Monday, 8 May 2017

ആൽകെമിയും രസതന്ത്രത്തിന്റെ ജനനവും

രസതന്ത്രം അഥവാ കെമിസ്ട്രിക്ക് മനുഷ്യ സംസ്കാരത്തോളം പ്രായമുണ്ട്. ഒരുപക്ഷെ,തീയുണ്ടാക്കിയ മനുഷ്യനിൽ നിന്ന് തന്നെയാവണം ഇതിന്റെ  രസങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നു കിട്ടി തുടങ്ങിയത്.


രണ്ടായിരത്തോളം കൊല്ലങ്ങൾക്ക് മുമ്പ് ഒരുകൂട്ടം ഗവേഷകരുണ്ടായിരുന്നു  ലോകത്തു. അവർ അന്വേഷിച്ചിരുന്നത്  ഫിലോസഫേർസ് സ്റ്റോൺ എന്ന് പേരുള്ള ഒരു കല്ലായിരുന്നു. വാർദ്ധക്യം ഇല്ലാതാക്കാനുള്ള ഒരു മരുന്നും കൂടി അവരുടെ തിരച്ചിൽ ലിസിറ്റിൽ ഉണ്ടായിരുന്നു. ഇക്കൂട്ടരെ വിളിച്ചിരുന്നത് 'ആൽകെമിസ്റ്റുകൾ' എന്നാണ്.

ഒരു ആൽകെമിസ്റ്റിന്റെ നോട്ടുബുക്കിൽ നിന്ന് കണ്ടെടുത്തത് 


എന്തിനെയും സ്വർണ്ണമാക്കാനുള്ള കഴിവ് ലഭിക്കാനുള്ള ഗവേഷണത്തിൽ മുഴുകിയവരായിരുന്നു ഇവർ. ഫിലോസഫേർസ് സ്റ്റോൺ കൊണ്ട്,എന്തിനെ സ്പർശിച്ചാലും,അത് സ്വർണ്ണമായി തീരും. അതാണ് കരുതിയിരുന്നത്. നാടുകളും,മേടുകളും,മലകളും താണ്ടി അവർ തിരച്ചിലുകൾ തുടർന്ന്. പരാജയം മാത്രമായിരുന്നു ഫലം. ഇതിനു വേണ്ടി എത്രയോ പേരെ കൊന്നും കൊലവിളിച്ചിയും,കൊള്ളസംഘങ്ങളും,കടൽ കൊള്ളക്കാരും വരെ നിലനിന്നിരുന്നത് കഴിഞ്ഞു പോയ കാലഘട്ടത്തിന്റെ ഒരു താളിൽ ഒതുങ്ങിയെന്നതും സത്യം.

ഒരു imaginary അല്ലെങ്കിൽ സാങ്കല്പികമായ കാര്യത്തിന് വേണ്ടി മാത്രം അലഞ്ഞവർ ആയിരുന്നെങ്കിലും, എഡിസൺ പറഞ്ഞ പോലെ "പരാജയപ്പെട്ട പരീക്ഷണങ്ങളിൽ നിന്നെല്ലാം,ഇത് പരാജയമാവുമെന്ന അറിവ് ഞാൻ നേടി" എന്നത് പോലെ,ലോകത്തിന്റെ പല കോണുകളിലും,പല മനുഷ്യരാൽ വസ്തുക്കളെയും,രാസ പ്രവർത്തനങ്ങളെയും പറ്റി ഒരുപാട് അറിവുകൾ ശേഖരിക്കപ്പെട്ടു . ഇത് തന്നെയായിരുന്നു രസതന്ത്രത്തിന്റെ ജനനഹേതുവും. ഇതെല്ലം,അതിനടിത്തറ പാകുകയും ചെയ്തു.

പ്രധാനമായും,ആല്കെമിസ്റ്റുകളും അതുമായിബന്ധപെട്ട കഥകളും ഈജിപ്ത്,ഇന്ത്യ,അറേബ്യൻ രാജ്യങ്ങൾ,ഗ്രീസ് എന്നിവിടങ്ങളിലായിരുന്നു ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ രാസപ്രവർത്തനങ്ങളിൽ ഇവർക്കുണ്ടായിരുന്നു അറിവുകളായിരിക്കണം വലിയ വലിയ സാമ്രാജ്യങ്ങൾ കെട്ടിപൊക്കുവാനും,കെട്ടിടങ്ങളും,കോട്ടകളും,സംസ്കാരങ്ങളും നിര്മിക്കുവാനുമൊക്കെ ഈ നാടുകളിൽ കഴിഞ്ഞത്. പിരമിഡുകളും,കൂറ്റൻ  പ്രതിമകളും,വലിയ അമ്പലങ്ങളും,പള്ളികളുമെല്ലാം ഈ നാടുകളിൽ അവശേഷിച്ചതും ഇതിന്റെയെല്ലാം ഫലമാണെന്ന് വേണം കരുതാൻ. അന്നത്തെ രാജാക്കന്മാരുടെ ശാസ്ത്ര ഉപദേഷ്ടാക്കൾ കൂടിയായിരുന്നു ഇവയിലെ മിക്കരും. ചൈനയിലും മറ്റും വെടിമരുന്ന് കണ്ടുപിടിച്ചതും,ഇക്കൂട്ടത്തിൽ പെടുന്നവരെന്നു കരുതപ്പെടുന്നു.

നമുക്ക് സുപരിചിതമായ വിവിധയിനം ആൽക്കഹോളുകൾ,ഹൈഡ്രോക്ലോറിക് തൊട്ടു sulfuric വരെയുള്ള ആസിഡുകൾ,വാറ്റുന്ന രീതികൾ,refining methods എല്ലാം ആല്കെമിസ്റ്റുകൾ മൂലം ഉരുത്തിരിഞ്ഞു വന്നതാണ്.


1600 കളിൽ റോബർട്ട് ബോയിൽ ന്റെ വരവോടു കൂടിയാണ് ആധുനിക രസതന്ത്രത്തിനു ഒരു അടിത്തറ ഉണ്ടാവുന്നത്. മൂലകങ്ങളെയും സംയുക്തങ്ങളെയും കുറിച്ച് കൃത്യമായ ഒരു ധാരണയുണ്ടാക്കി അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു. 'ദി സ്കേപ്റ്റിക്കൽ കെമിസ്റ്റ്' എന്ന തന്റെ പുസ്തകം എഴുതി തയ്യാറാക്കുകയും ചെയ്തു. മറ്റുള്ളവരിൽ നിന്ന് ബോയിലിനെ വ്യത്യസ്തനാക്കുന്നത്,ഇന്നത്തെ രീതിക്കുള്ള ശാസ്ത്രീയമായ ഒരു അടിത്തറയാണ് ബോയിൽ രസതന്ത്രത്തിനു ഉണ്ടാക്കി വച്ചതെന്നത് കൊണ്ടാണ്.ഇന്ത്യയിലും ഉണ്ടായിരുന്നു ആൽകെമിസ്റ്റുകൾ. ഭാരതീയ തത്വ ചിന്തകനായിരുന്നു നാഗാര്ജുനൻ ലോഹങ്ങൾ സർണ്ണമാക്കാൻ പരീക്ഷണങ്ങൾ നടത്തിയെന്ന് തെളിവുകൾ നിരവധിയാണ്. 'രസരത്നഗിരി' എന്നൊരു പുസ്തകം എഴുതുകയും,അതിൽ സ്വർണത്തിന്റെയും വെള്ളിയുടെയും ശുദ്ധീകരണത്തെ പറ്റി  വിവരിച്ചിട്ടും ഉണ്ടായിരുന്നു.


ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു അറബ് ആല്കെമിസ്റ്റായിരുന്നു ജീബർ. അദ്ധേഹത്തിന്റെ വിശ്വസമായിരുന്നു മെർക്കുറിയും സൾഫറും ചേർത്തു സ്വർണ്ണം ഉണ്ടാക്കാമെന്ന്.
എന്നാൽ,ഇന്നത്തെ മെർക്കുറിയും സൾഫറും ആയിരുന്നില്ല എന്ന് മാത്രം.
മെർക്കുറി എന്നാൽ ലോഹ ഗുണമുള്ള ഒരു സാങ്കല്പിക പദാർത്ഥം,സൾഫർ എന്നാൽ അതുപോലെ ഒരു സാങ്കല്പിക പദാർത്ഥവും.
ഇത് പക്ഷെ മറ്റു ആല്കെമിസ്റ്റുകളെപോലെത്തന്നെ വിജയത്തിലെത്തിയില്ല.

No comments:

Post a Comment

Blogger Random – Recent – Specific Label Posts Widget – All in One Post Feed Widget