Saturday, 13 May 2017

നേരം വെളുക്കുമ്പോൾ കോഴി കൂവുന്നത് എന്തിനാണ്?

നേരം പുലരുമ്പോൾ ഉറങ്ങുന്നവരെ എല്ലാരേയും വിളിച്ചുണർത്തുന്ന നമ്മുടെ നാടൻ അലാറമാണ് കോഴികൾ. നേരംപുലരുന്നതിനു തൊട്ടു മുമ്പും ശേഷവുമുള്ള സമയങ്ങളിൽ കോഴിയടക്കം,മിക്ക പക്ഷികളും ഇത് പോലെ കൂവുകയും,പാട്ടുപാടും ചെയ്യും. എന്തിനു?പകൽ മുഴുവനായും കൂവി തന്നെയാണ് കോഴികൾ നടക്കുന്നത്,ഏറ്റവും കൂടുതൽ കൂവാൻ ശേഷിയുള്ളത് നാടൻ പൂവൻ കോഴിക്കും.

കോഴികളിലെയും മറ്റു പക്ഷികളിലെയും കമ്മ്യൂണിക്കേഷൻ തന്നെയാണിവ.

പല ആവശ്യങ്ങൾക്ക് ഒരുമിച്ചാണ്,ഒറ്റ കൂവലിൽ ചെയ്യുന്നത്

കൂട്ടത്തിലെ കേമനും,നേതാവും താനാണെന്ന് മറ്റുള്ളവരെ അറിയിക്കുകയാണ് കോവലിന്റെ ഒരു ലക്‌ഷ്യം. അല്ലത്തവർക്ക് സംശയമുണ്ടെങ്കിൽ വെല്ലുവിളിക്കാൻ കൂടിയുള്ളതാണിത്. ഇതിനൊക്കെ തന്നെയാണ് കോഴികൾ കൊത്തുകൂടുന്നതും.  നമ്മൾ കോഴികൾക്ക് തിന്നാൻ വല്ലതും ഇട്ടു കൊടുത്താൽ ഇത് പ്രത്യേകിച്ച് കാണാം. ചില കോഴികൾ മറ്റുള്ളവയെ കൊത്തിപ്പെറുക്കാൻ സമ്മതിക്കില്ല,ചിലപ്പോൾ ഓടിവന്നു ആട്ടിയോടിക്കും,ചിലപ്പോൾ ചിറകടിച്ചു മറ്റുള്ളവയെ ബുദ്ധിമുട്ടിക്കും.

രണ്ടാമത്തെ ആവശ്യം,പെൺ കോഴി അഥവാ പിട കോഴി കളെ  ആകർഷിക്കുക എന്നത് തന്നെയാണ്. കോഴികളിലെ മല്ലയുദ്ധമായ കൊത്തുകൂടലിലും എന്നെ തോല്പിക്കാനാരുമില്ല എന്ന ഒരു പറച്ചിൽ തന്നെയാണീ കൂവൽ. സാധാരണ ഗതിയിലെ പോലെ തന്നെ Physically Fit ആയവർ ആണൊരുത്തൻ എന്ന പ്രാകൃത മൃഗ ചിന്താഗതിയിൽ തന്നെയാണ് കോഴികളും. 

മൂന്നാമതായി,നേതൃത്വ ഗുണമുള്ള കോഴിക്ക്,ആരോഗ്യക്ഷമതയും മറ്റും കൂടുന്നതിനോടൊപ്പം,ഉറക്കവും കുറവ് മതി. കൃത്യമായ സമയമായാൽ തീറ്റ തേടിപോകണമെന്ന ഒരു ബിയോളോജിക്കൽ നാച്ചുറൽ ക്ലോക്ക് കോഴികളിൽ പ്രവർത്തിക്കുന്നുണ്ട്. അന്തരീക്ഷത്തിലെ ഊഷ്മാവ്,വെളിച്ചത്തിന്റെ തീവ്രത എന്നിവയെല്ലാം നോക്കിയിട്ടാണിത്. മറ്റുള്ളവരോട് തീറ്റക്ക് സമയമായി,എഴുനേൽക്കു എന്നുള്ള ഒരു സൈറൺ കൂടിയാണീ കൂവൽ.

കൂവി കൂവി ഉച്ചാകുമ്പോഴേക്ക് കോവലിന്റെ ശക്തി കുറയും. പക്ഷികളെ പോലെ,സാധാ സമയവും ഒരുപോലെ കൂവാൻ കോഴിക്ക് കഴിയില്ല,കഴിഞ്ഞാൽ തന്നെ കോഴിയതിനു  ശ്രമിക്കുകയും ഇല്ല. രാവിലത്തെ തീറ്റ കഴിഞ്ഞാൽ,പിന്നെ കൊത്തിയും പെറുക്കിയും വൈകുന്നേരം വരെ തൊടികളിലും മറ്റു തെണ്ടും,ചിലപ്പോ ഇണചേരും,ചിലപ്പോൾ കൊത്തുകൂടും.

ഇവരിലെ ഒരു പ്രധാന ദുശീലം എന്താണെന്നു വച്ചാൽ കൊത്തുകൂടിയാൽ,മരണം വരെയും കൊത്തുകൂടും. വളരെ ചുരുക്കം കോഴികൾ മാത്രമാണ് കൊത്തിൽ നിന്ന് പിൻവാങ്ങുന്നതും ,അല്ലെങ്കിൽപേടിച്ചു ഓടുന്നതും. മിക്കവയും തമ്മിൽ കൊത്തി ,മുറിവേല്പിച്ച രണ്ടു പേരും അവശരാവുന്നത് വരെ കൊത്തും,അല്ലെങ്കിൽ ഒരാളെ പേടിപ്പിച്ചു മറ്റൊരാൾ ഓടിക്കും.

എന്റെ സ്ഥലമെന്ന പോലെ, പൂവൻ കോഴികൾ അവരുടെ തീപ്പെരുക്കലിനനുസരിച്ചു ചില സ്ഥലങ്ങൾ സ്വന്തമാണെന്നു അതിരുത്തി വരച്ചു വെക്കാറുണ്ട്. ആ അതിർത്തികൾ സ്ഥിരം സന്ദർശിക്കുകയും, മറ്റുള്ള സ്ഥലങ്ങളിലെ കോഴികളെ അവിടെയെങ്ങാനും കണ്ടാൽ ആട്ടിയോടിക്കുകയും ചെയ്യും. അതിർത്തികളിൽ പോയി നിന്ന് കൂവി,പോരിനുള്ളവരെ ക്ഷണിക്കുകയോ,അല്ലാത്തവരോട് ഓടിപോക്കോളാൻ പറയുകയും ചെയ്യും.


No comments:

Post a Comment

Blogger Random – Recent – Specific Label Posts Widget – All in One Post Feed Widget