Monday, 26 June 2017

പ്രപഞ്ചവിജ്ഞാനത്തിലെ ചില അടിസ്ഥാനസങ്കൽപ്പങ്ങൾ

     പ്രപഞ്ചവിജ്ഞാനത്തിലെ  അടിസ്ഥാന സങ്കൽപ്പങ്ങൾ  മൂന്നെണ്ണമാണ്, ഏകാത്മകത(Homogeneity ) ,സമദിശീയത(Isotropy), സാർവ്വത്രികത (Universality).
    ഏകാത്മകത കൊണ്ട് ഉദ്ദേശിക്കുന്നത് പ്രപഞ്ചത്തിന്റെ ഏതൊരു ഭാഗം എടുത്താലും ഒന്നു മറ്റൊന്നിനെ പോലിരിക്കും. സ്വാഭാവികമായും നക്ഷത്രങ്ങളിൽ ഇത് ബാധകമല്ല. ഇത് വൻ ഭാഗങ്ങൾക്കേ ബാധകമാകൂ. അവിടെ ഗാലക്സികൾ, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ ഇങ്ങനെ പല രൂപത്തിലായി ദ്രവ്യം സംഘനിച്ചിരിക്കുന്നതായി കാണാം. ഒരു തരത്തിലുള്ള ഏകാത്മകതയും കാണുന്നതല്ല. എന്നാൽ കോടിക്കണക്കിനു പ്രകാശവർഷം വലിപ്പമുള്ള ഒരു പ്രദേശമെടുത്താൽ അതിന്റെ സാമാന്യ ഘടനയും ചേരുവകളും തന്നെ ആയിരിക്കും അതേ വലിപ്പമുള്ള മറ്റൊരു പ്രദേശത്തിന്റെയും. അങ്ങനെ വ്യാപകമായ അർത്ഥത്തിൽ ദ്രവ്യവും ഊർജവും  ഈ പ്രപഞ്ചത്തിൽ ഏകാത്മകമായി വിതരണം ചെയ്തിരിക്കുന്നത് എന്ന് സങ്കല്പിക്കാം.
     സമദിശീയത : ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നാം എവിടെ നിന്നു എങ്ങോട്ട് നോക്കിയാലും കാണുന്ന കാഴ്ചകൾ മൊത്തത്തിൽ ഒരേപോലെ ഇരിക്കും എന്നാണ്. പ്രാദേശിക വ്യത്യാസങ്ങൾ അവഗണിക്കുകയാണെങ്കിൽ ഇന്നു നമുക്ക് ശക്തങ്ങളായ ഉപകരണങ്ങളുടെയും പ്രതിവിധികളുടെയും സഹായത്തോടുകൂടി ആയിരം കോടി പ്രകാശവര്ഷത്തിലധികം ദൂരെയുള്ള ഗാലക്സികളും ക്വാസാറുകളും 'കാണാൻ 'കഴിയും. ഒരു ഡിഗ്രി ഘനകോൺ അവിടം വരെ നീട്ടുകയാണെങ്കിൽ അതിനകത്ത് എന്തെല്ലാം കാണുന്നുവോ അതുതന്നെ ആയിരിക്കും ഏത് ദിശയിൽ നോക്കിയാലും കാണുന്നത്. മാത്രമല്ല, എവിടെ നിന്നും, കോടിക്കണക്കിന് പ്രകാശവർഷം അകലെയുള്ള ഗാലക്സികളിൽ നിന്നു നോക്കിയാലും കാണുന്ന ദൃശ്യം ഇതുതന്നെ ആയിരിക്കും എന്നാണ് സമദിശീയതാ സങ്കൽപ്പം കൊണ്ട് ഉദ്ദേശിക്കുന്നത്.
     സാർവ്വത്രികത : ഭൂമിയിൽ നമുക്ക് അറിയാവുന്ന നിയമങ്ങൾ, ഉദാഹരണത്തിന് ഗുരുത്വാകർഷണ നിയമം, പ്രപഞ്ചത്തിലെ എല്ലായിടത്തും സാധുവാണ് എന്നതാണ് സാർവ്വത്രികത കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതനുസരിച്ചു പ്രപഞ്ചത്തിനു ഒരു അതിരോ, ഒരു കേന്ദ്രമോ ഉള്ളതായി നമുക്ക് സങ്കൽപ്പിക്കാൻ കൂടി പറ്റില്ല. കാരണം, അത്തരം സ്ഥാനങ്ങൾ മറ്റു സ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായിരിക്കും. എല്ലാ ഗാലക്സികളും നമ്മിൽ നിന്നു അകലുന്നതായി നാം കാണുന്നു. എവിടെ പോയാലും ഇത് തന്നെയാണ് കാണുക. ഈ വികസനത്തിന്‌ ഒരു കേന്ദ്രമില്ല.

Saturday, 24 June 2017

പൂച്ചയുടെ കണ്ണുകൾ രാത്രിയിൽ തിളങ്ങുന്നതെന്തുകൊണ്ട് ?

       കണ്ണിലെ റെറ്റിനക്ക് പിറകിൽ കണ്ണാടി പോലെ ഒരു പാളി ഉള്ളതിനാലാണ് പൂച്ചയുടെയും, രാത്രിഞ്ചരന്മാരായ മറ്റു പല മാംസ ഭുക്കുകളുടെയും കണ്ണുകൾ തിളങ്ങുന്നത് പോലെ തോന്നുന്നത്. മങ്ങിയ പ്രകാശത്തിൽ കാണുവാനുള്ള ഒരു അനുവർത്തനമാണിത്. കിട്ടുന്ന വെളിച്ചത്തെ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ലക്‌ഷ്യം. സാധരണ ഗതിയിൽ റെറ്റിനയിൽ പതിക്കുന്ന പ്രകാശ രശ്മികൾ ദൃശ്യകോശങ്ങളിൽ കൂടി കടന്ന ശേഷം, അതിനു പിറകിലുള്ള രക്തപടലത്തിലും ദൃഢ പടലത്തിലുമായി ആഗിരണം ചെയ്യപ്പെട്ടുപോകും. ധാരാളം വെളിച്ചമുള്ളപ്പോൾ ഇതൊരു പ്രശ്നം അല്ല. എന്നാൽ രാത്രിയിലെ വെളിച്ചത്തിൽ ചിലപ്പോൾ പ്രകാശ രശ്മികളുടെ തീവ്രത ദൃശ്യകോശങ്ങളെ ഉത്തേജിപ്പിക്കുവാൻ പര്യാപ്തമായിരിക്കില്ല. ആ സമയത്ത് പ്രകാശരശ്മികളെ രണ്ടുപ്രാവശ്യം ദൃശ്യ കോശങ്ങളിലൂടെ കടത്തി വിടുകയെന്നതാണ് ടാപിറ്റം (tapetum) എന്ന പേരിലറിയപെടുന്ന   തിളങ്ങുന്ന പാളിയുടെ ധർമം.
     ടാപിറ്റം രാത്രിഞ്ചരന്മാരായ പല മൃഗങ്ങളിലും പക്ഷികളിലുമുണ്ട്. ഇതിന്റെ ഘടന വിഭിന്നമാണ്‌. പൂച്ചയിലും മറ്റു മാംസഭുക്കുകളിലും രക്തപടലത്തിനു പിറകിലെ പ്രത്യേക കോശസ്തരത്തിലുള്ള ഗുവാനിൻ പരലുകളാണ് പ്രതിഫലനമുണ്ടാക്കുന്നത്. എന്നാൽ പശുക്കളിലും മറ്റും നേർത്തതും തിളങ്ങുന്നതുമായ സ്നായുക്കളാണ്‌ ടാപിറ്റായി പ്രവർത്തിക്കുന്നത്.

Thursday, 22 June 2017

കുഴിയാനയുടെ കുഴിയുടെ രഹസ്യം എന്താണ്?

കുഴിയാനയുടെ പേരിൽ മാത്രമേ ആനയുള്ളു,ആളൊരു പാവത്താൻ പ്രാണിയാണ്. ഒരുത്തി തരാം തുമ്പിയുടെ ലാർവേയാണ് യാഥാർഥ്യത്തിൽ ഈ പ്രാണി. കുഴിയാകട്ടെ,അതിനുള്ള ഇരയെപ്പിടിക്കാൻ ഉണ്ടാക്കി വെക്കുന്ന കെണിയും.
കുഴിയാനയുടെ കുഴികൾ 


വായുവിൽ പറന്നു നടക്കുന്ന ഈ തരാം തുമ്പികൾ,മണ്ണിലാണ് മുട്ടയിടുക. രണ്ടു മൂന്നു ദിവസങ്ങൾ കൊണ്ട്,മുട്ട വിരിഞ്ഞു കുഞ്ഞു പുറത്തു വരും. ഈ കുഞ്ഞുങ്ങളാണ് നമ്മുടെ താരങ്ങളായ 

ഇവ,ഇളകിയ മണ്ണിൽ,നല്ലൊരു സ്ഥലം തന്നെ തിരഞ്ഞെടുത്തു കുഴിയുണ്ടാക്കുകയായി. മണ്ണിൽ കിടന്നു,പുറകോട്ട് വട്ടം കറങ്ങി കറങ്ങിയാണ് ഈ കുഴി രൂപകൽപന ചെയ്യുന്നത്. ശേഷം,കുഴിക്കകത്തു ഒളിച്ചിരിക്കും ഈ വിരുതൻ.
കുഴിയാന 

വലിയ വായ മുകളിലേക്കെന്ന പോലെ,കോൺ രൂപത്തിലാണ് കുഴി. അരികിലൂടെ പോകുന്ന ചെറുപ്രാണികളും ഉറുമ്പുകളുമൊക്കെ,ഇതിലേക്ക് വഴിയായി,കാരായ്‌മ തീർന്നു. കുഴിയിൽ വീണ പ്രാണിക്ക്,അതിൽ കയറാൻ കാശിയിലെ. വാരിക്കുഴി പോലെ,അതിലേക്ക് തന്നെ വീണ്ടും വീണ്ടും വീണുപോകും. പിന്നെകാര്യം നമ്മുടെ കുഴിയാന നോക്കിക്കോളും. 

Monday, 19 June 2017

ചെരൻകോവ്  റേഡിയേഷൻ 


     ഒരു സുതാര്യമാധ്യമത്തിൽ പ്രകാശ വേഗതയെക്കാൾ  കൂടിയ വേഗതയോടെ സഞ്ചരിക്കുന്ന ഒരു ചാർജിത കണം ഉത്സർജിക്കുന്ന പ്രകാശം (വികിരണം) ആണ്‌ ചെരൻകോവ് റേഡിയേഷൻ .

     സമാനവേഗതയിൽ സഞ്ചരിക്കുന്ന ഒരു ചാർജിത കണം വൈദ്യുതകാന്തിക തരംഗങ്ങൾ ഉത്സർജിക്കുമെന്ന് ആദ്യമായി പ്രവചിച്ചത് 1904 -ൽ സോമർ ഫെൽഡ് ആയിരുന്നു .പ്രകാശ വേഗതയെക്കാൾ കൂടിയ വേഗതയിൽ ചാർജിത കണം സഞ്ചരിക്കുമ്പോളാണ് വികിരണ ഉത്സർജനം നടക്കുന്നത് .

     ആപേക്ഷിക സിദ്ധാന്തത്തിന്റെ വരവോടെ ഈ സങ്കല്പത്തിന് നിലനിൽപില്ലാതായി .ആപേക്ഷിക സിദ്ധാന്തമനുസരിച് ഒരു വസ്തുവിനും പ്രകാശ വേഗതയേക്കാൾ കൂടിയ വേഗതയിൽ സഞ്ചരിക്കാൻ കഴിയില്ല .എന്നാൽ 1934 -ൽ പി .എ .ചെരൻ കോവ് എന്ന റഷ്യൻ ശാസ്ത്രജ്ഞൻ പ്ലാസ്റ്റിക് ,ജലം ,ഗ്ലാസ് തുടങ്ങിയ സുതാര്യ മാധ്യമങ്ങളിലൂടെ സഞ്ചരിക്കുന്ന ചാർജിത കണങ്ങൾ നീലയോടടുത്ത പ്രകാശം പുറപ്പെടുവിക്കുന്നു എന്ന് കണ്ടെത്തുകയുണ്ടായി .തുടർന്ന് ഐ .എം ഫ്രാങ്ക് ,ഐ .ഇ .ടാം എന്നിവർ ഈ പ്രഭാവത്തിനു സൈദ്ധാന്തികമായ വിശദീകരണം നൽകി .പ്രകാശത്തിനു പരമാവധി വേഗത കൈവരിക്കാൻ കഴിയുന്നത് ശൂന്യതയിലാണ് .എന്നാൽ ഗ്ലാസ് ,ജലം തുടങ്ങിയ സുതാര്യ മാധ്യമങ്ങളിൽ പ്രകാശ പ്രവേഗം കുറയുന്നുണ്ട് .ജലത്തിൽ ഈ വേഗത ഏകദേശം 2 .25 x 10 ^ 8 മീറ്റർ / സെക്കണ്ടും  ഗ്ലാസിൽ 2 x 10^ 8 മീറ്റർ / സെക്കണ്ടും ആണ് .ഇത്തരം മാധ്യമങ്ങളിൽ കൂടി ഇതിലും വേഗതയിൽ ചാർജിത കണങ്ങൾക് സഞ്ചരിക്കാൻ കഴിയും .അതിവേഗത്തിൽ സഞ്ചരിക്കുന്ന ചാർജിത കണങ്ങളുടെ വൈദ്യുതക്ഷേത്രം അവയുടെ പാതയിലുള്ള മാധ്യമ  ആറ്റങ്ങളെ  ഉത്തേജിപ്പിക്കുന്നതിന്റെ ഫലമായാണ് പ്രകാശ ഉത്സർജനം സംഭവിക്കുന്നത് .ചെരൻ കോവ്‌ നടത്തിയ പരീക്ഷണങ്ങളിൽ ഉപയോഗിച്ചിരുന്ന റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങളിൽ നിന്നും ഉത്സർജിക്കപ്പെട്ട ഇലക്ട്രോണുകൾ പ്രകാശത്തിന്റെ വേഗതയേക്കാൾ വേഗത്തിൽ സഞ്ചരിച്ചതാണ് വികിരണം ഉത്സർജിക്കാനുള്ള കാരണം എന്ന് വിശദീകരിക്കപ്പെട്ടു .പ്രകാശത്തിന്റെ വേഗതയോടെ മാത്രമേ വൈദ്യുത കാന്തിക വികിരണത്തിനു സഞ്ചരിക്കാൻ കഴിയു എന്നതിനാൽ ഈ വികിരണങ്ങൾക്കു ചാർജിതകണത്തിനെ ഒരിക്കലും മറികടക്കാൻ കഴിയില്ല .വികിരണങ്ങൾ ഒരു സ്‌തൂപ (cone )രൂപത്തിലായിരിക്കും പ്രസരിക്കുക .ഇതിന്റെ ശീർഷത്തിലായിരിക്കും ചാർജിന്റെ സ്ഥാനം .സൂപ്പർ സോണിക് വേഗതയിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിൽ നിന്ന് പ്രസരിക്കുന്ന ശബ്ദ തരംഗങ്ങൾക്കു സമാനമാണിത് .ഈ കണ്ടുപിടുത്തതിന്റെ പേരിൽ ചെരൻ കോവ് ,ടാം ,ഫ്രാങ്ക് എന്നിവർക്ക് 1958 -ലെ ഭൗതികത്തിനുള്ള നോബൽ സമ്മാനം നൽകപ്പെട്ടു .

     ചെരൻ കോവ്‌ റേഡിയേഷന് കനഭൗതിക രംഗത്ത് ഏറെ പ്രാധാന്യമുണ്ട് .വികിരണം ഉത്സർജ്ജിക്കുന്ന സ്‌തൂപത്തിന്റെ അർദ്ധകോൺ കണങ്ങളുടെ വേഗതയെ ആശ്രയിച്ചിരിക്കുന്നു .അതിനാൽ കോൺ അറിയാമെങ്കിൽ വേഗത കണ്ടുപിടിക്കാം .ചെരൻ കോവ് ഡിറ്റക്ടറും അതോടൊപ്പം മറ്റു പലതരത്തിലുമുള്ള ഡിറ്റക്ടറുകളും ഉപയോഗിച്ച കണങ്ങളെ തിരിച്ചറിയാനും അവക്കുണ്ടാകുന്ന മാറ്റങ്ങൾ കണ്ടുപിടിക്കാനും കഴിയും .ന്യൂട്രിനോകളെ കുറിച്ചുള്ള പരീക്ഷണങ്ങളിൽ ഇത്തരം സജ്ജീകരണങ്ങൾ ഏറെ സഹായിക്കുന്നു .ജലത്തിൽ സ്ഥാപിച്ചിട്ടുള്ള റിയാക്ടറുകളിൽ നീല ദീപ്തിയായി ചെരൻ കോവ്  റേഡിയേഷൻ വ്യക്തമായി കാണാം . 

Monday, 12 June 2017

എന്താണ് സ്പെക്ട്രം..

           നക്ഷത്രങ്ങളെയോ, ഗാലക്സികളെയോ പഠനവിധേയമാക്കുന്നതിനു അവയിലേക്കുള്ള ദൂരം എത്രയോ ആയിക്കൊള്ളട്ടെ,  അവയുടെ രാസഘടന, താപനില, ഊർജോല്പാദന നിരക്ക് എന്നിങ്ങനെ ഒട്ടേറെ വിവരങ്ങൾ നൽകാൻ കഴിയുന്ന ഒന്നാണ് അവയുടെ സ്പെക്ട്രം. നിരീക്ഷിക്കപെടുന്ന വസ്തു നിരീക്ഷകനിൽ നിന്നും എത്ര അകലെ ആയിരുന്നാലും  സ്പെക്ട്രത്തിന്റെ സ്വഭാവത്തിൽ അത് മാറ്റം വരുത്തുന്നില്ല. അതിനാൽ സ്പെക്ട്രോസ്കോപ്പിക് പഠനം പ്രപഞ്ച പഠനത്തിൽ ഒരു പ്രധാന ഉപാധി തന്നെ ആണ്. മഴവില്ല് പ്രകൃതിയിലെ ഒരു സാധാരണ സ്പെക്ട്രം ആണ്.
          ആറ്റത്തിൽ ഇലക്ട്രോണുകൾ ന്യൂക്ലിയസിനു ചുറ്റും ചലിക്കുന്നത് നിശ്ചിത ഊർജ്ജനിലകളിലായിട്ടാണ്. നിലവിലുള്ള ഊർജവിതാനത്തിൽ നിന്നും ഇലക്ട്രോണുകൾ മാറുമ്പോഴാണ് സ്പെക്ട്രത്തിലെ ദൃശ്യപ്രകാശം, ഇൻഫ്രാറെഡ്, അൾട്രാവയലെറ് എന്നീ തരംഗങ്ങൾ ഉത്സർജിക്കപ്പെടുന്നത്. കൂടാതെ തന്മാത്രകൾക്കകത്തെ ക്രമീകരണത്തിലെ മാറ്റങ്ങൾ കാരണവും ദൃശ്യപ്രകാശവും ഇൻഫ്രാറെഡ് തരംഗങ്ങളും ഉത്സർജിക്കപ്പെടാം. ഭാരം കൂടിയ ആറ്റങ്ങളിലെ ആന്തര ഷെല്ലുകളുടെ ഊർജ്ജനിലയിൽ മാറ്റം വരുമ്പോളാണ് എക്സ് റേ ഉത്സർജിക്കപ്പെടുന്നത്. ഗാമ കിരണങ്ങളെ ഉത്സർജിക്കുന്നതാകട്ടെ ആറ്റങ്ങളിലെ ന്യൂക്ലിയസ്സിനകത്തെ ക്രമീകരണത്തിൽ വരുന്ന മാറ്റങ്ങളുമാണ്. ഇത്തരം സ്പെക്ട്രത്തെ എമിഷൻ സ്പെക്ട്രം (Emission spectrum) എന്നു പറയുന്നു.
          സൂര്യന്റെയും മറ്റു നക്ഷത്രങ്ങളുടെയും അന്തര്ഭാഗത്തു നിന്നും പുറത്തേക്ക് വരുന്ന തരംഗങ്ങളെ നക്ഷത്രത്തിലെ ബാഹ്യാന്തരീക്ഷത്തിലെ താരതമ്യേന തണുത്ത ആറ്റ്ങ്ങളിലെ ഇലക്ട്രോണുകൾ ആഗിരണം ചെയ്യുകയാണെങ്കിൽ സ്പെക്ട്രത്തിൽ ആഗിരണം ചെയ്യപ്പെട്ട ഊർജ്ജനിലകൾക്കു തത്തുല്യമായ ഇരുണ്ടരേഖകളാണ് കാണപ്പെടുക. ഇത്തരം സ്പെക്ട്രത്തെ അബ്‌സോർപ്ഷൻ സ്പെക്ട്രം (Absorption spectrum) എന്ന് പറയുന്നു. ഇവയുടെ പഠനത്തിൽ നിന്നും സൂര്യനിലേയും നക്ഷത്രങ്ങളിലേയും മൂലകങ്ങൾ, അവ അയണീകൃതമാണോ എന്നും,  ഒട്ടനവധി വിവരങ്ങൾ ശാസ്ത്രജ്ഞന്മാർക്കു മനസ്സിലാക്കാൻ കഴിയും. ഇതിനൊക്കെ പുറമേ സ്പെക്ട്രത്തിലെ ചുവപ്പ് നീക്കം എന്ന സവിശേഷതയിൽ നിന്നും പ്രസ്തുത വസ്തുവിന്റെ ചലന വേഗതയെ സംബന്ധിച്ച വിവരവും കണക്കു കൂട്ടിയെടുക്കാം.

Sunday, 11 June 2017

ന്യൂട്രോൺ നക്ഷത്രങ്ങളും പൾസാറുകളും

ഭീമൻ നക്ഷത്രങ്ങൾ സ്വന്തം ഗുരുത്വാകർഷണം കാരണം സങ്കോചിക്കുമ്പോൾ അകത്തെ മർദവുംസാന്ദ്രതയും കുത്തനെ ഉയരുന്നു .അവക്കകത്തെ ദ്രവ്യത്തിന്  ആറ്റങ്ങളായി  നിലനിൽക്കാൻ കഴിയുകയില്ല.  ഇലക്ട്രോണുകൾ  ന്യൂക്ലിയസ്സിലേക്കു  ഞെരിഞ്ഞമർന്ന ന്യൂട്രോണുകൾ മാത്രം  അവശേഷിക്കുന്ന ഒരു സ്ഥിതിവരുമ്പോൾ  ന്യൂട്രോൺ നക്ഷത്രമായി മാറുന്നു .

          സൂര്യനെ അപേക്ഷിച്ചു 1 .35 -2 .1  ഇരട്ടിദ്രവ്യമാനമുണ്ടെന്ന് കണക്കാക്കപ്പെടുന്ന ഇവക്കു ശരാശരി 12 കി .മീ  മാത്രമേ  വ്യാസം കാണു. ദ്രവ്യ സാന്ദ്രത 3 *10 ^ 17 കി.ഗ്രാം പെർ മീറ്റർ ക്യൂബ് എങ്കിലുമുണ്ടാവും. ഗുരുത്വാകർഷണം  ഭൂമിയുടെഉപരിതലത്തിലേതിലും 10 ^11  ഇരട്ടി  ആയിരിക്കുമെന്ന് കണ്ക്കാക്കപ്പെടുന്നു .

          സൂപ്പർ നോവാ  സഫോടനത്തിനു  ശേഷംഅവശേഷിക്കുന്ന  അകക്കാമ്പ് മിക്കവാറും ന്യൂട്രോൺനക്ഷത്രമായിരിക്കും . സ്ഫോടനഫലമായി  ഇത് അതിവേഗംകറങ്ങും .വീണ്ടും ചുരുങ്ങുമ്പോൾ ഭ്രമണ വേഗത പിന്നേയും വർധിക്കും .ഒരു സെക്കൻഡിൽ നൂറു കണക്കിന് തവണ കറങ്ങുന്ന  ന്യൂട്രോൺ നക്ഷത്രങ്ങൾ ഉണ്ട് .ഭ്രമണംകാരണം നക്ഷത്രത്തിന് ചുറ്റും ശക്തമായ കാന്തികമണ്ഡലം രൂപപ്പെടുന്നു . പരിസരത്തുള്ള ചാർജിത കണങ്ങൾഇതുമായി പ്രതികരിക്കുന്നതുമൂലം ന്യൂട്രോൺനക്ഷത്രത്തിന്റെ ധ്രുവ പ്രദേശങ്ങളിൽ നിന്ന് ശക്തമായറേഡിയോ തരംഗങ്ങൾ ഉടലെടുക്കും .ഇത് ഒരു പുഞ്ചം(BEAM ) കണക്കേ ഭ്രമണ അക്ഷത്തിനു സമാന്തരമായി പുറത്തോട്ടു  പ്രസിരിക്കുകയും ചെയ്യും .

          ന്യൂട്രോൺ നക്ഷത്രത്തിന്റെ ധ്രുവഭാഗമാണ് നമ്മുടെനേർക്കുചൂണ്ടി നിൽക്കുന്നതെങ്കിൽ അതൊരു റേഡിയോവികിരണ സ്രോതസ്സായി കാണപ്പെടും . പമ്പരം പോലെ സ്വയം കറങ്ങി  വട്ടം ചുറ്റുന്ന ന്യൂട്രോൺനക്ഷത്രമാണെങ്കിലും ഓരോ തവണ ധ്രുവഭാഗം നമ്മുടെനേർക്കു വരുമ്പോഴും ഒരു റേഡിയോസ്‌പന്ദനമായിട്ടാണ് അനുഭവപ്പെടുക. ഇവയാണ് പൾസാറുകൾ(PULSARS ,"PULSATING STARS ")

         1933 ൽ വാൾട്ടർ ബാഡേ,ഫ്രിറ്റ്സ് സ്വിക്കി എന്നിവർ ചേർന്ന, സൂപ്പർനോവകളെ വിശദീകരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ന്യൂട്രോൺ നക്ഷത്രങ്ങൾരൂപപ്പെടുമെന്നു പ്രവചിച്ചു .അത്തരമൊന്നിനെ ഒരു റേഡിയോ  സ്രോതസ്സിന്റെ ക്രാബ് നെബുലക്കകത്ത ആന്റണി  ഹ്യൂയിഷും സാമുവൽ ഒക്കോയെയും  1965 ൽ  ആദ്യമായി ദർശിച്ചു. തുടർന്ന് 1967 ൽ ബില്ലിനോടൊപ്പം ഒരു പൾസാറിനെ രേഖപ്പെടുത്തി. ഇപ്പോഴേക്കും രണ്ടായിരത്തിലേറെ ന്യൂട്രോൺ നക്ഷത്രങ്ങളെ കണ്ടെത്തി കഴിഞ്ഞു. ഇവയിൽ ഭൂരിഭാഗവും പൾസാറുകളാണ്. ഇവയിൽ അഞ്ചു ശതമാനം പരസ്‌പരം ചുറ്റിക്കറങ്ങുന്ന ഇരട്ടകളും.
          ന്യൂട്രോൺ നക്ഷത്രങ്ങൾ റേഡിയോ തരംഗങ്ങൾക്കു പുറമേ എക്സ് റേ വരെയുള്ള വൈദ്യുത കാന്തിക വികിരണങ്ങളും പുറപ്പെടുവിക്കുന്നുണ്ട്. വലിപ്പക്കുറവുകാരണം കണ്ടെത്താൻ ബുദ്ദിമുട്ടാണെന്നു മാത്രം. നമുക്ക് ഏറ്റവുമടുത്ത ന്യൂട്രോൺ നക്ഷത്രം 280 പ്രകാശ വർഷം അകലത്തിൽ ആണ്.

Friday, 9 June 2017

ദൃഗ്‌ഭ്രംശവിദ്യ (Parallax method)

വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ വഴിയിലെ മരങ്ങൾ പിറകോട്ടോടുന്നത് പോലെ തോന്നാറുണ്ട്. ഇതിൽ മറ്റൊരു കാര്യം കൂടി എളുപ്പം ശ്രദ്ധയിൽ പെടും. സമീപത്തുള്ളവ കൂടുതൽ വേഗത്തിലും അകലെയുള്ളവ പതുക്കെയുമാണ് പിന്നോക്കം നീങ്ങുന്നത്. അതായത്, നമ്മുടെ സഞ്ചാരദിശക്ക ലംബമായുള്ള വസ്തുക്കൾക്ക് കാണപ്പെടുന്ന സ്ഥാനചലനം അവയുടെ ദൂരത്തിനു ആനുപാതികമായിരിക്കും. ഈ തത്വം ആകാശഗോളങ്ങളിലേക്കുള്ള ദൂരം കണ്ടെത്താനും ഉപയോഗിക്കാം. അതാണ് ദൃഗ്‌ഭ്രംശ വിദ്യ.
       ഒരേ സമയത്ത് രണ്ടു വ്യത്യസ്‌ത ഇടങ്ങളിൽ നിന്നും ചന്ദ്രനെ നോകുമ്പോൾ പശ്ചാത്തലത്തിലെ നക്ഷത്രങ്ങൾക്കിടയിൽ അതിനു സ്ഥാനമാറ്റം കാണപ്പെടും. ഈ വ്യത്യാസത്തിന്റെ കോണളവ് (ഭ്രംശ കോൺ ), സ്ഥലങ്ങൾക്കിടയിലുള്ള അകലം (പാദദൂരം)ഇവ അറിയാമെങ്കിൽ ചന്ദ്രൻ എത്ര ഉയരത്തിലാണെന്നു കണക്കുകൂടട്ടാം. നക്ഷത്രങ്ങളുടെ കാര്യത്തിൽ ആണെങ്കിൽ ദൂരക്കൂടുതൽ കാരണം കോണളവ് തുച്ചയമായിട്ടേ കാണപ്പെടൂ. അതിനു ഭൂമിയുടെ സഞ്ചാരപഥത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അളവെടുപ്പു നടത്തുകയാണ് പോംവഴി. ആറുമാസം ഇടവേളയിലളന്നാൽ ഭൂഭ്രമണപഥത്തിന്റെ വ്യാസത്തിനു തുല്യമായ പാദദൂരം കിട്ടും.

Thursday, 8 June 2017

എന്താണ് ഊർട്ട്‌ മേഘം (Opik-Oort cloud)

സൂര്യനിൽ നിന്ന 5000  മുതൽ 1,00,000AU വരെ അകന്നു പ്ളൂട്ടോക്കും എത്രയോ അകലത്തിലായി സൗരയൂഥത്തെ ഗോളാകൃതിയിൽ ആവരണം ചെയ്യുന്ന ഹിമ ഗോളങ്ങളുടെ വമ്പിച്ച ഒരു ശേഖരമാണിത്. ഒരു ലക്ഷം കോടി കി. മീ മുതൽ 23 ലക്ഷം കോടി കി. മീ വരെ വ്യാസത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ മേഘപടലമാണ് ഊർട്ട്‌ മേഘം. ഇവിടെ വലുതും ചെറുതുമായ അനേകം ഹിമഗോളങ്ങൾ അലഞ്ഞു സഞ്ചരിക്കുന്നുണ്ട്. ഊർട്ട് മേഘത്തിലെ പദാർത്ഥങ്ങളുടെ താപനില absolute zero (-273°C) യോട് അടുത്തയതിനാൽ പദാർത്ഥ കണികകളുടെ ചലന വേഗത വളരെ സാവധാനമായിരിക്കും.
        എന്നാൽ ഏതെങ്കിലും ആകർഷണ വികര്ഷണങ്ങൾക്കു വിധേയമായി ഗതി മാറി സൂര്യനു നേരെ പ്രയാണമാരംഭിക്കുന്ന ഇവയിൽ ചിലതാണ്, ധൂമകേതുക്കൾ ആവുന്നത്. ദീർഘ കാലം കൊണ്ട് സൂര്യനെ വലം വക്കുന്നത് ധൂമകേതുക്കൾ പലതും ഊർട്ട്‌ മേഘത്തിൽ നിന്നും വരുന്നവയാണ്. ഇവയുടെ സഞ്ചാരപദം വളരെ നീണ്ട എലിപ്സോ പരാബൊളായോ ആയിരിക്കും. ഇത്തരം ധൂമകേതുക്കളുടെ സഞ്ചാരപഥതലം,ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്ന പരിക്രമണ തലത്തിൽ നിന്നും വളരെയധികം വ്യത്യാസപ്പെട്ടിരിക്കും. 1950ൽ jan hendrick oort ആണ് ഇത് വിശദീകരിക്കുന്നത്. ഊർട്ട്‌ മേഘത്തിൽ നിന്നും വന്ന ധൂമകേതുക്കൾ ആണ് അടുത്തയിടെ വന്നുപോയ 'ഹ്യാകൂട്ടാക്കുയും', 'ഹേൽബോപ്പും'. 2380 വർഷം കഴിഞ്ഞു ഇനി 4377 ADയിൽ ഹേൽബോപ്പ് തിരിച്ചെത്തിയെന്ന വരാം.
       ഊർട്ട്‌ മേഘ പദാർത്ഥങ്ങളുടെ ആകെ ഭാരം ഏകദേശം ഭൂമിയുടെ 100 മടങ്ങാണ്. ഊർട്ട്‌മേഘത്തിലേക്ക് സൂര്യന്റെ വെളിച്ചമെത്താൻ ഏകദേശം ഒരു വർഷം വേണം(പ്ലൂട്ടോയിലേക്കു 5 മണിക്കൂർ ). അതായത് ഊർട്ട്‌ മേഘം നമ്മുടെ സമീപ നക്ഷത്രമായ പ്രോക്സിമാ സെന്റോറിയിലേക്കുള്ള ദൂരത്തിന്റെ 1/4 ഭാഗം അകലെ ആണ്.

Wednesday, 7 June 2017

എന്താണ് ക്വാസാർ ?

ക്വാസാർ 

        1960 കളിലാണ് പ്രപഞ്ചത്തിന്റെ അതിവിദൂരതകളിൽ ഗാലക്സികളിൽ നിന്നുള്ള പ്രകാശ തീവ്രതയെ വെല്ലുന്ന തരത്തിൽ നക്ഷത്ര സദൃശ്യമായ ചില ദീപ്ത വസ്തുക്കളെ കണ്ടെത്തിയത്. 1000 -1400 കോടി പ്രകാശ വര്ഷം ദൂരത്തു നിന്നും ഇത്രയും ശോഭയോടുകൂടി ഒറ്റ നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശത്തിനു നമ്മുടെ കണ്ണിലെത്ത ആവില്ല എന്ന് ശാസ്ത്രജ്ഞന്മാർക്കു അറിയാം .

Quasars Malayalam Physics Blog

          ക്വാസി-സ്റ്റെല്ലാർ റേഡിയേഷൻ സോഴ്സ്സ്സ്  എന്ന് വിളിച്ചിരുന്ന അവയെ പിന്നീട് ക്വാസാറുകൾ എന്ന് വിളിക്കാൻ ഇടയായി .പിൽക്കാലത്തു ഹബിള്സ് സ്പേസ് ടെലെസ്കോപ്പ്  എടുത്ത ചിത്രങ്ങൾ ഇവയെ ചുറ്റിപ്പറ്റി നിലനിന്നുരുന്ന നിഗൂഢതകൾ ഏറെക്കുറെ ഇല്ലാതാക്കി .ക്വാസാറുകളുടെ ചിത്രങ്ങളിൽ അവ ഗാലക്സികൾ തന്നെ ആണെന്ന് ഏറെ കുറെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

1000 -1400 പ്രകാശവര്ഷങ്ങള്ക്കപ്പുറത്തുള്ള ക്വാസാറുകളെ ആണ് നമ്മൾ ഇപ്പോൾ കാണുന്നതെങ്കിൽ 1000 -1400 കോടി വർഷങ്ങൾ മുമ്പുള്ള അവയുടെ അവസ്ഥയാണ് നമ്മൾ കാണുന്നത് എന്നർത്ഥം .ഇതിനകം പതിനായിരത്തിലധികം ക്വാസാറുകളെ തിരിച്ചറിഞ്ഞിട്ടുണ്ട് .നൂറിലധികം ഗാലക്സികളിൽ നിന്നുള്ള മൊത്തം പ്രകാശത്തേക്കാൾ കൂടുതലാണത്രെ ചില ക്വാസാറുകളുടെ ദീപ്തി .ഒരുപക്ഷെ ഗാലക്സി രൂപീകരണത്തിന്റെ പ്രാരംഭ ഘട്ടങ്ങളായിരിക്കാം നാം ഇപ്പോൾ കാണുന്നത് .ഇനിയും അകലെയുള്ള ക്വാസാറുകളെ കണ്ടെത്താനായാൽ ഗാലക്സികളുടെ പരിണാമത്തെ സംബന്ധിച്ചും നമുക്ക് വിവരങ്ങൾ ശേഖരിക്കാൻ  കഴിയുമെന്നർത്ഥം . 


           നെബുലകളും ,നക്ഷത്രങ്ങളും,ഗാലക്സികളും,ക്വാസാറുകളും എല്ലാം അടങ്ങിയ ഈ പ്രപഞ്ചം നിരന്തരം മാറ്റങ്ങൾക്കു വിധേയമായി  കൊണ്ടിരിക്കയാണ്.നക്ഷത്രാന്തര സ്പേസിൽ സൗരയൂഥം നിലനിൽക്കുന്ന സ്ഥാനത്തെവിടെയോ കത്തിയമർന്നു പോയ ഒരു മുൻ തലമുറ നക്ഷത്രത്തിൽ നിന്നാണ് സൗരയൂഥം പിറവിയെടുത്തതെന്നു അനുമാനിക്കാൻ ശക്തമായ തെളിവുകൾ ഉണ്ട് . കാരണം ഭൂമിയിലുള്ള 92 സ്വാഭാവിക മൂലകങ്ങളിൽ അറ്റോമിക ഭാരം കൂടിയവയെല്ലാം സൂപ്പർനോവയിലൂടെ മാത്രമേ സൃഷ്ടിക്കപ്പെടുകയുള്ളു. അതായത് സൂര്യൻ എന്തുതന്നെ ആയിരുന്നാലും ഒരു ഒന്നാം തലമുറ നക്ഷത്രമല്ല .മുൻതലമുറ നക്ഷത്രത്തിന്റെ മൃതാവശിഷ്ടങ്ങളിൽ നിന്ന് സൗരയൂഥവും ഭൂമിയിലെ ജീവജാലങ്ങളും രൂപം കൊണ്ടുവെങ്കിൽ അത് ഭൂമിക്കു മാത്രമായുള്ള ഒരു സവിശേഷത ആയിരിക്കാൻ ന്യായമൊന്നും കാണുന്നില്ല .ജീവൻ എന്നത് പ്രപഞ്ചത്തിൽ എവിടെ വേണമെങ്കിലും  ഉണ്ടായിരിക്കാനാണ് ഏറെ സാധ്യത . 

ചില സസ്യങ്ങൾ പ്രാണികളെ ഭക്ഷിക്കുന്നത് എന്തുകൊണ്ട് ?

മിക്ക സസ്യങ്ങളും മണ്ണിൽ നിന്നും വേരുകൾ വലിച്ചെടുക്കുന്ന വെള്ളവും പോഷകങ്ങളും ഉപയോഗിച്ച് പ്രകാശ സംശ്ലേഷണത്തിലൂടെ സ്വന്തം ആഹാരം നിർമിക്കുന്നു. ഇതിനാവശ്യമായ പോഷകങ്ങളിൽ വളരെ പ്രധാനപെട്ട ഒന്നാണ് നൈട്രജൻ. മണ്ണിലെ ബാക്ടീരിയകൾ വേരുകൾക്ക് വലിച്ചെടുക്കാൻ കഴിയുന്ന നൈട്രേറ്റുകളായി അന്തരീക്ഷ നൈട്രജനെ മാറ്റുന്നു. 
       എന്നാൽ ചിലതരം മണ്ണിൽ അമ്ലത കൂടുന്നത് കൊണ്ടോ വെള്ളം കെട്ടി നില്കുന്നത് കൊണ്ടോ ഈ ബാക്റ്റീരിയകൾ ഇല്ലാതെ വരാം. അത്തരം മണ്ണിൽ വളരുന്ന ചെടികൾ നൈട്രജൻ ലഭിക്കാത്തതു മൂലം ഇലകൾ മഞ്ഞച്ചു പ്രകാശ സംശ്ലേഷണം നടത്താൻ കഴിവില്ലാതെ  നശിച്ചു പോകുന്നു. ഈ പരിതഃസ്ഥിതിയെ അതിജീവിക്കുന്നതിനു വേണ്ടിയാണു ചിലതരം ചെടികളിൽ പ്രാണികളെ ഭക്ഷിക്കുന്നതിനുള്ള കഴിവ് പരിണമിച്ചുണ്ടായത്. 


      പ്രാണികളുടെ ശരീരം നൈട്രജൻ സമൃദ്ധമാണ്. പ്രാണികളെ കെണിയിൽ പെടുത്തി ഭക്ഷിക്കുന്നത് കൊണ്ട് ഈ ചെടികൾക്ക് നൈട്രജന്റെ കുറവ് പരിഹരിക്കാൻ കഴിയുന്നു. പാത്രചെടി, സൺഡ്യൂ, വീനസ് ഫ്ലൈ ട്രാപ്, നെപ്പന്തസ്, മിറാബിലിസ് തുടങ്ങിയവ മാംസഭോജികൾ ആയ ചെടികൾ ആണ്. 


ഈ സവിശേഷ സസ്യ ഇനങ്ങൾ ഇന്നു നൈട്രജൻ സമൃദ്ധമായ ഭൂമിയിൽ വളർന്നാലും പ്രാണികളെ ഭക്ഷിക്കും. ബോർണിയോയിൽ വളരുന്നവയാണ് പാത്രചെടികൾ. നിലത്തുനിന്നും അധികം ഉയരമില്ലാതെ വളരുന്ന ഈ ചെടിയുടെ തണ്ടും ഇലകളും ഹ്യൂമസ് കൊണ്ട് മറഞ്ഞിരിക്കും. പാത്രങ്ങൾക് ഒരടപ്പും ഉണ്ട്. 

ഈ ചെടിയുടെ വിവിധ സ്പീഷീസുകളെ ഇന്ത്യ, ഓസ്ട്രേലിയ, മഡഗാസ്കർ എന്നിവിടങ്ങളിൽ കാണാം. പാത്രങ്ങൾക് 30cm വരെ ഉയരം ഉണ്ടായിരിക്കും. ഡ്രൊസിറ ഇനത്തിൽ പെട്ട ഒരെണ്ണം ഇരവികുളം നാഷണൽ പാർകിൽ സുലഭം ആണ്. വീനസ് ഫ്ളൈ ട്രാപ്പ് എന്നതിനെ വടക്കേ അമേരിക്കയിൽ ആണ് കാണുക. 

ഇതിന്റെ രൂപാന്തരണം വന്ന ഇലകൾക് രണ്ടു ദളങ്ങൾ ഉണ്ട്. സാധരണ ഗതിയിൽ വിടർന്നിരിക്കുന്ന ഈ ദളങ്ങൾക്കകത്തു് ഒരു പ്രാണി വന്നിരുന്നാൽ, സ്പ്രിംഗ് പ്രവർത്തനം കൊണ്ടെന്നപോലെ ഉടനെ അടയും.


Blogger Random – Recent – Specific Label Posts Widget – All in One Post Feed Widget