ഒരുപാട് പ്രതീക്ഷകയോടെയാണ് ഇന്ത്യയുടെ ഇസ്രോയുടെ പുതിയ ചാന്ദ്ര പര്യവേഷണമായ ചന്ദ്രയാൻ രണ്ടു തയ്യാറെടുക്കുന്നത്.
ഈ വര്ഷം സെപ്റ്റംബർ ഒക്ടോബറോടു കൂടി ഇതിന്റെ വിക്ഷേപണം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
മുമ്പ് പോയിട്ടുള്ള അപ്പോളോ പര്യവേഷണങ്ങളിൽ ചന്ദ്രന്റെ തെക്ക് ഭാഗത്തു ഹീലിയത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇത്തവണത്തെ ഇന്ത്യയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് അധികമാരും ശ്രമിക്കാത്ത ചന്ദ്രന്റെ തെക്കുഭാഗത്തേക്ക് ഒരു യന്ത്രത്തെ വിടുകയും,ഹീലിയം ഖനനം ചെയ്യാനുമാണ്.
ചഡൻറാനിലെ ഹീലിയം ഖനനം ചെയ്യുകയാണെങ്കിൽ, ഭൂമിക്ക് പുറത്തു നിന്ന് ആദ്യമായി പരീക്ഷണ ആവശ്യത്തിനല്ലാതെ ഖനനം ചെയ്യുന്ന ആദ്യ രാജ്യം ഇന്ത്യയാകും. ഈ ഹീലിയം കൊണ്ട് ഇന്ത്യയുടെ അടുത്ത 250 - 300 വർഷത്തെ മുഴുവൻ ഊർജ്ജ പ്രതിസന്ധിയും മറികടക്കാമെന്നാണ് കരുതപ്പെടുന്നത്. എന്തിനാണ് ബഹിരാകാശ ഗവേഷണങ്ങൾ എന്ന ചോദ്യത്തിനുള്ള ഉത്തമോത്തരമാണ് ISRO തന്നിരിക്കുന്നത്.
No comments:
Post a Comment