Tuesday, 6 March 2018

ബ്രസീലിയൻ നട്ട് ഇഫക്ട് - ഗ്രാനുലർ സ്ട്രട്ടിഫികേഷൻ - സെഗ്രഗേഷന്

കുറച്ചു നിറമുള്ള മുത്തുകൾ എല്ലാം കൂടി കലർത്തിയിട്ട്,ഒരു പ്രത്യേക രൂപത്തിലുള്ള കോളം വഴി താഴേക്കിടുമ്പോൾ മഴവില്ലിന്റെ നിറം പോലെ, അവ സ്വയം നിരത്തിനനുസരിച്ചു വേർതിരിഞ്ഞു വീഴുന്നത് കണ്ടുക്കാണുമല്ലോ.
അതൊരു വീഡിയോ മാനിപുലേഷൻ,അല്ലെങ്കിൽ എഡിറ്റിംഗ് ആണെന്നും മനസ്സിലാക്കിയിട്ടുണ്ടാകണം(ഇല്ലെങ്കിൽ അത് വീഡിയോ എഡിറ്റിംഗ് മാത്രമാണ്,ഒരുശാസ്ത്ര വസ്തുതയല്ല. അതിനെ കുറിച്ച് ബൈജുരാജിന്റെ വീഡിയോ കാണുക : https://www.facebook.com/baijraj3d/videos/10211416537598229/)

എന്നാൽ അതുപോലൊന്നു ശാസ്ത്രത്തിലുണ്ട്. അതിനെ പല വക ഭേദങ്ങൾ നിങ്ങൾക്ക് അറിയുകയും ചെയ്യും.

താഴെയുള്ള ഗിഫ് അനിമേഷൻ കാണുക. അതിൽ രണ്ടു നിറത്തിലുള്ള പൊടിരൂപത്തിലുള്ള വസ്തുക്കൾ കലർത്തി താഴേക്ക് ഇടുകയാണ്. അവ താഴേക്ക് പതിക്കുമ്പോൾ ഒരു പ്രത്യേക പാറ്റേൺ രൂപപ്പെടും. അത് നിങ്ങളെങ്ങനെ ഇട്ടാലും ശരി  ഇതേ രൂപത്തിലേക്ക് എത്തും. ഇത് വീഡിയോ എഡിറ്റിംഗ് ആണെന്ന് കരുതരുത്. ഇത് തികച്ചും ശാസ്ത്രീയമാണ്.
ഇതിലെ പ്രത്യേകതയെന്തെന്നു വച്ചാൽ,ഇത് ഈ പൊടിപദാര്ഥത്തിന്റെ വലിപ്പവും,ആകൃതിയും അനുസരിച്ചിരിക്കും എന്നതാണ്. ഇതിലെ പിങ്ക് നിറമുള്ളവ ഇത്തിരി വലിപ്പം കൂടുതൽ ഉള്ളതും,കൂർത്ത അറ്റം വ്യക്തതയേറിയതുമാണ്. എന്നാൽ വെളുത്ത പൊടി ചെറിയ ക്രിസ്റ്റലുകളും,അവയുടെ കൂർത്ത ആറ്റിങ്ങൽ മറ്റേതിനെ അപേക്ഷിച്ചു വ്യക്തത കുറവുമാണ്. 

ചെറുതും വലുതുമായ ക്രിസ്റ്റൽ രൂപത്തിലുള്ള ഏതു വസ്തുക്കളും ഇത് പോലെ തന്നെ പാറ്റേൺ ഉണ്ടാക്കുന്നതാണ്. നിങ്ങൾക്ക് വീട്ടിൽ ചെയ്തു നോക്കാനാവുന്നതാണ്. ചായപൊടിയും പഞ്ചസാര പൊടിയും എടുത്തു ചിത്രത്തിലേതു പോലെ രണ്ടു ഗ്ലാസ് പീസ് കുറഞ്ഞ വീതിയിൽ വച്ചാൽ മതി. ഇതിനെ സ്ട്രാട്ടിഫികേഷൻ ,സെഗ്രഗേഷന് എന്നെല്ലാം പറയും.


ഇതിൽ സംഭവിക്കുന്നതെന്താണെന്നു വച്ചാൽ വലിയ ക്രിസ്റ്റലുകൾ തൂക്കം കൂടിയതിനാൽ ആദ്യം താഴേക്ക് പതിക്കും. പിന്നെ അതിനു മുകളിലായി മറ്റുള്ളവ നിറഞ്ഞു കൊണ്ടേ ഇരിക്കും. ചെറിയവക്ക് മുകളിലേക്കുമുകളിലേക്ക് നിറയാൻ അധികം പ്രശ്നമില്ല,എന്നാൽ വലിയവക്ക് താഴെ ബലം കൂടുതലാണെങ്കിൽ നിലനിൽക്കും. ഏകദേശം ഒരേ അളവിൽ ഇവ രണ്ടും ,താഴെ ബലം ശരിയാവുകയും ചെയ്യണം,അതിനനുസരിച്ച ഇവയുടെ കൂർത്ത അഗ്രങ്ങൾ തമ്മിൽ തമ്മിലുള്ള വ്യത്യാസം കാരണം വലിയ ക്രിസ്റ്റലുകൾ ഒരു വാരി പൂർത്തിയാക്കുമ്പോഴേക്കും ചെറിയവ ഒരുപാട് നിറഞ്ഞിട്ടുണ്ടാകും. ഒരു വശത്തു നിന്ന് മറുവശത്തേക്ക് എത്തുമ്പോൾ,ചെറിയവക്ക് അധിക ദൂരം സഞ്ചരിക്കാനുള്ള പ്രവേഗം കിട്ടില്ല,എന്നാൽ വലിയവക്ക് അവയുടെ ഭാരക്കൂടുതൽ കാരണം ആക്കം കൂടുതലുണ്ടാവും.

 സിമെന്റും മണലും മിക്സ് ചെയ്തിട്ട് കൂന കൂട്ടിയിട്ടാലും ഇതേ അവസ്ഥയാണ് കാണാൻ കഴിയുക.

ഇനി കൂന കൂട്ടിയിട്ട ഇവ എടുത്തൊന്നു കുലുക്കിയാലോ?? അപ്പോൾ വലിയവ മുകളിലുംചെറിയവ താഴെയുമായി ആനി  നിറയ്ക്കും.ചെറിയ ദ്വയങ്ങളിലൂടെയും മറ്റും ചെറിയ ക്രിസ്റ്റലുകൾ താഴോട്ടു വന്നു നിറയുന്തോറും വലിയവക്ക് ആ സുഷിരങ്ങളിലൂടെ താഴേക്ക് ഇറങ്ങാൻ പറ്റാത്തത് മൂലവും വലിയവ മുകളിലേക്ക് കയറും. ഇതിനെ ബ്രസീലിയൻ നട്ട് ഇഫക്ട് എന്ന് പറയും.

സ്ട്രട്ടിഫികേഷന്റെയും മുകളിലെ ബ്രസീലിയൻ ഇഫക്ടിന്റെയും ഒരു മിശ്രിത ഇഫക്ട് മൂലമാണ് ലാവയും മറ്റും പാറകളാകുമ്പോഴും, മണ്ണുറച്ചു കുന്നുണ്ടാവുമ്പോഴും,മണ്ണൊലിപ്പ് കാരണം പുഴകളിൽ ഡെൽറ്റ രൂപീകരിക്കുമ്പോഴും ഇത് പോലെ പല പാറ്റേണുകളും ഉണ്ടാക്കുന്നത്. സംശയിക്കേണ്ട വെട്ടുകളിലും,മാർബിളിലും,ഗ്രാനൈറ്റിലും കാണുന്നതും ഇത് തന്നെയാണ്.

രണ്ടോ അതിൽ കൂടുതലോ ഇത്തരത്തിൽ ക്രിസ്റ്റലുകളും പൊടികളും കൂനകൂട്ടിയിട്ടാൽ അവയിതുപോലെ രൂപപെടുന്നതായിരിക്കും.

താഴെ  കൊടുത്തിരിക്കുന്ന രണ്ടു ചിത്രങ്ങൾ കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് ഡിപ്പാർട്മെന്റിന്റെ ഓപ്പൺ ഹൗസിനു ഫഹദ് ഉണ്ടാക്കിയത്. 

ചായപ്പൊടിയും പഞ്ചസാരയുമാണിത്.


No comments:

Post a Comment

Blogger Random – Recent – Specific Label Posts Widget – All in One Post Feed Widget