്ടാണ് കാൽസ്യം ഓക്സലൈറ്റ് ചേനകളിൽ കാണുന്നത്. ഇത് കയ്യിൽ തട്ടുമ്പോൾ ചൊറിച്ചിലും തുടങ്ങും.

ചേനയെ ഇംഗ്ലീഷിൽ വിളിക്കുന്നത് യാം എന്നാണു. പലതരമുണ്ട് ചേനകൾ. 
നമ്മുടെ നാട്ടിലെ സാധാരണ ചേനയെ Elephant Foot Yam എന്ന് വിളിക്കും.

Wednesday, 10 May 2017

എന്താണ് തീ?


എന്താണ് തീ?
ഇതന്വേഷിച്ചു നടന്നിട്ടുണ്ട്,ഒരുപാട് കാലം മനുഷ്യർ. കത്തിക്കാനും,ഉണ്ടാക്കാനും,കെടുത്താനും,ഉപയോഗിക്കാനും എല്ലാം അറിഞ്ഞിട്ടും ഇതെന്താണെന്നു കൃത്യമായി അറിയാതെ ആലൊചിച്ചും അലഞ്ഞും നടന്നിട്ടുണ്ട് മനുഷ്യൻ ഒരുപാട്.എല്ലാ വസ്തുവിലും,അതിന്റെ പദാർത്ഥത്തിലും ഒരു പ്രത്യേക വസ്തുവുണ്ട്. ഫ്‌ലോജിസ്റ്റൻ.
വസ്തു കത്തിച്ചാൽ ഈ സാധനം പുറത്തേക്ക് വമിക്കും. 17 ആം നൂറ്റാണ്ടിൽ ലോകത്തിന്റെ പല കോണിലും,പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ. ബീച്ചർ എന്ന ശാസ്ത്രജ്ഞനായിരുന്നു ഈ ഫ്‌ലോജിസ്റ്റാൻ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്.

പക്ഷെ ,കത്തി കഴിഞ്ഞ പദാർത്ഥത്തിന് തൂക്കം കൂടുകയാണെന്നു എല്ലാവര്ക്കും മനസിലായി. പലരും അത് തെയ്‌ലിയിച്ചു. അതോടു കൂടി ഈ സിദ്ധാന്തം മണ്ടത്തരമാണെന്നു ബോധ്യമായി.

കത്തിക്കഴിഞ്ഞ പദാര്ഥത്തിനു തൂക്കം കൂടുമെന്നു തെളിയിച്ചവരിൽ പ്രമുഖൻ ആന്റൺ ലാവോസിയർ ആയിരുന്നു. ആധുനിക രസതന്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെട്ട അതെ ലാവോസിയർ.

ജ്വലനം എന്താണ്? 
ഒരു വസ്തു കത്തുമ്പോൾ എന്താണുണ്ടാവുന്നത്? ഇതെല്ലം തേടി നടന്ന മനുഷ്യനായിരുന്നു ലാവോസിയർ.
കത്തുന്ന നേരത്തു,അന്തരീക്ഷത്തിലെ ഏതോ വസ്തുവുമായി കൂടിച്ചേരുകയാണെന്നു ഇദ്ദേഹമാണ് പറഞ്ഞത്.
കത്തിച്ച വസ്തുവിന് ഭാരം കൂടുന്നത് തെളിയിച്ചതും അതിനു തെളിവായി. അതെന്താണെന്നു പക്ഷെ അറിയില്ലായിരുന്നു.

1743 ജനിച്ച ലാവോസിയർ,ഫ്രാൻസിലെ അന്ധവിസ്വാസങ്ങൾക്കെതിരെ ആഞ്ഞടിച്ചു. സ്വന്തമായി തയാറാക്കിയ ലാബുകളിൽ,പരീക്ഷണങ്ങളിലൂടെ ഒരുപാട് അന്ധവിസ്വാസങ്ങൾ സമൂഹത്തിൽ നിന്നും തുടച്ചു നീക്കി. മാന്ത്രിക താന്ത്രിക വിദ്യകൾക്കെല്ലാം ഒരു കീറാമുട്ടിയായി രസതന്ത്രത്തെ ശാസ്ത്രീയമായി തറക്കല്ലിട്ടു പണിയുകയായിരിക്കുന്നു യഥാർത്ഥത്തിൽ ലാവോസിയർ ചെയ്തത്. അതിനാൽ തന്നെ ആധുനിക രസതന്ത്രത്തിന്റെ പിതാവെന്ന് വിളിച്ചു അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തു.

1774 ഇത് മെർകുറിക്ക് ഓക്‌സൈഡ് ചൂടാക്കി പുറത്തു വരുന്ന വാതകം,കത്തുന്ന മെഴുകുതിരിയെ കൂടുതൽ ജ്വലിപ്പിക്കുന്നത് ജോസഫ് പ്രിസ്റ്റലീ എന്ന ഗവേഷകൻ കണ്ടെത്തി. തുടർന്ന് അതിനെ ഓക്സിജൻ എന്ന് വിളിച്ചു. ലാവോസിയർ പറഞ്ഞ,അന്തരീക്ഷത്തിലെ ജ്വലന സഹായിയും ഇത് തന്നെയാണെന്ന് പിന്നീട് പരീക്ഷണങ്ങൾ തെളിയിക്കുകയായിരുന്നു.

ദ്രവ്യമാന സംരക്ഷണ നിയമം രൂപം നൽകിയതിലും ലാവോസിയറിന്റെ പങ്ക് വലുതാണ്. അതിനാൽ തന്നെ കത്താൻ സഹായിക്കുനന്ത് ഓക്സിജൻ ആണെന്നും,കത്തി ആളുന്ന തീനാളങ്ങൾ ഊർജവുമാണെന്ന് തെളിയിക്കാൻ ലാവോസിയർക്ക് കഴിഞ്ഞു.

Monday, 8 May 2017

ആൽകെമിയും രസതന്ത്രത്തിന്റെ ജനനവും

രസതന്ത്രം അഥവാ കെമിസ്ട്രിക്ക് മനുഷ്യ സംസ്കാരത്തോളം പ്രായമുണ്ട്. ഒരുപക്ഷെ,തീയുണ്ടാക്കിയ മനുഷ്യനിൽ നിന്ന് തന്നെയാവണം ഇതിന്റെ  രസങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നു കിട്ടി തുടങ്ങിയത്.


രണ്ടായിരത്തോളം കൊല്ലങ്ങൾക്ക് മുമ്പ് ഒരുകൂട്ടം ഗവേഷകരുണ്ടായിരുന്നു  ലോകത്തു. അവർ അന്വേഷിച്ചിരുന്നത്  ഫിലോസഫേർസ് സ്റ്റോൺ എന്ന് പേരുള്ള ഒരു കല്ലായിരുന്നു. വാർദ്ധക്യം ഇല്ലാതാക്കാനുള്ള ഒരു മരുന്നും കൂടി അവരുടെ തിരച്ചിൽ ലിസിറ്റിൽ ഉണ്ടായിരുന്നു. ഇക്കൂട്ടരെ വിളിച്ചിരുന്നത് 'ആൽകെമിസ്റ്റുകൾ' എന്നാണ്.

ഒരു ആൽകെമിസ്റ്റിന്റെ നോട്ടുബുക്കിൽ നിന്ന് കണ്ടെടുത്തത് 


എന്തിനെയും സ്വർണ്ണമാക്കാനുള്ള കഴിവ് ലഭിക്കാനുള്ള ഗവേഷണത്തിൽ മുഴുകിയവരായിരുന്നു ഇവർ. ഫിലോസഫേർസ് സ്റ്റോൺ കൊണ്ട്,എന്തിനെ സ്പർശിച്ചാലും,അത് സ്വർണ്ണമായി തീരും. അതാണ് കരുതിയിരുന്നത്. നാടുകളും,മേടുകളും,മലകളും താണ്ടി അവർ തിരച്ചിലുകൾ തുടർന്ന്. പരാജയം മാത്രമായിരുന്നു ഫലം. ഇതിനു വേണ്ടി എത്രയോ പേരെ കൊന്നും കൊലവിളിച്ചിയും,കൊള്ളസംഘങ്ങളും,കടൽ കൊള്ളക്കാരും വരെ നിലനിന്നിരുന്നത് കഴിഞ്ഞു പോയ കാലഘട്ടത്തിന്റെ ഒരു താളിൽ ഒതുങ്ങിയെന്നതും സത്യം.

ഒരു imaginary അല്ലെങ്കിൽ സാങ്കല്പികമായ കാര്യത്തിന് വേണ്ടി മാത്രം അലഞ്ഞവർ ആയിരുന്നെങ്കിലും, എഡിസൺ പറഞ്ഞ പോലെ "പരാജയപ്പെട്ട പരീക്ഷണങ്ങളിൽ നിന്നെല്ലാം,ഇത് പരാജയമാവുമെന്ന അറിവ് ഞാൻ നേടി" എന്നത് പോലെ,ലോകത്തിന്റെ പല കോണുകളിലും,പല മനുഷ്യരാൽ വസ്തുക്കളെയും,രാസ പ്രവർത്തനങ്ങളെയും പറ്റി ഒരുപാട് അറിവുകൾ ശേഖരിക്കപ്പെട്ടു . ഇത് തന്നെയായിരുന്നു രസതന്ത്രത്തിന്റെ ജനനഹേതുവും. ഇതെല്ലം,അതിനടിത്തറ പാകുകയും ചെയ്തു.

പ്രധാനമായും,ആല്കെമിസ്റ്റുകളും അതുമായിബന്ധപെട്ട കഥകളും ഈജിപ്ത്,ഇന്ത്യ,അറേബ്യൻ രാജ്യങ്ങൾ,ഗ്രീസ് എന്നിവിടങ്ങളിലായിരുന്നു ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ രാസപ്രവർത്തനങ്ങളിൽ ഇവർക്കുണ്ടായിരുന്നു അറിവുകളായിരിക്കണം വലിയ വലിയ സാമ്രാജ്യങ്ങൾ കെട്ടിപൊക്കുവാനും,കെട്ടിടങ്ങളും,കോട്ടകളും,സംസ്കാരങ്ങളും നിര്മിക്കുവാനുമൊക്കെ ഈ നാടുകളിൽ കഴിഞ്ഞത്. പിരമിഡുകളും,കൂറ്റൻ  പ്രതിമകളും,വലിയ അമ്പലങ്ങളും,പള്ളികളുമെല്ലാം ഈ നാടുകളിൽ അവശേഷിച്ചതും ഇതിന്റെയെല്ലാം ഫലമാണെന്ന് വേണം കരുതാൻ. അന്നത്തെ രാജാക്കന്മാരുടെ ശാസ്ത്ര ഉപദേഷ്ടാക്കൾ കൂടിയായിരുന്നു ഇവയിലെ മിക്കരും. ചൈനയിലും മറ്റും വെടിമരുന്ന് കണ്ടുപിടിച്ചതും,ഇക്കൂട്ടത്തിൽ പെടുന്നവരെന്നു കരുതപ്പെടുന്നു.

നമുക്ക് സുപരിചിതമായ വിവിധയിനം ആൽക്കഹോളുകൾ,ഹൈഡ്രോക്ലോറിക് തൊട്ടു sulfuric വരെയുള്ള ആസിഡുകൾ,വാറ്റുന്ന രീതികൾ,refining methods എല്ലാം ആല്കെമിസ്റ്റുകൾ മൂലം ഉരുത്തിരിഞ്ഞു വന്നതാണ്.


1600 കളിൽ റോബർട്ട് ബോയിൽ ന്റെ വരവോടു കൂടിയാണ് ആധുനിക രസതന്ത്രത്തിനു ഒരു അടിത്തറ ഉണ്ടാവുന്നത്. മൂലകങ്ങളെയും സംയുക്തങ്ങളെയും കുറിച്ച് കൃത്യമായ ഒരു ധാരണയുണ്ടാക്കി അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു. 'ദി സ്കേപ്റ്റിക്കൽ കെമിസ്റ്റ്' എന്ന തന്റെ പുസ്തകം എഴുതി തയ്യാറാക്കുകയും ചെയ്തു. മറ്റുള്ളവരിൽ നിന്ന് ബോയിലിനെ വ്യത്യസ്തനാക്കുന്നത്,ഇന്നത്തെ രീതിക്കുള്ള ശാസ്ത്രീയമായ ഒരു അടിത്തറയാണ് ബോയിൽ രസതന്ത്രത്തിനു ഉണ്ടാക്കി വച്ചതെന്നത് കൊണ്ടാണ്.ഇന്ത്യയിലും ഉണ്ടായിരുന്നു ആൽകെമിസ്റ്റുകൾ. ഭാരതീയ തത്വ ചിന്തകനായിരുന്നു നാഗാര്ജുനൻ ലോഹങ്ങൾ സർണ്ണമാക്കാൻ പരീക്ഷണങ്ങൾ നടത്തിയെന്ന് തെളിവുകൾ നിരവധിയാണ്. 'രസരത്നഗിരി' എന്നൊരു പുസ്തകം എഴുതുകയും,അതിൽ സ്വർണത്തിന്റെയും വെള്ളിയുടെയും ശുദ്ധീകരണത്തെ പറ്റി  വിവരിച്ചിട്ടും ഉണ്ടായിരുന്നു.


ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു അറബ് ആല്കെമിസ്റ്റായിരുന്നു ജീബർ. അദ്ധേഹത്തിന്റെ വിശ്വസമായിരുന്നു മെർക്കുറിയും സൾഫറും ചേർത്തു സ്വർണ്ണം ഉണ്ടാക്കാമെന്ന്.
എന്നാൽ,ഇന്നത്തെ മെർക്കുറിയും സൾഫറും ആയിരുന്നില്ല എന്ന് മാത്രം.
മെർക്കുറി എന്നാൽ ലോഹ ഗുണമുള്ള ഒരു സാങ്കല്പിക പദാർത്ഥം,സൾഫർ എന്നാൽ അതുപോലെ ഒരു സാങ്കല്പിക പദാർത്ഥവും.
ഇത് പക്ഷെ മറ്റു ആല്കെമിസ്റ്റുകളെപോലെത്തന്നെ വിജയത്തിലെത്തിയില്ല.

Monday, 1 May 2017

ദേശാടനപക്ഷികളും മറ്റും പ്രത്യേക പാറ്റേണുകളിൽ (V ആകൃതി) പറക്കുന്നതിന്റെ രഹസ്യമെന്താണ്?

ദേശാടന പക്ഷികളും,മറ്റു കൂട്ടമായി പറക്കുന്ന പക്ഷികളും V ആകൃതിയിൽ പറക്കുന്നതും , മറ്റു പാറ്റേണുകളുമായി പറക്കുന്നത് കണ്ടിട്ടുണ്ടാകും. എന്നാൽ,അതെന്തിനാണ് അങ്ങനെയൊരു പ്രത്യേക പാറ്റേൺ രൂപീകരിക്കുന്നത്?പക്ഷികളിൽ പ്രായം കൂടിയവക്ക് മറ്റുള്ളവരെ നയിച്ച് കൊണ്ടുപോകാൻ കഴിയും. ശാരീരികമായി നല്ല പേശീബലവും ഒക്കെ ഉള്ള,നേതൃത്വ ശേഷിയും ഉള്ളവർ മുമ്പിൽ അണിനിരന്ന പക്ഷികളുടെ പറക്കലിന് നേതൃത്വം നൽകും. അതാണ് ഇതിലെ ആദ്യത്തെ കാരണം.

സാധാരണ ഉപയോഗിക്കേണ്ടതിൽ നിന്ന് കുറഞ്ഞ ഊർജമാണ്‌,പിന്തുടർന്ന് പോകുന്ന പക്ഷികൾക്ക് ഉപയോഗിക്കേണ്ടി വരുന്നുള്ളു.

മുമ്പിൽ പറക്കുന്ന പക്ഷിയുടേതിനേക്കാൾ കുറച്ചു ഊർജമേ പിന്നിലുള്ള പക്ഷിക്ക് വേണ്ടു . അത് പിന്നിലേക്ക് പോകുംതോറും കുറയും.മുമ്പിലെ പക്ഷിയുടെ ചിറകടി മൂലം,അതിന്റെ ഇടതും വലതും വായുവിന്റെ മർദ്ദം കുറയും. കുറഞ്ഞ മർദ്ദത്തിൽ ,കുറച്ചു ഊർജം ചിലവാക്കി ,കുറച്ചു കഷ്ട്ടപെട്ടാൽ മതി പിന്നിലുള്ള പക്ഷികൾക്ക്. താരതമ്യേനെ ക്ഷീണിച്ച പക്ഷികൾ,വളരെ പ്രായം ആയവ,കുട്ടികളായവ എല്ലാം പിന്നിൽ സ്ഥാനങ്ങൾ ഉറപ്പിക്കും.ചിറകടിയുടെ മുകളിലേക്കുള്ള ഉന്തലും,താഴേക്കുള്ള തള്ളലും കാരണം ഈ രണ്ട വശങ്ങളിലും മർദ്ദം കുറയും. ചിത്രത്തിലെ upwash ,downwash എന്ന് അടയാളപ്പെടുത്തിയിരിക്കുന്നിടങ്ങളിൽ,പിന്നിലുള്ളവർ സഞ്ചരിച്ചാൽ മതിയാവും. മർദം കുറയുകയും,മുമ്പിലെ പക്ഷിയുണ്ടാക്കിയ വായുചലനവും കൂടുതൽ സഹായകരമാവും പിന്നിലുള്ളപക്ഷിക്ക്.

ഹെൻറി വെയ്‌മെർസ്‌കിച് എന്ന ശാസ്ത്രജ്ഞൻ ,പെലിക്കൻ പക്ഷികളുടെ ഹൃദയമിടിപ്പ്  ഉപകരണം, കെട്ടിവച്ചു,നടത്തിയ പരീക്ഷണങ്ങളിൽ ഇവ കൂടുതൽ കൃത്യതയോടെ തെളിഞ്ഞു. പിറകിലേക്ക് പോകുന്തോറും,ആ പക്ഷികളുടെ ഹൃദയമിടിപ്പ് കുറവാണെന്ന് കണ്ടുപിടിച്ചു.

പക്ഷെ,ശാസ്ത്രം പഠിക്കാത്ത പക്ഷികൾ,പ്രകൃത്യാൽ ഇതെങ്ങനെ സ്വയം ഉപയോഗിക്കുന്നു എന്ന് അറിയില്ലായിരുന്നു.

പക്ഷികളുടെ പാറക്കലിനെ മാത്രം ആശ്രയിച്ചാൽ,കൃത്യമായ വിവരങ്ങൾ കിട്ടില്ലെന്നും,ദേശാടന കിളികളുടെ,ദേശാടനം തന്നെ നിരീക്ഷിക്കണം എന്ന് തീരുമാനിച്ച് ,Dr സ്റ്റീവൻ പോർച്ചുഗൽ,ഇതിനായി ശ്രമം നടത്തുകയും,അതിനായി ചിറകടിയുടെയും,ചലനത്തിന്റെയും,പൊസിഷന്റെയും മറ്റും ഡാറ്റാ സൂക്ഷിച്ചു വെക്കാൻ കഴിയുന്ന ഒരുപകരണം കണ്ടെത്തി,നോർത്തേൺ ബാൾഡ് ഐബിസ് എന്ന ദേശാടന പക്ഷികളിൽ പരീക്ഷിച്ചു. തുടർന്ന് കിട്ടിയ വിവരങ്ങൾ ഉപയോഗിച്ച്,കമ്പ്യൂട്ടർ ന്റെ സഹായത്താൽ ഉണ്ടാക്കിയ മോഡലുകളിൽ നിന്ന് ഇതിനെ കുറിച്ച കൂടുതൽ കൃത്യതയാർന്ന വിവരണങ്ങൾ ഉണ്ടാക്കാനായി.

CANADA GEESE FLYING IN A V-FORMATION. CREDIT: TED (BOBOSH_T)


വെറുതെ പറക്കുക മാത്രമല്ല, ആരൊക്കെ എവിടെയൊക്കെ നിൽക്കുന്നു,ഏതു വശത്തു,ഏതു പക്ഷികൾ,അതിലുപരി അവയുടെ ചിറകടി കൃത്യമാർന്ന ടൈമിങ്ങിൽ,ഒരുമിച്ചുചെയ്യുന്നത്. കൂട്ടത്തിന്റെ മുഴുവൻ ചലനത്തെയും കണക്കു കൂട്ടിയുള്ള ഒരു adjustment ആണ് എല്ലാവരും ചെയ്യുന്നത്. കൂട്ടമായി പറക്കുന്ന എല്ലാ പക്ഷിക്കൂട്ടങ്ങൾക്കും ഇതുപോലെ ആകണമെന്നില്ല. ദേശാടന പക്ഷികളാണ് ഇതിൽ വിദഗ്ദർ. ബാക്കിയുള്ള പക്ഷികൾ ഇതിലെ പലതും ഉപയോഗിക്കുന്നുണ്ടെന്ന് മാത്രം. എങ്കിൽ കൂടി,ഇതെല്ലം പക്ഷികളെയും,സഞ്ചാര മാര്ഗങ്ങളെയും,അവയെ നയിക്കുന്ന പക്ഷികളെയും ആശ്രയിച്ചിരിക്കുന്നു.

ദേശാടന പക്ഷികൾ,തണുപ്പും ചൂടും നിറഞ്ഞ സ്ഥലത്തിലൂടെ പോകുമ്പോഴും,അതിന്റെതായ ഫിസിക്സ് അനുസരിച്ച,അന്തരീക്ഷത്തിനനുസരിച്ചാണ് പാറകളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നുണ്ട്.

ശാസ്ത്രീയമായ കൂടുതൽ വിവരങ്ങൾ പോർച്ചുഗലിന്റെ നേച്ചർ മാഗസിനിൽ പ്രസിദീകരിച്ച ലേഖനം വായിച്ചു നോക്കൂ : ഇവിടെ ക്ലിക്ക് ചെയ്യുക  

കൂടുതൽ വായനക്ക് :

Blogger Random – Recent – Specific Label Posts Widget – All in One Post Feed Widget